പൊട്ടിയിട്ടുണ്ട് , ഇന്നത്തെ ഇടിയ്ക്കിടയിലുണ്ടായ പിടി വലിയുടെ ഫലമായി ഷർട്ട് പിന്നിയിട്ടുണ്ട് പിന്നെ ജീൻസിലെക്കെ നിറയെ മണ്ണും പറ്റിയിട്ടുണ്ട്. ഈ കോലത്തിൽ പോയാൽ ശരിയാകില്ലെന്നറിയാവുന്നത് കൊണ്ട് ഞാൻ പിറകിലോട്ട് തല വെട്ടിച്ച് അനൂനോടായി പറഞ്ഞു. ” ഷർട്ടിന്റേം ജീൻസിന്റേം കോലം ഞാനിപ്പോ കണ്ടുള്ളൂ അനു, പോണ വഴിക്ക് ഏതേലും മെൻസ് വെയറിൽ കയറി ഇതൊക്കെയൊന്ന് മാറ്റി ഇടണം”
ഞാൻ ബൈക്ക് സ്റ്റാർ ചെയ്തിട്ട് അവിടെ നിന്ന് തിരിച്ച് നേരെ കൊച്ചിയ്ക്ക് വിട്ടു.
ബൈക്കിൽ അനു എന്നിൽ നിന്നല്പം ഗ്യാപ്പ് ഇട്ടാണ് ഇരിക്കുന്നതെങ്കിലും ബൈക്കിൽ കൈ പിടിച്ചിരിക്കാൻ അവൾക്ക് വേറെ സ്ഥലമില്ലാത്തത് കൊണ്ട് അവളെന്റ തോളിൽ അമർത്തി പിടിച്ചാണ് ഇരിക്കുന്നത്.
യാത്രയ്ക്കിടയിൽ ഞാൻ അവളോട് ഓരോന്നൊക്കെ സംസാരിച്ചു കൊണ്ടിരുന്നു. ഞാൻ പറയുന്നത് കേട്ട് അവൾ മൂളുക മാത്രം ചെയ്യുന്നുണ്ട്. എന്റെ സംസാരം ബോർ ആയി അനൂന് തോന്നുന്നത് കൊണ്ടാകും ഞാൻ പറയുന്നത് കേട്ട് അവൾ വേറെ ഒന്നും പറയാതെ മൂളുക മാത്രം ചെയ്യുന്നതെന്ന് കരുതി കുറച്ച് നേരം കഴിഞ്ഞപ്പോൾ ഞാൻ സംസാരം നിർത്തി. ബൈക്ക് ഓടിക്കുന്നതിൽ മാത്രം ശ്രദ്ധ കൊടുക്കാൻ തുടങ്ങി. ഞാൻ മിണ്ടാതായപ്പോൾ അനു എന്റെ പിറകിലോട്ട് ചേർന്നിരുന്നിട്ട് എന്റെ തോളിൽ അവളുടെ തല ചേർത്ത് വച്ചിട്ട്:
“ആദി എന്തേലും ഒക്കെ പറയൂന്നേ ബോർ അടിക്കുന്നു.”
അവളങ്ങനെ എന്റെ പിറകിലോട്ട് ചേർന്നിരുന്നപ്പോ അവളുടെ മുലകുന്നുകളുടെ മാർദ്ദവം ഞാൻ അറിഞ്ഞു. പക്ഷേ അവളോടുള്ള എന്റെ വികാരം കാമമല്ല മറിച്ച് അസ്ഥിയ്ക്ക് പിടിച്ച പ്രണയമായത് കൊണ്ട് അവളങ്ങനെ ചേർന്നിരുന്നപ്പോ എനിയ്ക്ക് അവളോടുള്ള ഇഷ്ടം കൂടുകയാണ് ചെയ്തത്.
” നേരത്തെ ഞാൻ സംസാരിച്ച് കൊണ്ടിരുന്നപ്പോ അനു മൂളി കൊണ്ടിരുന്നത് മാത്രം കേട്ടപ്പോ ബോറടിക്കുന്നുണ്ടെന്ന് കരുതിയാ ഞാൻ സംസാരം നിർത്തിയെ ”
ഞാനവളോട് ചിരിച്ച് കൊണ്ടാണിത് പറഞ്ഞത്.
” അത് നേരത്തെ ആദി പറയുന്നത് എനിക്ക് കേൾക്കാൻ പറ്റണ്ണ്ണ്ടായില്ല അതാ ഞാൻ മൂളി കൊണ്ടിരുന്നെ ഇപ്പോ എനിക്ക് ശരിക്കും കേൾക്കാം ”
അവളെന്റ തോളിൽ അവളുടെ താടി അമർത്തി കൊണ്ട് പറഞ്ഞു.
പോകുന്ന വഴിയ്ക്കൊക്കെ ഞാനവളോട് ഓരോന്നൊക്കെ സംസാരിച്ച് കൊണ്ടിരുന്നു അവളും ഓരോ കാര്യങ്ങളൊക്കെ എന്നോടും പറയുന്നുണ്ടായിരുന്നു. ഞാൻ പറയുന്ന തമാശയൊക്കെ കേട്ട് അനു കുലുങ്ങി ചിരിച്ചിട്ട് എന്നോട് ചേർന്നിരുന്നു. സംസാരത്തിനിടയിൽ ഞാനവളോട് ചോദിച്ചു: “അനൂന് ബോയ് ഫ്രണ്ട് ഉണ്ടോ?”
ഞാൻ ചോദിച്ചത് കേട്ട് അവൾ ചിരിച്ചിട്ട്: ” ഉണ്ടല്ലോ …എന്താ ആദി ചോദിച്ചേ?”
അവള് പറഞ്ഞത് കേട്ട് പെട്ടെന്ന് ഞാനൊന്ന് ഞെട്ടി. ഞാനവളോട് ശബ്ദമിടറി കൊണ്ട് വിക്കി വിക്കി ചോദിച്ചു ” ആ …ആ ആള്ടെ പേര് എന്തുവാ? എ… എവിടെയുള്ളതാ?
എന്റെ വിക്കിയുള്ള സംസാര കേട്ട് അനു ചിരിച്ചിട്ട് ചോദിച്ചു: “ആദി നിനക്ക് മുൻപ് വിക്കലൊന്നുംണ്ടായിരുന്നില്ലാലോ ഇതെന്താപ്പോ പെട്ടെന്നിങ്ങനെയൊരു വിക്കല്?”
അവൾ പറഞ്ഞത് കേട്ട് എന്റെ എല്ലാ പ്രതീക്ഷകളും അവസാനിച്ചത് പോലെ തോന്നി.
“ഞാൻ ഇടറിയ സ്വരത്തോടെ അവളോട്: “ഇപ്പോ കക്ഷിയെ കാണാറുണ്ടോ?”
ഞാൻ ചോദിച്ചത് കേട്ട് അവൾ കുറച്ച് നേരം നിർത്താതെ ചിരിച്ചു എന്നിട്ടെന്റ തോളിൽ താടി ചേർത്ത് വച്ചിരുന്നിട്ട് പറയുകയാ :