ഒളിച്ചോട്ടം 5 [KAVIN P.S]

Posted by

ലോഗോ ഉള്ള ടി-ഷർട് ധരിച്ച് പിള്ളേച്ചൻ പുറത്തേക്കിറങ്ങി വന്നു. എന്നെ കണ്ടതോടെ കക്ഷി “ആദീന്ന്” വിളിച്ച് ഓടി വന്നെന്നെ കെട്ടി പിടിച്ചു.

“എത്ര നാളായി പിള്ളേച്ചാ കണ്ടിട്ട്?
ജോലിയൊക്കെ എങ്ങനെയുണ്ട് ഇവിടുത്തെ?”
ഞാൻ പിളേളച്ചന്റെ കെട്ടി പിടുത്തത്തിൽ നിന്ന് മാറി നിന്നിട്ട് ചോദിച്ചു.

” ഓഫീസ് വർക്കായിരുന്നപോ കുഴപ്പൂ ലായിരുന്നു ഇവിടെ ബിനാലെ എക്സിബിഷൻ തുടങ്ങിയേ പിന്നെ നിന്ന് തിരിയാൻ നേരമില്ലാതായി. അതൊക്കെ പോട്ടെ നിന്റെ കൂടെ വന്ന ഫ്രണ്ട് എവിടെ?”

“ഇതാണ് ആള്” ഞങ്ങളുടെ സംസാരമൊക്കെ നോക്കി നിന്നിരുന്ന അനുവിന്റെ ചൂണ്ടികാണിചിട്ട് ഞാൻ പറഞ്ഞു.

അനുവിന്റെ ഭംഗി കണ്ട് മതി മറന്നു പോയ പിള്ളേച്ചൻ അവളുടെ മുഖത്തേയ്ക്ക് നോക്കി നിൽപ്പായി. പിള്ളേച്ചന്റെ നോട്ടം കണ്ട് അസ്വസ്ഥത തോന്നിയ അനു തിരിഞ്ഞ് നിന്ന് ചുറ്റിലേയ്ക്കും നോക്കാൻ തുടങ്ങിയതോടെ ഞാൻ പിള്ളേച്ചന്റെ പുറത്ത് പിച്ചി കൊണ്ട്: “ഒരു മയത്തിലൊക്കെ നോക്ക് മനുഷ്യാ നിങ്ങടെ നോട്ടം കണ്ടിട്ട് അവൾക്ക് നാണാകുന്നു” ഞാൻ പറഞ്ഞത് കേട്ട്
ഞെട്ടിയ പിള്ളേച്ചൻ അനുവിനെ നോക്കി “ഹായ്” പറഞ്ഞു.

പിള്ളേച്ചൻ “ഹായ്” പറഞ്ഞത് കേട്ട് അനുവും പിള്ളേച്ചന്റെ നേര തിരിഞ്ഞ് നിന്നിട്ടൊരു ഹായ് പറഞ്ഞു.

പിള്ളേച്ചൻ പെട്ടെന്നെന്റ കൈയ്യിൽ പിടിച്ച് വലിച്ച് നീക്കി നിർത്തിയിട്ട്:
“ഇതേതാടാ ആദി ഈ സുന്ദരി കൊച്ച്?
നിന്റെ കൂടെ പഠിക്കണതാണോ?”
മാറി നിന്നിരുന്ന അനുവിനെ നോക്കി കൊണ്ടാണ് പിള്ളേച്ചൻ എന്നോട് ചോദിച്ചത്.

“ഏയ് എന്റെ കൂടെ പഠിക്കണതൊന്നുമല്ല, എന്റെ നെയ്ബറും ഫ്രണ്ടും ഒക്കെയാണവൾ”

” ഈ കൊച്ച് എന്താ ചെയ്യുന്നേ?
പിള്ളേച്ചൻ ചോദിച്ചു

“അവള് വർക്ക് ചെയ്യാ ഇൻഫോപാർക്കിൽ സോഫ്റ്റ് വെയർ ഡെവലപ്പറായിട്ട് ”
ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

“ശ്ശോ എന്റെ കല്യാണത്തിന് മുൻപ് ഈ കൊച്ചിനെ കണ്ടിരുന്നെങ്കിൽ ഇതിനെ ഒന്ന് ആലോചിക്കായിരുന്നു.
ഇനീപ്പോ പറഞ്ഞിട്ട് കാര്യോല”
പിള്ളേച്ചൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

“അതേ പിള്ളേച്ചാ ഓരോരുത്തരുടെ തലേൽ ആരാ എന്നുള്ളത് ദൈവം മുൻപേ എഴുതി വച്ചിട്ടുണ്ട്. പിള്ളേച്ചനു തലേൽ ദൈവം എഴുതി വച്ചത് സ്വാതി ചേച്ചിയെയാ”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“മോനെ ആദി ഞാൻ മുഖ സ്തുതി പറയണതാന്ന് വിചാരിക്കരുത് നീയും ആ കൊച്ചും തമ്മിൽ നല്ല ചേർച്ചയുണ്ട്. നീ അതിനെ വിട്ടു കളയണ്ടാ ട്ടോ”
പിള്ളേച്ചൻ എന്റെ തോളിൽ തട്ടി പറഞ്ഞു.

പിള്ളേച്ചൻ പറഞ്ഞതിന് ഞാൻ മറുപടിയായി ഒന്ന് ചിരിച്ചിട്ട് “ഉം .. നോക്കാന്നെ ഇനീം സമയമുണ്ടല്ലോ”

” അതൊക്കെ പോട്ടെ, ദേ നിങ്ങൾക്കുള്ള ടിക്കറ്റ് പിടി”
പിള്ളേച്ചൻ പോക്കറ്റിൽ നിന്ന് ടിക്കറ്റെടുത്ത് എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു.

ടിക്കറ്റ് വാങ്ങിയിട്ട് ഞാൻ പിള്ളേച്ചനോട്: “താങ്ക്സ്”

“നീ എന്തിനാ ഈ നിസ്സാര കാര്യത്തിനൊക്കെ താങ്ക്സ് പറയണേ?”

Leave a Reply

Your email address will not be published. Required fields are marked *