ഒളിച്ചോട്ടം 3 [KAVIN P.S]

Posted by

വിനോദിന് ഷേക്ക് ഹാന്റ് കൊടുത്തിട്ട്
റിസപ്ഷനിസ്റ്റ് നിൽക്കുന്ന ക്യാബിനിലേയ്ക്ക് ചെന്നിട്ട് ബില്ലൊക്കെ സെറ്റിൽ ചെയ്ത് കോട്ടെജിന്റ ആക്സസ്സ് കാർഡ് തിരിച്ചേൽപ്പിച്ചിട്ട് ഞാനും അനുവും കൂടെ കാറിനടുത്തെത്തി. കൈയ്യിലുള്ള ട്രോളി ബാഗും പൈസ അടങ്ങിയ ബാഗും മറ്റു സാധനങ്ങളും ഡിക്കിയിലേയ്ക്ക് എടുത്ത് വച്ചിട്ട് ഞങ്ങൾ കാറിൽ കയറി. സീറ്റ് ബെൽറ്റ് വലിച്ചിട്ട ശേഷം ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് റിസോർട്ടിന്റെ കോമ്പൗണ്ടിൽ നിന്ന് പതിയെ വണ്ടിയുമായി നീങ്ങി.

ഒരു പത്തിരുപത് മിനിറ്റിനുള്ളിൽ കാർ പാലക്കാട് ടൗണിൽ എത്തി. ഇനി നേരെ മലപ്പുറം കോഴിക്കോട് റൂട്ട് പിടിക്കണം. പുതിയ വീട്ടിലേയ്ക്ക് താമസം മാറുന്നതിന്റെ ത്രില്ലിലാണ് ഞാനും അനുവും. നാട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നുവെങ്കിലും പുതിയൊരു സ്ഥലത്ത് പുതിയൊരു വീട്ടിലേയ്ക്ക് താമസം മാറുന്നതിന്റെ ആകാംക്ഷയും ഉത്കണ്ടയും ഞങ്ങൾ രണ്ടു പേർക്കും വേണ്ടുവോളം ഉണ്ട്. അതൊക്കെ ചിന്തിച്ച് കൂട്ടിയാണ് ഞങ്ങൾ രണ്ടുപേരും ഇരിക്കുന്നത്.അത് കൊണ്ട് കാറിൽ കേറിയപ്പോൾ മുതൽ ഞങ്ങൾ ഒന്നും മിണ്ടിയിട്ടില്ല.

പെട്ടെന്ന് കാറിലെ മ്യൂസിക്ക് സിസ്റ്റത്തിൽ പെയർ ചെയ്തിട്ട എന്റെ ഫോൺ റിംഗ് ചെയ്തപ്പോൾ ഞങ്ങൾ രണ്ടാളും ഒരുമിച്ച് ഞെട്ടി. ആരാ വിളിക്കുന്നതെന്ന് അറിയാൻ മ്യൂസിക്ക് സിസ്റ്റത്തിന്റെ ഡിസ്പ്ലേയിൽ നോക്കിയപ്പോൾ തെളിഞ്ഞ പേര് കണ്ട് എന്റെ ചുണ്ടിൽ ചിരി വിടർന്നു ….

 

(തുടരും…….)

Leave a Reply

Your email address will not be published. Required fields are marked *