പിടിപ്പിക്കാനായി പറഞ്ഞു:
“അപ്പോ ഇന്നലെ അവൻ തോന്ന്യാസം പറഞ്ഞപ്പോ ഇന്ന് അവന് കൊടുത്ത പോലെ ഒരെണ്ണം കൊടുക്കാൻ മേലായിരുന്നോ? വെറുതെ എന്തിനാ ഇന്നലെ വീട്ടിൽ കിടന്ന് മോങ്ങിയെ?”
ഞാൻ ചോദിച്ചത് കേട്ട് ഉത്തരം മുട്ടിയ അനു വിക്കി കൊണ്ട് എന്നോട്:
” അതേ … അതിന്നലെ എനിക്ക് ധൈര്യോണ്ടായില്ല അതാ” അവളെന്നെ നോക്കി ജാള്യതയോടെ പറഞ്ഞു.
“ഇന്നിപ്പോ അവനെ അടിച്ച സമയത്ത് ധൈര്യം എവിടെന്നാ കിട്ടിയേ?”
ഞാൻ അവളെ കളിയാക്കി കൊണ്ട് ചോദിച്ചു.
” അത് … അത് ആദി കൂടെ വന്ന ദൈര്യത്തിലാ ഞാനടിച്ചേ”
അനു എന്നെയൊരു കള്ള നോട്ടം നോക്കി കൊണ്ടാണത് പറഞ്ഞത്.
ഞാൻ കൂടെയുണ്ടായ ധൈര്യത്തിലാണ് അവളോട് മോശമായി സംസാരിച്ചവനെ അവൾ അടിച്ചതെന്ന് കേട്ടപ്പോ മനസ്സിൽ ഒത്തിരി സന്തോഷം തോന്നി. എന്നാലും ഞാനത് പുറത്ത് കാണിക്കാതെ ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു:
“ഉവ്വ … വേ”
ബിനാലെയിൽ കണ്ട് തീർക്കാനുള്ള ആർട് വർക്കുകൾ കാണാൻ ഞങ്ങൾ രണ്ടാളും ഒരുമിച്ച് നടന്നു. ഇന്ന് രാവിലെയുണ്ടായ സംഭവത്തിനു ശേഷം ഞാനും അനുവും പരസ്പരം ഒരുപാട് അടുത്തു. ഇതുവരെ ഞങ്ങൾ ഇത്രയും അടുത്ത് ഇടപഴകിയിട്ടുമില്ല ഇതുപോലെ ഉള്ള് തുറന്ന് സംസാരിച്ചിട്ടുമില്ല. അതിനുള്ള അവസരം കിട്ടിയില്ലായെന്നതാണ് നേര്. ഞാനുമായുള്ള അവളുടെ സംസാരവും അടുത്തിടപഴകലുമൊക്കെ നോക്കുമ്പോ അനൂനും എന്നോടെന്തോ ഒരിഷ്ടം ഉള്ളത് പോലെ എനിക്ക് തോന്നി തുടങ്ങി.
ഏറെകുറെ ബിനാലെയിലെ കാഴ്ചകൾ കണ്ട ഞങ്ങൾ 3.30 ആയപ്പോഴെയ്ക്കും ആസ്പിൻ വാളിന്റെ അകത്ത് പ്രവർത്തിക്കുന്ന ഔട്ട് ഡോർ റെസ്റ്റോറന്റിൽ കേറി ചായ കുടിച്ചിട്ട് അവിടെ നിന്ന് വീട്ടിലേയ്ക്ക് തിരിച്ചു.
തിരിച്ചുള്ള യാത്രയിൽ അനു ബൈക്കിൽ എന്നോട് ചേർന്നിരുന്ന് കൊണ്ട് വാ തോരാതെ കൊഞ്ചി സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവൾ പറയുന്നത് ശ്രദ്ധിച്ച് കേട്ട് ഞാനതിനൊക്കെ മറുപടിയും കൊടുത്തു കൊണ്ടിരുന്നു. അവൾ സംസാരിക്കുന്ന സമയമത്രയും ഞാനതൊരു കിളി കൊഞ്ചൽ കേൾക്കുന്ന പോലെ ആസ്വദിച്ച് കേട്ട് കൊണ്ടിരുന്നു.
ഒറ്റ മോളായത് കൊണ്ട് അനുവിനെ ഗോപാലങ്കിളും രാഗിണി ആന്റിയും ആവശ്യത്തിൽ കൂടുതൽ കൊഞ്ചിച്ചാണ് വളർത്തിയത്. ചില സമയങ്ങളിലെ അവളുടെ പ്രവൃത്തിയും സംസാരവും ശ്രദ്ധിച്ചാൽ ഇതു വരെ കുട്ടിത്തം മാറാത്ത ഒരു പെണ്ണായി തോന്നി പോകും. പക്ഷേ ഇന്ന് എന്നോട് ഇത്രയും അടുത്ത് കഴിഞ്ഞപ്പോഴാണ് അവൾ എന്നോട് കൊഞ്ചി സംസാരിച്ചു തുടങ്ങിയത്.
വൈകീട്ട് 5 മണി കഴിഞ്ഞപ്പോൾ ഞങ്ങൾ ആലുവയിലെത്തി. അവിടെ അനൂന്റെ സക്കൂട്ടർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേയ്ക്ക് ഞാൻ അനുവുമായി ബൈക്കിൽ അങ്ങോട്ടെയ്ക്ക് ചെന്നു. അനുവിന്റെ സ്ക്കൂട്ടറിന്റെ അടുത്തായി ബൈക്ക് നിർത്തിയ ഞാൻ പിറകിലോട്ട് തല വെട്ടിച് അവളെ നോക്കി. അനു ബൈക്കിൽ നിന്നിറങ്ങാതെ എന്റെ തോളിൽ കൈ വച്ചിരുന്ന് കൊണ്ട് ചുറ്റിലും പേടിയോടെ നോക്കുന്നുണ്ട്. അത് കണ്ട് ഞാൻ അനു നോട്:
“എന്റെ അനു ഇനിയവന്മാര് നിന്റെടുത്തേക്ക് വരൂല അതിന് മാത്രം ഉള്ളത് എന്റേന്നും നമ്മുടെ പിള്ളേര്‌ടെന്നും വാങ്ങിച്ച് കൂട്ടിട്ടാ അവര് പോയത് ദാ കണ്ടില്ലേ നിന്റെ പൊട്ടി കിടക്കണ ഹെൽമറ്റ് അത് വച്ചും എന്തോരം കിട്ടിയതാ അവർക്ക്” രാവിലെയുണ്ടായ പ്രശ്നത്തിനിടയ്ക്ക് ഞാൻ അനൂന്റെ ഹെൽമറ്റ് വച്ചാണല്ലോ അവരെയൊക്കെ അടിച്ചത് അത് പൊട്ടി തകർന്ന് കിടക്കണത് ഞാൻ അവൾക്ക് കാണിച്ചു കൊടുത്ത് കൊണ്ടാണിത് പറഞ്ഞത്.
ഞാൻ പറഞ്ഞത് കേട്ട് ബൈക്കിൽ വട്ടം കയറി ഇരുന്നിരുന്ന അനു എന്റെ തോളിൽ പിടിച്ച് എഴുന്നേറ്റിട്ട് കാല് പതിയെ പൊക്കി കൊണ്ട് താഴെയിറങ്ങി