വരാതെ ഞാൻ നോക്കിക്കോളാം, അത് പോരെ?” പെണ്ണ് എന്റെ കവിളിൽ പതിയെ തലോടി കൊണ്ടാണ് അത് പറഞ്ഞത്.
“ഞാൻ ചുമ്മാ പറഞ്ഞതല്ലെ അനു കുട്ടി അങ്ങനെ എന്തേലും വന്നാൽ നി എന്റെ അടുത്തു നിന്ന് മാറില്ലാന്ന് എനിക്കറിഞ്ഞൂടെ?” ദോശ അനുവിന്റെ വായിൽ വച്ച് കൊടുക്കുന്നതിനിടെ ഞാൻ പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ടതോടെ പെണ്ണിന്റ മുഖം ഒന്ന് വാടി.
“ആദി ദേ ഇങ്ങനൊന്നും പറയല്ലേ ട്ടൊ”
പെണ്ണ് ഇടറിയ സ്വരത്തിൽ എന്തോ പറയാൻ വന്നത് പെട്ടെന്ന് നിറുത്തി.
അവളുടെ മുഖം വാടിയതോടെ ഞാൻ ബെഡിൽ നിന്ന് ഒന്ന് പൊന്തിയിട്ട് പെണ്ണിന്റ വലത്തെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു.” എന്റെ ചേച്ചി പെണ്ണെ നിന്നോട് ഒരു തമാശയും പറയാൻ പറ്റില്ലാലോ അപ്പോഴെയ്ക്കും അത് സീരിയസ് ആക്കും നീ”
അതോടെ പെണ്ണിന്റെ മുഖമൊന്ന് തെളിഞ്ഞു. “അതേ ഇങ്ങനത്തെ തമാശയൊന്നും ഇനി പറയണ്ടാട്ടോ ഇനി പറഞ്ഞാൽ എന്റെ കൈയ്യിൽ നിന്ന് നല്ല പിച്ചു കിട്ടും”. പെണ്ണ് എന്റെ ഇടത്തെ കൈ തണ്ടയിൽ അമർത്തി പിടിച്ചു കൊണ്ടാണത് പറഞ്ഞത്.
അങ്ങനെ രണ്ട് മസാല ദോശ ഒരു വിധം പെണ്ണ് കഴിച്ചു. വായ കഴുകാനായിട്ട് പെണ്ണ് കട്ടിലിൽ നിന്ന് എഴുന്നേറ്റ് ഹാളിലെ വാഷ് ബേസിനിന്റെ അടുത്തേയ്ക്ക് പോയി. ആ സമയത്ത് ഞാൻ എനിയ്ക്കായിട്ട് മസാല ദോശ പാർസൽ വാങ്ങിയ കവറിൽ നിന്ന് അനുവിന് വേണ്ടി എടുത്ത അതേ പ്ലേറ്റിലിട്ട് കഴിക്കാൻ തുടങ്ങി. മുഖം കഴുകി വന്ന അനുവിന്റെ മുഖത്ത് നോക്കിയപ്പോൾ കക്ഷി നേരത്തെക്കാളും ഒന്ന് ഉഷാറായ പോലെ തോന്നി. പെണ്ണ് കട്ടിലിൽ കയറി ഇരുന്നു തലയണ എടുത്തു ക്രാസിയിൽ ചാരി ഇരുപ്പായി. ഞാൻ ആ സമയം ദോശ കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെണ്ണ് എനിയ്ക്ക് നേരെ കൈ നീട്ടി പിടിച്ചു കൊണ്ട് പറഞ്ഞു.
“ആദി ഫോൺ ഒന്ന് തന്നെ ഞാൻ എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഒന്ന് നോക്കട്ടെ”
ഞാൻ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് അനൂന് കൊടുത്തിട്ട് വീണ്ടും എന്റെ കഴിക്കൽ തുടർന്നു.
കക്ഷി ഫോണിൽ എന്തൊക്കെയോ കാര്യമായിട്ട് നോക്കുന്നുണ്ട് അതിനനുസരിച്ച് അവളുടെ മുഖ ഭാവം മാറി മറിയുന്നത് ഞാൻ നോക്കുമ്പോഴൊക്കെ കാണുന്നുണ്ട്.
പെട്ടെന്ന് പെണ്ണ് എന്നെ തോണ്ടി വിളിച്ചിട്ട് ” ആദി നീ ഫേസ്ബുക്കിലെ റിലേഷൻ ഷിപ്പ് സ്റ്റാറ്റസ് മാറ്റി എന്നെ ടാഗ് ചെയ്തല്ലേ?”
ഞാൻ ഒന്ന് മൂളി കൊണ്ട് വീണ്ടും എന്റെ കഴിക്കൽ തുടർന്നു.
“അതേതായാലും നന്നായി ഞാൻ ഫോണില്ലാത്തോണ്ട് മാറ്റാതിരുന്നതാ. അന്ന് റെജിസ്ട്രാഫീസിന്റെ അവിടെ നിന്ന് എടുത്ത നമ്മുടെ ഫോട്ടോ ഇടട്ടെ ഞാൻ ഫേസ്ബുക്കിൽ?” അനു ഫോണിൽ നിന്ന് മുഖമുയർത്താതെ ചോദിച്ചു.
“അന്ന് എടുത്ത നമ്മുടെ ഫോട്ടോ ഫോണിൽ ഉണ്ട്. അതിൽ നിന്ന് നിനക്ക് ഇഷ്ടമായത് ഏതാന്ന് വെച്ചാ ഇട്ടോടാ” ഞാൻ ദോശ വായിൽ ഇട്ട് ചവച്ച് അരക്കുന്നതിനിടെ പറഞ്ഞു.
പെണ്ണ് ഫോണിന്റെ ഡിസ്പ്ലേ എനിയ്ക്ക് നേരെ തിരിച്ചു പിടിച്ചു കൊണ്ട് “ഈ പിക്ചർ ഇടട്ടെ ആദി?”
“ഈ പിക്ചർ കൊള്ളാം, ഇത് തന്നെ ഇട്ടോ നീ പ്രൊഫൈൽ പിക്ചർ ആയിട്ട്” ഞാൻ അവളോട് പറഞ്ഞു.
അന്ന് രജിസ്ട്രാർ ഓഫീസിന്റെ പരിസരത്ത് നിറയെ മരങ്ങൾ ഉള്ള ഭാഗത്ത് മാര്യേജ് രജിസ്ട്രർ ചെയ്തു കഴിഞ്ഞുള്ള പരിപാടിയൊക്കെ കഴിഞ്ഞപ്പോൾ