ഒളിച്ചോട്ടം 5 [KAVIN P.S]

Posted by

അവള് ബിനാലെയ്ക്ക് കൂടെ വരാന്ന് സമ്മതറിയിച്ചതോടെ ഞാൻ ഫോണെടുത്ത് പിള്ളേച്ചനെ വിളിച്ചു.

“ഹലോ പിളേളച്ചാ എന്തെക്കെയുണ്ട് വിശേഷം?”

പിള്ളേച്ചൻ: ഡാ കള്ള കാവടി നിനക്കെന്റെ പേര് വിളിച്ചാലെന്താ നീയൊക്കെ ഈ പിള്ളേച്ചാ ന്ന് വിളിക്കണോണ്ട് ഞാനെന്റ “രാഗേഷെന്ന”
പേര് തന്നെ മറന്നു പോവ്വാ.

“ഹ .. ഹ ..ഹ ആ രാഗേഷ്ന്നുള്ള പേരിനൊരു ഗുമ്മില്ല അതല്ലേ ഞങ്ങളെല്ലാവരും നിങ്ങളെ പിള്ളേച്ചാന്ന് വിളിക്കുന്നെ.”

പിള്ളേച്ചൻ: പിന്നെ എന്തൊക്കെയുണ്ടെ ഡാ മോനെ വിശേഷം. നീ ഇപ്പോ ജിമ്മിലൊന്നും പോകാറില്ലെയോ?

” ഞാനും നിയാസും അമൃതും മുടങ്ങാതെ പോകാറുണ്ട്.
നിങ്ങളെ എല്ലാരും അന്വേഷിക്കാറുണ്ട് ട്ടോ അവടെ.”

പിള്ളേച്ചൻ: ഈ കോപ്പിലെ ജോലി കിട്ടിയേ പിന്നെ നാട്ടിലേയ്ക്ക് വരാൻ പറ്റണില്ല. ആട്ടെ … മോനെന്തേലും കാര്യമില്ലാതെ എന്നെ വിളിക്കില്ലാന്ന് അറിയാം. നീ ഇന്ന് ഇവിടെ ബിനാലെയ്ക്ക് വരുണുണ്ടോ?

” എന്റെ കള്ള പിള്ളേ നിങ്ങക്ക് എങ്ങനെ മനസ്സിലായി ഞാൻ വരുന്നുണ്ടെന്ന കാര്യം?”

പിള്ളേച്ചൻ: നിന്നെ എനിക്ക് അറിഞ്ഞൂടെ ആദി . എത്ര ടിക്കറ്റ് വേണം നിനക്ക്?

“ഒരു രണ്ടെണ്ണം മതി”

പിള്ളേച്ചൻ: ആരാ മോനെ കൂടെ ഫ്രണ്ടാണോ?

” അതെ,” ഞാൻ അനൂനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

പിള്ളേച്ചൻ: ശരി ഡാ മോനെ. അപ്പോ നേരിട്ട് കാണാം.

ഞാൻ കോൾ കട്ട് ചെയ്ത് ബൈക്കിൽ ഇരിക്കുന്ന അനൂന്റെ അടുത്തേയ്ക്ക് ചെന്നിട്ട്:
” എന്നാ നമ്മുക്ക് പോയാലോ അനു?
അല്ല അനു ചേച്ചി” ഞാനെപ്പോഴും അവളെ ചേച്ചിയെന്ന് ചേർത്താണ് വിളിക്കാറ് അറിയാതെ പേര് വിളിച്ചപ്പോൾ ഞാനതപ്പോ തന്നെ തിരുത്തി.

അത് കേട്ട് അനു ചിരിച്ചിട്ട് പറഞ്ഞു:
“ആദി നീയെന്നെ പേര് വിളിച്ചാ മതി
അതാണ് എനിക്ക് കുറച്ചൂടെ കംഫോർട്ടബിൾ”

അവള് പറഞ്ഞത് കേട്ട് എനിക്കും ഒത്തിരി സന്തോഷം തോന്നി. ഞാൻ ചിരിച്ചു കൊണ്ട് സെൻട്രൽ സ്റ്റാൻഡിൽ വച്ചിരുന്ന ബൈക്കിലേയ്ക്ക് കാല് പൊക്കി കയറി ഇരുന്നിട്ട് പിറകിൽ ഇരിക്കുന്ന അനൂനോട് ചോദിച്ചു:
“എന്നാ നമ്മുക്ക് പോകാം ലേ അനു?”

ഞാൻ ചോദിച്ചതിന് ” പോകാംന്ന് ” മറുപടി പറഞ്ഞ് കൊണ്ട് പെട്ടെന്നവളെന്റ തോളിൽ തട്ടി കൊണ്ട് പറഞ്ഞു:
“ആദി നിന്റെ ഷർട്ടേലും ജീൻസേലും ഒക്കെ നിറയെ മണ്ണും പൊടിയുമായിരിക്കാട്ടോ പോണ വഴിക്ക് നമ്മുക്ക് ഏതേലും കടയിൽ കയറി വേറെ ഷർട്ടും പാന്റും വാങ്ങാം”

അനു പറഞ്ഞത് കേട്ടപ്പോഴാണ് ഞാൻ ഇട്ടിരിക്കുന്ന ഷർട്ടിലേയ്ക്കും ജീൻസിലേയ്ക്കും ശ്രദ്ധിച്ചത്. ഷർട്ടിന്റെ ബട്ടണുകൾ പലതും പകുതി

Leave a Reply

Your email address will not be published. Required fields are marked *