അങ്ങനെ ഭക്ഷണം കഴിച്ച് ഒരുമിച്ച് കൈ കഴുകി വന്ന ഞാൻ ബില്ല് കൊടുക്കാനായി കൗണ്ടറിലേയ്ക്ക് നീങ്ങിയപ്പോൾ അനു ഓടി വന്ന് പറഞ്ഞു: “ആദി ഈ ബില്ല് ഞാൻ കൊടുക്കും ഇന്നത്തെ ട്രീറ്റ് എന്റെ വക” യാന്ന് പറഞ്ഞ് കൊണ്ടവൾ ഹാൻഡ് ബാഗ് തുറന്ന് ഡെബിറ്റ് കാർഡ് കൗണ്ടറിലിരുന്ന കക്ഷിയ്ക്ക് കൊടുത്തു. നിമിഷ നേരം കൊണ്ട് ബില്ലടച്ച് പുറത്തിറങ്ങിയ ഞങ്ങൾ വീണ്ടും ബിനാലെ നടക്കുന്ന ആസ്പിൻ വാളിൽ തിരിച്ചെത്തി.
ആസ്പിൻ വാളിന്റെ പ്രവേശന കവാടം വഴി കയറി ചെല്ലുംമ്പോൾ കാണുന്നത് പിള്ളേച്ചൻ ആർക്കോ ഫോൺ ചെയ്യുന്നതാണ്. ഞങ്ങളെ കണ്ടതോടെ ഫോണിലെ സംസാരം അവസാനിപ്പിച്ചിട്ട് പുള്ളി ചിരിച്ചു കൊണ്ട് അടുത്തേയ്ക്ക് വന്നിട്ട്.
” നിങ്ങള് ഫുഡ് കഴിക്കാൻ പോയേക്കു വായിരുന്നല്ലേ?”
” ഞാൻ പോകുന്ന നേരം പിള്ളേച്ചനേയും കഴിക്കാൻ വിളിക്കാന്ന് കരുതി ഫോണിൽ രണ്ട് വട്ടം വിളിച്ച് നോക്കീര്ന്നു. അപ്പോ പിള്ളേച്ചൻ ആർക്കോ വിളിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് കോൾ കണക്ടായില്ല”.
“വീട്ടീന്ന് വൈഫ് വിളിച്ചോണ്ടിരിക്കായിരുന്നു. അവളാണേൽ ഫോൺ ചെയ്തു തുടങ്ങിയാലൊട്ട് നിർത്തത്തുമില്ല. അതാ നീ വിളിച്ച സമയം കോൾ കണക്ടാവാഞ്ഞെ.” ആട്ടെ … നിങ്ങളെവിടെയാ പോയി കഴിച്ചേ?” പിള്ളേച്ചൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
” ഞങ്ങള് ‘ഓഷ്യൻ ബ്ലൂ’ ലാണ് പോയത്. എന്നിട്ട് പിള്ളേച്ചൻ കഴിച്ചായിരുന്നോ?”
” ഞങ്ങൾ സ്റ്റാഫിന് ഇവിടെ ക്യാന്റീൻ ഉണ്ടെടാ ഞാൻ കഴിച്ചു. നല്ല ഒന്നാം തരം മീൽസ് ആയിരുന്നു ഇന്നത്തേ. പിള്ളേച്ചൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
ഞാനും പിള്ളേച്ചനും തമ്മിലുള്ള സംസാരം നോക്കി കൊണ്ടിരുന്ന അനൂന് നേരെ തിരിഞ്ഞിട്ട് പിള്ളേച്ചൻ അവളോട് ചോദിച്ചു.
“ഹായ്, നമ്മള് തമ്മിൽ ശരിക്കും പരിചയപ്പെട്ടിട്ടില്ല എന്താ മോള്ടെ പേര്?”
പിള്ളേച്ചൻ ചോദിച്ചത് കേട്ട് അവൾ എന്റെ അടുത്തേയ്ക്ക് കയറി നിന്നിട്ട്
“ഹായ്, ഞാൻ അനുരാധ. വീട് ആദീടെ വീടിന്റെ ഒപ്പോസിറ്റ് തന്നാ”
അവള് ചെറുതായി പുഞ്ചിരി തൂകി കൊണ്ട് പറഞ്ഞു.
” ഞാൻ ‘ രാഗേഷ് പിള്ള’ ഇവൻമാരൊക്കെയെന്നെ പിള്ളേച്ചാന്നാ വിളിക്കുന്നെ. പിള്ളേച്ചൻ കുലുങ്ങി ചിരിച്ചു കൊണ്ട് അനൂന് നേരെ ഷേക്ക് ഹാൻഡ് കൊടുക്കാനായി കൈ നീട്ടി.
പിള്ളേച്ചൻ ഷേക്ക് ഹാൻഡ് കൊടുക്കാനായി നീട്ടിയ കൈയിൽ അനു കൈ ചേർത്തിട്ട് ചിരിച്ചിട്ട് പറഞ്ഞു. ” ആദി പറഞ്ഞു പിള്ളേച്ചനെ കുറിച്ച്”
“അനുരാധ ഇൻഫോ പാർക്കിലാ വർക്ക് ചെയ്യുന്നതല്ലേ?”
പിള്ളേച്ചൻ അവളോട് ചോദിച്ചു.
” ഞാൻ സോഫ്ടെക്കിലാ വർക്ക് ചെയ്യുന്നെ”
അനു പിള്ളേച്ചന് ഷേക്ക് ഹാൻഡ് കൊടുത്തിട്ട് ചേർത്ത് പിടിച്ചിരുന്ന കൈ പിൻവലിച്ചിട്ട് പറഞ്ഞു.
” ഇത്തവണത്തെ നമ്മുടെ ബിനാലെ ഇൻസ്റ്റലേഷനുകൾ ഒക്കെ കൊള്ളാമോ?
പിള്ളേച്ചൻ അവളോട് ചോദിച്ചു.
ഞാനത് കേട്ട് ഇടയിൽ കയറി പിള്ളേച്ചനോട് ചിരിച്ചു കൊണ്ട് പറഞ്ഞു:
“എന്റെ പിള്ളേച്ചാ ചില ഇൻസ്റ്റ്ലേഷൻ കണ്ടിട്ട് അനു പറഞ്ഞതെന്താന്നറിയോ
അതൊക്കെ മനസ്സിലാക്കിയെടുക്കാൻ ബുദ്ധി ജീവികൾക്കേ പറ്റൂ സാധരണക്കാർക്കൊന്നും ഇത് കണ്ടാ മനസ്സിലാവില്ലാവുലാന്നാ പറഞ്ഞെ”
ഞാൻ പറഞ്ഞത് കേട്ട് പിള്ളേച്ചൻ ഉറക്കെ നിന്ന് ചിരിക്കാൻ തുടങ്ങി കൂടെ ഞാനും. ഞാൻ പിള്ളേച്ചനോട് പറഞ്ഞത് കേട്ട് ആകെ വിളറിയ അനു എന്റെ