അതോടെ അവള് ഒന്ന് ചെറുതായി കുനിഞ്ഞിട്ട് ഇടത് ഭാഗത്തെ ഡോറിലൂടെ തല അകത്തേയ്ക്ക് ഇട്ടിട്ട് പറഞ്ഞു.
“ആദി നീ എന്തോ എന്നോട് റൂമിൽ നിന്ന് എടുക്കാൻ ഓർമ്മിപ്പിക്കാൻ പറഞ്ഞില്ലേ?”
അതോടെ ഞാൻ ഒന്ന് ആലോചിച്ചു നോക്കിയിട്ട് ഫോൺ പോക്കറ്റിലുണ്ടോന്ന് തപ്പി നോക്കി. പേഴ്സ് എടുത്ത് തുറന്ന് നോക്കിയപ്പോഴാണ് അച്ഛൻ തന്ന ബാഗിൽ നിന്ന് അനൂന് ഫോൺ വാങ്ങാനുള്ള പൈസ എടുത്ത് വച്ചില്ലാന്നുള്ള കാര്യം ഓർമ്മ വന്നത്.
ഞാൻ തലയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.
“ശ്ശോ നിനക്ക് ഫോൺ വാങ്ങാനുള്ള പൈസ എടുക്കാൻ മറന്നു റൂമീന്ന്”
“നീ റൂമിൽ വച്ച് പൈസ എടുക്കാൻ എന്നോട് ഓർമ്മിപ്പിക്കാൻ പറഞ്ഞ കാര്യം ഞാൻ അങ്ങ് മറന്നു. ഇവിടെ കാറിന്റെ അടുത്തെത്തിയപ്പോഴാ നീ എന്തോ എന്നോട് എടുക്കാൻ ഓർമ്മിപ്പിക്കണമെന്ന് പറഞ്ഞത് ഓർത്തത്. പക്ഷേ അത് എന്താണെന്ന് എത്ര ഓർത്ത് നോക്കിയിട്ടും എനിക്ക് പിടികിട്ടിയില്ല”. അനു പതിയെ നാവ് കടിച്ചു കൊണ്ട് പറഞ്ഞു.
“നല്ല ആളോടാ ഞാൻ ഓർമ്മിപ്പിക്കാൻ പറഞ്ഞെ … നീ ഓർമ്മയുടെ കാര്യത്തിൽ എന്നെക്കാൾ വലിയ അരണയാണല്ലോ”
ഞാൻ അനൂന്റെ മൂക്കിൽ പതിയെ വിരൽ ചേർത്ത് വലിച്ചിട്ട് പറഞ്ഞു.
“ഓ…. പിന്നെ ഞാൻ ഇവിടെ വച്ചെങ്കിലും ഓർത്തില്ലേ? അപ്പോ ഞാനല്ല അരണ നീ ആണ് അരണ”, അനു ഞാൻ പറഞ്ഞതിനെ ചിരിച്ച് തള്ളി കൊണ്ട് പറഞ്ഞു.
” അനു കുട്ടി നീ കേറി കാറിൽ ഇരിക്ക് ഞാൻ പോയി പൈസ എടുത്ത് കൊണ്ട് വരാം. ഇനി കോട്ടേജ് വരേ നടന്ന് ക്ഷീണിക്കണ്ട”.
ഞാൻ കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങുന്നതിനിടെ പറഞ്ഞു.
“അതേ ഏത് ഫോണാ വാങ്ങി തരുന്നെ എനിയ്ക്ക്?
പെണ്ണ് കാറിൽ കേറി ഇരുന്നിട്ട് ചോദിച്ചു.
” അതൊക്കെ സർപ്രൈസ് ആണ് മോളെ ഏത് ഫോണാ വാങ്ങുന്നതെന്ന് കടയിൽ എത്തിയിട്ട് അറിഞ്ഞാൽ മതി നീ”.
ഞാൻ അൽപ്പം വെയിറ്റിട്ട് പറഞ്ഞ് കൊണ്ട് കോട്ടെജിലേയ്ക്ക് നടന്നു.
ഒരു 10 മിനിറ്റിനകം ഞാൻ ഒരു അമ്പതിനായിരം രൂപ കോട്ടെജിൽ നിന്ന് എടുത്ത ശേഷം തിരിച്ചു വന്ന് കാറിൽ കേറി. പൈസ കൊണ്ടു വന്ന കവർ ഞാൻ അനുന്റെ കൈയ്യിൽ ഏൽപ്പിച്ച ശേഷം കാർ സ്റ്റാർട്ട് ചെയ്തിട്ട് A/C ഓൺ ചെയ്ത് കാർ മുന്നോട്ടെടുത്തു.
കാറ് മെയിൻ റോഡിൽ എത്തിയപ്പോൾ ഞാൻ കാറിലെ മ്യൂസിക്ക് സിസ്റ്റം ഓൺ ചെയ്തു
“ഏതോ …. മഴയിൽ നനവോടെ നാം അന്ന് കണ്ടു
തീരാ മൊഴിയിൽ മൗനങ്ങൾ ഒന്നായി അലിഞ്ഞു. ഈറൻ കാറ്റിൽ മെല്ലെ മായും മഞ്ഞിന്റെ ഉള്ളിൽ പുലരും പൂക്കളായിതാ” …..
‘വിജയ് സൂപ്പറും പൗർണമിയിലെ’ ഈ പാട്ട് എന്റെ ഫേവറിറ്റ് ആയത് കൊണ്ട് ഞാൻ സൗണ്ട് കുറച്ച് കൂട്ടി വെച്ചു എന്നിട്ട് അനൂനെ നോക്കി അവളും ആ പാട്ട് കേട്ടങ്ങനെ ലയിച്ചിരുപ്പാണ് എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ട് പെണ്ണ് സീറ്റിൽ ചാരി ഇരുപ്പായി.
വൈകുന്നേരം ആയത് കൊണ്ട് റോഡിലൊക്കെ നല്ല തിരക്ക് സാധാരണ പത്ത് പതിനഞ്ച് മിനിറ്റ് മതി ടൗണിലേക്കെത്താൻ ഞങ്ങൾ എത്തിയപോൾ 30 മിനിറ്റിലധികം എടുത്തു.
അങ്ങനെ ഉച്ചയ്ക്ക് കണ്ട ‘മൈ ജി’ ഷോറുമിന്റെ മുന്നിൽ അനൂനെ ഇറക്കിയിട്ട് ഞാൻ കാർ പാർക്കിംഗിൽ കൊണ്ടു പോയി ഇട്ടിട്ട് വേഗം കടയുടെ മുന്നിലേയ്ക്ക് എത്തി. അവിടെ എന്നെയും കാത്ത് പെണ്ണ് നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ രണ്ടാളും ഒരുമിച്ച് കടയുടെ അകത്തേയ്ക്ക് കയറിയ ഉടനെ സെയിൽസ് സ്റ്റാഫ് ഒരാൾ വന്ന്