ഒളിച്ചോട്ടം 5 [KAVIN P.S]

Posted by

അനു ഇരുന്നിരുന്ന കസേരയിൽ നിന്ന് എഴുന്നേറ്റ് നിന്നിട്ട്:
” ഇവിടെ വന്ന് സമയം പോയതറിഞ്ഞില്ല, എന്നാ കഴിക്കാൻ പോകാംലേ നമ്മുക്ക്?”

അവൾ കസേരയിൽ നിന്ന് എഴുന്നേറ്റത് കണ്ടതോടെ ഞാനും എഴുന്നേറ്റിട്ട്:
“അനു ഇവിടെ അടുത്ത് sea food ഐറ്റംസ് ഒക്കെ കിട്ടുന്ന നല്ലൊരു റെസ്‌സ്റ്റോറന്റുണ്ട് നമ്മുക്കവിടെ പോയാലോ?”

” കുറേ നാളായിട്ട് വിചാരിക്കുന്നതാ കൊച്ചി സൈഡിലേയ്ക്ക് വരുമ്പോ നല്ല സീ ഫുഡ് ഐറ്റംസ് കഴിക്കണമെന്നത്. ഇന്നെന്തായാലും ആദീടെ കൂടെ വന്നപ്പോ അത് നടക്കുമല്ലോ” അനു നല്ല സന്തോഷത്തോടെ ആണിത് പറഞ്ഞത്.

ഭക്ഷണം കഴിച്ച് തിരിച്ചു വന്നിട്ട് ബിനാലെ നടക്കുന്ന ബാക്കിയുള്ള ഭാഗങ്ങളിലേയ്ക്ക് പോകാമെന്ന് തിരുമാനിച്ചുറപ്പിച്ച ഞങ്ങൾ ആസ്പിൻ വാളിന്റെ പുറത്തെത്തി. അവിടെ ബൈക്ക് പാർക്കിംഗിൽ നിന്ന് ബൈക്കെടുത്ത് സീ-ഫുഡ് റെസ്റ്റോറന്റായ ‘ഓഷ്യൻ ബ്ലൂ’ ലേയ്ക്ക് ഞങ്ങൾ പുറപ്പെട്ടു. രാവിലെ ബൈക്കിൽ കയറിയപ്പോൾ അകന്നിരുന്ന് എന്റെ തോളിൽ കൈ വച്ചിരുന്ന അനു ഇപ്പോ എന്നോട് ചേർന്നിരുന്ന് എന്നെ വലത് കൈ കൊണ്ട് വട്ടം കെട്ടി പിടിച്ചാണ് ഇരിക്കുന്നത്. ഇന്നത്തെ ഒരൊറ്റ ദിവസത്തെ സംഭവ വികാസങ്ങൾ കൊണ്ട് ഞങ്ങൾ മനസ്സ് കൊണ്ട് പരസ്പരം ഒരു പാട് അടുത്തു. സംസാരത്തിനിടയിൽ അവരവരുടെ ഇഷ്ടാനിഷ്ടങ്ങളൊക്കെ പരസ്പരം പറയാനും ചിരിയും കളികളുമൊക്കെയായി ഞാൻ ഉള്ളിലുള്ള ഇഷ്ടം അവളോട് എങ്ങനെയെങ്കിലും തുറന്ന് പറയണമെന്നുറപ്പിച്ച് നട്ടുച്ചയ്ക്ക് ചുട്ടു പൊള്ളുന്ന റോഡിൽ കൂടി എന്നോട് ബൈക്കിൽ ചേർന്നിരിക്കുന്ന എന്റെ പ്രാണനായ അനുവുമായി റെസ്റ്റോറന്റ് ലക്ഷ്യമാക്കി നീങ്ങി.

അങനെ ബിനാലെ നടക്കുന്ന ആസ്പിൻ വാളിൽ നിന്ന് ഏകദേശം ഒന്നര കിലോ മീറ്റർ അകലെയുള്ള “ഓഷ്യൻ ബ്ലൂ” റെസ്റ്റോറന്റിൽ ഞങ്ങൾ എത്തി. വെയ്റ്റർ വന്ന് ഓർഡർ ചോദിച്ചപ്പോ മേശമേൽ വച്ച മെനു കാർഡ് നോക്കി ഞാൻ ലെമൺ റൈസ്സും അവിടത്തെ സ്പെഷ്യൽ ഐറ്റമായ ടൂണ ഫിഷ് ഗ്രിൽഡ് ചെയ്തതും പിന്നെ മീൻ വറുത്തരച്ച കറിയും രണ്ട് പ്ലേറ്റ് പറഞ്ഞു. അനുവിനും അത് തന്നെ മതിയെന്ന് പറഞ്ഞത് കൊണ്ട് എല്ലാം രണ്ട് പ്ലേറ്റ് ഞാൻ ഓർഡർ പറഞ്ഞു.

ഭക്ഷണത്തിനായി കാത്തിരിക്കുന്ന സമയം അനു എന്നോടായി ചോദിച്ചു:
“ആദി ഇതിന് മുൻപ് ഈ റെസ്റ്റോറന്റിൽ വന്നിട്ടുണ്ടല്ലേ?

” ഫ്രണ്ട്സിന്റ കൂടെ കൊച്ചിയ്ക്ക് വരുമ്പോ മിക്കപ്പോഴും ഇവിടെയാണ് കയറി കഴിക്കാറ്, ഇവിടത്തെ ഫുഡ് അടിപൊളിയാ”
ഞാൻ അനൂനോടായി പറഞ്ഞു.

” മുൻപൊക്കെ അച്ഛൻ ഔട്ടിംഗിന് കൊണ്ടു പോവായിരുന്നു ഇപ്പോ അച്ഛന് ഓഫീസിലെ തിരക്ക് കാരണം അതിനൊന്നും നേരം കിട്ടണില്ലാന്നേ”
അനു ചെറിയൊരു നിരാശയോടെയാണിത് പറഞ്ഞത്.

“അതിനെന്താ ഇനി ഞാൻ കൊണ്ട് പോവാലോ അനൂനെ ഔട്ടിംഗിന്”
അനൂനെ നോക്കി ഞാൻ പ്രണയാർദ്രമായാണ് പറഞ്ഞത്

” ആദീടെ കൂടെ ഔട്ടിംഗിന് വരാൻ ഞാൻ എപ്പഴെ റെഡി”
അനു എന്റെ വായിൽ നിന്നത് കേൾക്കാൻ കാത്തിരുന്ന പോലെയാണത് ചിരിച്ചു കൊണ്ട് പറഞ്ഞത്.

ഓർഡർ ചെയ്ത ഭക്ഷണം കൊണ്ടു വച്ചപ്പോൾ ഞങ്ങളത് കഴിച്ച് തുടങ്ങി. കഴിക്കുന്നതിനിടയിൽ അനൂ എന്നോട് ഓരോ കാര്യങ്ങൾ പറഞ്ഞ് സംസാരിച്ചു കൊണ്ടിരുന്നു. ഞാനതൊക്കെ പുഞ്ചിരിയോടെ കേട്ടിരുന്നു. ചില കാര്യങ്ങളൊക്കെ സംസാരിച്ച് ഞങ്ങൾ ഒരുമിച്ചിരുന്ന് ചിരിക്കാനും തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *