അമ്മ: അവൾ നേരത്തെ ഉറങ്ങിയെടാ.
നാളെ അവളോട് വിളിക്കാൻ പറയാം ഞാൻ.
പിന്നെ നിങ്ങൾ എന്തേലും കഴിച്ചിരുന്നോ?
ഞാൻ: ഞങ്ങൾ വരുന്ന വഴിയ്ക്ക് ഹോട്ടലിൽ കയറി ചോറ് കഴിച്ചിരുന്നു. അമ്മ കഴിച്ചോ?
അമ്മ: സമയം എത്രയായെന്ന് നോക്ക് 10 മണി കഴിഞ്ഞു. നമ്മൾ നേരത്തെ കഴിക്കാറല്ലേ പതിവ്.
എന്ന നീ പോയി കിടന്നോ നാളെ രാവിലെ പോകേണ്ടതല്ലെ കോഴിക്കോട്ടെയ്ക്ക്.
ഞാൻ: ഓക്കെ അമ്മ നാളെ അവിടെ എത്തിയിട്ട് ഞാൻ വിളിക്കാം.
അഞ്ജൂനോട് ഞാൻ അന്വേഷിച്ചതായി പറയണം.
അമ്മയായിട്ടുള്ള ഫോണിലെ സംസാരം കഴിഞ്ഞപ്പോൾ സമയം 10 മണി കഴിഞ്ഞിരുന്നു. കാറിൽ നിന്ന് അനൂന്റെ പുതിയ ഫോണും എടുത്ത് ഞാൻ കോട്ടെജിലേയ്ക്ക് നടന്നു. അനു ഡോർ ഉള്ളിൽ നിന്ന് ലോക്ക് ചെയ്യാത്തത് കാരണം എനിയ്ക്ക് പെട്ടെന്ന് തുറന്ന് അകത്തേയ്ക്ക് കടക്കാനായി. ഞാൻ ബെഡ് റൂമിൽ എത്തിയപ്പോൾ കാണുന്നത് അനു കട്ടിലിൽ കിടക്കുന്നുണ്ട്. കട്ടിലിന്റെ തൊട്ടടുത്തുള്ള ടേബിളിൽ വച്ചിട്ടിള്ള നൈറ്റ് ലാമ്പിൽ നിന്നുള്ള നീല നിറത്തിലുള്ള മങ്ങിയ വെളിച്ചം മാത്രമേ ഇപ്പോ റൂമിലുള്ളൂ. പുറത്തേയ്ക്ക് പോയപ്പോൾ ഇട്ട ചുരിദാർ മാറ്റി ഒരു നൈറ്റി ഇട്ടാണ് പെണ്ണിന്റ കിടപ്പ്.
അവളുടെ പുതിയ ഫോൺ എടുത്ത് ഞാൻ ചാർജിൽ ഇട്ട ശേഷം ഞാൻ ഇട്ടിരുന്ന ജീൻസും ടീ- ഷർട്ടും മാറ്റി ട്രോളി ബാഗിൽ നിന്ന് വീട്ടിലുടുക്കാറുള്ള ഒരു ലുങ്കി മുണ്ടും ഒരു വയലറ്റ് ടീ-ഷർട്ടും എടുത്തിട്ട് ഞാൻ കട്ടിലിൽ ചാടി കയറി കിടന്നിട്ട് അനൂനെ ചെന്ന് കെട്ടി പിടിച്ചു. കവിളിൽ ഒരുമ്മ കൊടുത്തു. ഉറക്കത്തിലായിരുന്ന പെണ്ണ് അതോടെ ഞെട്ടി എഴുന്നേറ്റിട്ട് എന്നെ അവളുടെ അടുത്ത് നിന്ന് തള്ളി നീക്കിയിട്ട് അൽപ്പം ഇടറിയ സ്വരത്തിൽ പറഞ്ഞു.
“ആദി എനിക്ക് വയ്യ മോനെ ഒരു അഞ്ചാറ് ദിവസം കൂടി മോൻ ഒന്ന് ക്ഷമിക്ക്”
അവളുടെ നൈറ്റിയിട്ടുള്ള കട്ടിലിലെ കിടപ് കണ്ട് കണ്ട്രോൾ പോയപോൾ അവൾക്ക് പീരിയഡ് ആണെന്ന കാര്യമൊക്കെ ഞാനും ഒരു നിമിഷം മറന്നു പോയി. അങ്ങനെ ചെന്ന് കെട്ടിപിടിക്കേണ്ടിയിരുന്നില്ലാന്ന് അവൾ അങ്ങനെ പറഞപ്പോൾ എനിയ്ക്ക് തോന്നിപോയി. ഉറക്കത്തിൽ ഞെട്ടിയത് കൊണ്ട് എന്നെ അവൾ തളളി നീക്കിയതാണെങ്കിലും എനിക്കെന്തോ അവൾ അങ്ങനെ പറഞ്ഞത് കൂടി കേട്ടിട്ട് ആകെ സങ്കടമായി ഞാൻ അൽപ്പം ഇടറിയ സ്വരത്തിൽ ചോദിച്ചു.
“സോറി അനു കുട്ടി ഞാൻ ആ കാര്യം മറന്നു പോയ ഡാ അതാ ഞാൻ പെട്ടെന്ന് വന്ന് നിന്നെ കെട്ടിപിടിച്ചേ. ഇപ്പോ വേദനയുണ്ടോ നിനക്ക്?”
എന്റെ ശബ്ദത്തിലെ ഇടർച്ച മനസ്സിലാക്കിയ പെണ്ണ് നീങ്ങി വന്ന് എന്റെ നെഞ്ചിൽ അവളുടെ മുഖം ചേർത്ത് വച്ചിട്ട് എന്നെ വട്ടം കെട്ടിപിടിച്ചിട്ട് പറഞ്ഞു.
” വിഷമായോ എന്റെ കുട്ടന് ഞാൻ അങ്ങനെ തള്ളി മാറ്റിയപ്പോൾ?”
ഞാൻ അവളുടെ മുടിയിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു.”ചെറുതായിട്ട് ഫീൽ ആയി എനിക്ക്, സാരമില്ല നിനക്ക് വയ്യാത്തോണ്ടല്ലെ”
” ഇതൊന്നു മാറട്ടെ എന്നിട്ട് ആദികുട്ടന് എന്റെ എല്ലാം തരുന്നുണ്ട് ഞാൻ” പെണ്ണ് നാണത്തോടെ പറഞ്ഞു കൊണ്ട് എന്റെ നെഞ്ചിൽ മുഖമമർത്തി.
” അത് നീ തരണ്ട ഞാൻ എടുത്തോളാം എനിക്ക് വേണ്ടതെല്ലാം” ഞാൻ പെണ്ണിന്റെ മുടിയിൽ വിരലോടിച്ചു കൊണ്ട് പറഞ്ഞു.
“ഇത്രേം നേരം കാറിൽ എന്ത് ചെയ്യായിരുന്നു ആദി നീ?”
പെണ്ണ് അൽപം ഗൗരവത്തിൽ എന്നോട് ചോദിച്ചു.