“സാർ എന്താണ് നോക്കുന്നതെന്ന്” ചോദിച്ചു.
ഒരു മൊബൈൽ നോക്കാനാണെന്ന് ഞാൻ പറഞ്ഞതോടെ അയാൾ ഞങ്ങളെ മൊബൈൽ സെക്ഷനിലേയ്ക്ക് കൊണ്ടു പോയി. എല്ലാ ഇലക്ട്രോണിക്ക് സാധനങ്ങളും ലഭിക്കുന്ന വലിയ ഷോറൂമാണ് അത് എല്ലാത്തിനും പ്രത്യേകം ആയിട്ടാണ് സ്ഥലം ഒരുക്കിയിരിക്കുന്നത്. മൊബൈൽ സെക്ഷനിൽ എത്തിയപോൾ ഏത് ബ്രാന്റാണ് വേണ്ടതെന്ന് സെയിൽസ് സ്റ്റാഫ് ചോദിച്ചപ്പോൾ ‘വൺ പ്ലസ്സ് വണ്ണി’ന്റെ ഏറ്റവും പുതിയ മോഡൽ മതിയെന്ന് ഞാൻ പറഞ്ഞു. ‘വൺ പ്ലസ്സ് വണ്ണി’ ന്റെ ഫോൺ ആണ് ഞാൻ അവൾക്കായി വാങ്ങാൻ പോകുന്നതെന്ന് കേട്ട് ഞെട്ടിയ പെണ്ണ് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചിട്ട് പതിയെ ചെവിയിൽ പറഞ്ഞു.
“ആദി ഇത്രേം വില കൂടിയ ഫോൺ വേണ്ട എനിയ്ക്ക് ഒരു പതിനയ്യായിരം രൂപയുടെ ഒക്കെ മതി മോനെ എനിയ്ക്ക്”
” ഞാനേ സർപ്രൈസ് ആണെന്ന് പറഞ്ഞത് ഇതിന്റെ കാര്യമാ പറഞ്ഞെ. ഈ കാര്യത്തിൽ ഇനി നീ ഒന്നും പറയണ്ട നമ്മൾ ഇത് തന്നെ വാങ്ങും”
ഞാൻ പെണ്ണിനോട് തീരുമാനിചുറപ്പിച്ച പോലെ പറഞ്ഞു.
” എന്നാലും ഇത് വേണോ ‘വൺ പ്ലസ്സ് വണ്ണി’ന് ഒരു പാട് പൈസയാകില്ലേ ആദി?” പെണ്ണ് വീണ്ടും എന്നോട് പറഞ്ഞ് നോക്കി.
“എന്റെ പെണ്ണിന് ഞാനാദ്യമായിട്ട് വാങ്ങി തരുന്നതല്ലെ അത് കുറച്ച് ഹെവി ഐറ്റം തന്നെ ആയിക്കോട്ടെന്ന് ഞാൻ വിചാരിച്ചു. പിന്നെ നമ്മുടെ രണ്ടാളുടെയും ഫോൺ ഒരു പോലെയുള്ളതായാൽ കാണാൻ തന്നെ ഒരു രസ്സമല്ലേ?”
ഞാൻ ചിരിച്ചു കൊണ്ട് അനൂന്റെ അടുത്ത് സ്വകാര്യം പോലെ പറഞ്ഞു.
ഞങ്ങളുടെ സ്വകാര്യം പറച്ചില്ലുകൾ ഒക്കെ നോക്കി നിന്ന സെയിൽസ് മാൻ എന്നോടായി പറഞ്ഞു.
സാർ ‘വൺ പ്ലസ്സ് വണ്ണി’ന്റെ 7T ആണ് ഇപ്പോൾ ഉള്ളതിൽ വച്ച് Latest model അത് നോക്കിയാലോ?
ഞാൻ അത് മതിയെന്ന് പറഞ്ഞതോടെ അയാൾ പുതിയ ഫോൺ അടങ്ങിയ ബോക്സ് കൊണ്ടുവന്ന് ഞങ്ങളുടെ മുൻപിൽ വച്ച് അത് തുറന്നു കാണിച്ചു. ബ്ലാക്ക് കളർ മതിയെന്ന് പറഞ്ഞത് കൊണ്ട് അത് തന്നെയാണ് അയാൾ കൊണ്ടുവന്നത്.സെയിൽസ് മാൻ എന്റെ നേരെ മൊബൈൽ നീട്ടിയപ്പോൾ ഞാൻ അനൂനോട് നോക്കാൻ പറഞ്ഞു കൊണ്ട് അവളെ മുന്നിൽ കേറ്റി നിർത്തിയിട്ട് ഞാൻ പിറകിൽ നിന്നു. അതോടെ
സെയിൽസ്മാൻ അനു നോടായി ഫോണിന്റെ ഫീച്ചേഴ്സ് ഒക്കെ പറഞ്ഞുള്ള സ്റ്റ്ഡി ക്ലാസ്സ്. അങ്ങനെ ഫോൺ അത് തന്നെ മതിയെന്ന എന്റെ നിർബന്ധത്തിനു മുന്നിൽ അവസാനം അനൂന് സമ്മതിക്കേണ്ടി വന്നു. പുതിയ ഫോൺ ആദ്യ ചാർജിംഗ് 6 മണിക്കൂർ ചെയ്യണമെന്ന് സെയിൽസ് മാൻ പറഞ്ഞത് കൊണ്ട് ഫോൺ ഇട്ട് കൊണ്ട് വന്ന ബോക്സിൽ തന്നെ എടുത്ത് വെച്ച് അതിന്റെ വിലയായ 36,000 രൂപ കൊണ്ടുവന്ന പൈസയിൽ നിന്ന് എടുത്ത് കൊടുത്തിട്ട് കടയിൽ നിന്നിറങ്ങിയ
ഞങ്ങൾ കാർ പാർക്കിംഗിലോട്ട് നടന്നു. അവിടെ നിന്ന് ഞങ്ങൾ കാറിൽ മലമ്പുഴയ്ക്ക് തിരിച്ചു. സമയം 6.30 ആയി ചുറ്റും ഇരുട്ട് പരന്നു തുടങ്ങിയിട്ടുണ്ട്. അവിടെ നിന്ന് ഒരു പതിനഞ്ച് മിനിറ്റിനുള്ളിൽ ഞങ്ങൾ മലമ്പുഴ ഗാർഡനിൽ എത്തി.
സന്ധ്യ സമയം ആയത് കൊണ്ട് കാര്യമായ തിരക്കൊന്നുമില്ല. അനു എന്റെ കൈയ്യിൽ ചുറ്റി പിടിച്ചു കൊണ്ട് ചേർന്നാണ് നടക്കുന്നത്. ഗാർഡനിൽ നിറയെ ലൈറ്റുകൾ തെളിയിച്ചിട്ടുണ്ട് അത് കൊണ്ട് വെട്ടി മനോഹരമായി നിർത്തിയിരിക്കുന്ന ബുഷുകൾ ഒക്കെ കാണാം പിന്നെ പല നിറത്തിലുള്ള പൂക്കളും എല്ലാം നല്ല ആകൃതിയിൽ വച്ചിട്ടുണ്ട് അങ്ങിങ്ങായി.
പൂക്കളൊക്കെ കണ്ടതോടെ അനൂന് അപ്പോൾ തന്നെ അതൊക്കെ ഫോട്ടോ