“എന്നാൽ വൈകീട്ട് പോയാലോ നമ്മുക്ക് ഫോൺ വാങ്ങാൻ?
പിന്നെ എവിടേലും ഒന്ന് കറങ്ങാനും പോയാലോ ആദി?”
” അലേല്ലും വൈകീട്ട് നിന്നേം കൊണ്ട് ഫോൺ വാങ്ങാൻ പോകാൻ ഇരുന്നതാ ഞാൻ, കറങ്ങാൻ പോയാൽ അത് നിനക്ക് എന്തേലും പ്രശ്നമാകുമോ മോളെ?”
ഞാൻ അനുവിനോട് ചോദിച്ചു.
“ഇപ്പോ വല്യ കുഴപ്പൂല ആദി നീ കൊണ്ടു തന്ന ഗുളിക കഴിച്ചതിൽ പിന്നെ നല്ല കുറവുണ്ട്. പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു.
അങ്ങനെ സംസാരിച്ച് നടന്ന് ഞങ്ങൾ കേട്ടെജിലെത്തി റൂമിലെ ക്ലോക്കിലേയ്ക്ക് നോക്കിയപ്പോൾ സമയം 4.30 ആയിട്ടുണ്ട്. കുറച്ച് നേരം കഴിഞ്ഞിട്ട് അനൂന് ഫോൺ വാങ്ങാനും പിന്നെ എവിടേലും ഒന്നു കറങ്ങാനും പോകാമെന്ന് തീരുമാനിച്ച ഞങ്ങൾ ബെഡ് റൂമിലെത്തിയ പാടേ ചുമരിൽ ഘടിപ്പിച്ച വലിയ എൽ.ഇഡി ടീവി ഓൺ ചെയ്ത് ബെഡിൽ കയറി ഞങ്ങൾ രണ്ടാളും ഇരുന്നു. റിമോർട്ട് എന്റെ കൈയ്യിലായിരുന്നത് കൊണ്ട്
കുറച്ച് നേരം വാർത്താ കാണാമെന്ന് വിചാരിച്ച് വാർത്താ ചാനൽ വച്ച് കാണാൻ ഇരുന്ന ഉടനെ അനു എന്റെ കൈയ്യിൽ നിന്ന് റിമോർട്ട് തട്ടി പറിച്ചിട്ട് എതോ ഹിന്ദി ചാനൽ വച്ചു അതിൽ അപ്പോ എതോ കണ്ണീർ സീരിയലാണ് ഓടി കൊണ്ടിരുന്നത്.
“എടീ അനു നീ എന്ത് പണിയാ കാണിച്ചേ ഞാൻ കുറച്ച് നേരം വാർത്ത കാണാൻ ഇരുന്നതല്ലേ?”
ഞാൻ പെണ്ണിന്റെ കൈയ്യിൽ നിന്ന് റിമോർട്ട് തട്ടി പറിക്കാൻ നോക്കുന്നതിനിടെ പറഞ്ഞു.
” വാർത്തയൊക്കെ പിന്നെ ആയാലും കാണാലോ കുട്ടാ, വാ കുറച്ച് നേരം നമ്മുക്ക് ഈ സീരിയൽ കാണാന്നേ” പെണ്ണ് കൊഞ്ചി പറഞ്ഞു കൊണ്ട് റിമോട്ട് ഇടത്തെ കൈയ്യിലേക്ക് മാറ്റി പിടിച്ചിട്ട് എന്റെ അടുത്തേയ്ക്ക് ചേർന്നിരുന്നു.
സിരീയൽ കാണുന്നത് എനിക്ക് ഒട്ടുമിഷ്ടമില്ലാത്ത കാര്യമായിരിന്നുട്ടു കൂടി കുറച്ചു നേരം കഴിഞ്ഞാൽ അനൂനെയും കൂട്ടി പുറത്തേക്ക് പോകാമെന്ന് തീരുമാനിച്ചത് കാരണം ഞാൻ അവളോടൊപ്പം സഹിച്ചിരുന്നു.
സമയം 5.30 ആകാറായപ്പോൾ ഞാൻ പോകാമെന്ന് പറഞ്ഞ് ദൃതി പിടിച്ചിട്ട് അവളെ കൊണ്ട് ടീവി ഓഫ് ചെയ്യിപ്പിച്ചിട്ട് ഡ്രസ്സ് മാറാൻ പറഞ്ഞു. പുതിയ ഫോൺ കിട്ടുമെന്നത് കാരണം പെണ്ണ് പിന്നെ ഒന്നും പറയാൻ പോയില്ല. ഞാൻ പറഞ്ഞത് കേട്ട ഉടനെ കക്ഷി ബെഡിൽ നിന്നേഴുന്നേറ്റ് ഷെൽഫിൽ വച്ച അവളുടെ പുതിയ ചുരിദാറിന്റെ കവറിൽ നിന്ന് ഒരു ചുവന്ന കളർ ചുരിദാറും എടുത്ത് ഡ്രസ്സ് മാറാനായി ബാത്ത് റൂമിലേയ്ക്ക് പോയി. ഞാൻ ഇട്ടിരുന്ന ഷർട് മാറ്റിയിട്ട് ഒരു ചുവന്ന ടീ-ഷർട്ട് എടുത്തിട്ടു ബെഡിൽ വന്നിരുന്നു അനു വരാനായി കാത്തിരുന്നു.
ഒരു 10 മിനിറ്റിനുള്ളിൽ പെണ്ണ് ഇട്ടിരുന്ന ഫ്രോക്ക് മാറ്റിയിട്ട് മാറ്റാൻ കൊണ്ടുപോയ ചുവന്ന ചുരിദാറും അതേ നിറത്തിലുള്ള ഷാളും ഇട്ട് പുറത്തിറങ്ങി. ഇന്നലെ കടയിലെ ട്രയൽ റൂമിൽ ഈ ചുരിദാർ ഇട്ട് അവൾ എന്നെ കാണിച്ചതാണെങ്കിലും ഇപ്പോ ആ ചുരിദാർ ഇട്ട് അവളെ കണ്ടപ്പോൾ അവൾക്ക് കൂടുതൽ ഭംഗി ഉള്ളതായി തോന്നി. അല്ലേലും പെണ്ണ് ഒടുക്കത്തെ ഗ്ലാമറാണ് അത് അവള് കേൾക്കെ പറയാതെ ഇരിക്കുന്നതാണ് നല്ലത്. എങ്ങാനും പറഞ്ഞ് പോയാൽ പിന്നെ പെണ്ണ് സ്വന്തം സൗന്ദര്യത്തെ കുറിച്ച് സ്വയം പുകഴ്ത്തി പറഞ്ഞ് കൊണ്ടിരിക്കും.
അങ്ങനെ ഞങ്ങൾ കോട്ടെജിന്റെ ഡോർ ലോക്ക് ചെയ്ത് കാർ പാർക്കിംഗ് ഏരിയയിലേയ്ക്ക് നടന്നു. കൈയ്യിലെ കീ ലെസ്സ് എൻട്രി റിമോർട്ട് വച്ച് കാർ തുറന്ന് ഞാൻ ഡ്രൈവിംഗ് സീറ്റിലേയ്ക്ക് കേറി ഇരുന്നു. അനു എന്തോ ആലോചിച്ചിട്ട് കാറിന്റെ ഡോറിൽ ചാരി നിൽപ്പായി.
ഞാൻ അവൾ നിൽക്കുന്ന ഭാഗത്തെ ഗ്ലാസ് താഴ്ത്തി കൊണ്ട് അവളെ വിളിച്ച് കൊണ്ട് പറഞ്ഞു.
“അനു കുട്ടി നീ എന്താ കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നെ?
കേറ് പെണ്ണെ വെറുതെ നേരം കളയാതെ”