“ഗുഡ് മോർണിംഗ് വിനോദേട്ടാ അച്ഛൻ എന്നെ വില്ലയുടെ കാര്യങ്ങൾ സംസാരിക്കാനായി രാത്രിയിൽ വിളിച്ചിരുന്നു. ഒരു വില്ല അവർക്ക് കണ്ട് ഇഷ്ടമായെന്നും ഇന്ന് എന്നോട് വിനോദേട്ടന്റെ കൈയ്യിൽ അഡ്വാൻസ് എമൗണ്ട് ചെക്ക് ആയി കൊടുക്കാൻ അച്ഛൻ പറഞ്ഞു.”
” കോഴിക്കോടുള്ള വില്ല പ്രൊജക്ടിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത് സന്തോഷാണ് അഡ്വാൻസ് ചെക്ക് അവിടെ ചെന്നിട്ട് അവനെ ഏൽപ്പിച്ചാൽ മതി” വിനോദ് ചിരിച്ചു കൊണ്ട് പറഞ്ഞു.
“വിനോദേട്ടാ ഞങ്ങൾക്കു പറഞ്ഞ് വച്ചിട്ടുള്ള വില്ലയുടെ പിക്ചേഴ്സ് ഞങ്ങൾക്കൊന്നു കാണാൻ പറ്റുമോ?
വിനോദ് ചിരിച്ചു കൊണ്ട് പാന്റിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു കൊണ്ട് വില്ലയുടെ പിക്ചർ ഫോൺ ഗാലറിയിൽ ഓപ്പൺ ചെയ്ത് മൊബൈൽ എനിക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു.
“ഇതാണ് വില്ലയുടെ പിക്ചേഴ്സ്, എല്ലാ വർക്കുകളും കഴിഞ്ഞ് കിടക്കുന്നതാണ് പിന്നെ ഫർണീച്ചറുകളും ഇലക്ട്രിക്കൽ & പ്ലംബിംഗ് ഫിറ്റിംഗ്സ് ഒക്കെ ഉൾപ്പടെ ഫുൾ ഫിനിഷ്ഡ് ആണ് വർക്ക്”
ഞാൻ വിനോദിന്റെ മൊബൈൽ കക്ഷിയുടെ കൈയ്യിൽ നിന്ന് വില്ലയുടെ പിക്ചേഴ്സ് കാണാൻ വാങ്ങിയിട്ട് എനിക്ക് പിറകിൽ അൽപ്പം നീങ്ങി നിന്ന് ഞങ്ങൾ സംസാരിക്കുന്നത് നോക്കി നിന്നിരുന്ന അനുവിന്റെ അടുത്തേയ്ക്ക് ചെന്നിട്ട് അവൾക്ക് നേരെ ഫോൺ പിടിച്ചു കൊണ്ട് ഞങ്ങൾ ഒരുമിച്ചു പിക്ചറുകൾ കാണാൻ തുടങ്ങി. കണ്ടമ്പററി സ്റ്റൈലിൽ ആണ് വില്ലയുടെ പ്ലാൻ. മൂന്ന് ബെഡ് റൂമും അതിനോട് ചേർന്ന് തന്നെ ബാത്ത്റൂമും ഉണ്ട്. പിന്നെ അകത്ത് കബോർഡിന്റെ വർക്കെല്ലാം ചെയ്ത് നല്ല ഭംഗി ഉണ്ട് ഞങ്ങളുടെ വില്ല കാണാൻ. എന്തായാലും വീട് ഞങ്ങൾക്കു രണ്ടാൾക്കും ഇഷ്ടപ്പെട്ടു.
പിക്ചറൊക്കെ കണ്ട് ബോധിച്ച അനുവിന് അപ്പോ തന്നെ വില്ല കാണാൻ തിടുക്കമായി. അനു എന്റെ കൈയ്യിൽ പിടിച്ച് വലിച്ചിട്ട് പതിയെ പറഞ്ഞു.
“വാ ആദി നമ്മുക്ക് വേഗം പോകാം വീടിന്റെ പിക്ചർ കണ്ടിട്ട് എനിക്കിപ്പോ കാണാൻ തോന്നാ”
“നീ ഒന്നടങ്ങ് പെണ്ണെ നമ്മൾ അങ്ങോട്ടെയ്ക്ക് തന്നല്ലെ പോകാൻ പോകുന്നെ”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
വിനോദേട്ടന് ഫോൺ തിരിച്ചു കൊടുത്തു കൊണ്ട് ഞാൻ ചോദിച്ചു.
” വിനോദേട്ടാ ഇന്ന് തന്നെ ഞങ്ങൾക്ക് പുതിയ വില്ലയിലേയ്ക്ക് താമസം മാറ്റാൻ പറ്റുമല്ലോ അല്ലേ?
” നിങ്ങൾ ഉച്ചയോടെ അവിടേയ്ക്ക് എത്തുമെന്ന കാര്യം ഞാൻ വിളിച്ചു പറഞ്ഞോളാം സന്തോഷിന്.
നിങ്ങൾ അവിടെ എത്തുമ്പോഴെയ്ക്കും വില്ല നിങ്ങൾക്കായി താമസിക്കാൻ പാകത്തിൽ റെഡിയാക്കിയിട്ടുണ്ടാകും. ധൈര്യമായിട്ട് പോയ്ക്കൊ ….
വിനോദ് എന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.
” എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ വിനോദേട്ടാ കാണാം അപ്പോൾ” ഞാൻ