ഞാൻ: ദാ ഇപ്പോ എത്തും. അങ്കമാലി റെയിൽവേ സ്റ്റേഷന് പുറകിലാട്ടോ ഓഫീസ്. ഞാൻ സൗമേച്ചിടെ വാട്ട്സ് ആപ്പ് നമ്പറിലോട്ട് അവിടെ എത്തിയിട്ട് ലൊക്കേഷൻ ഷെയർ ചെയ്യാം. ഇനീം സമയമുണ്ടല്ലോ.
അനു: സൗമ്യ ചേച്ചിയോ? നീ അവളെ പേര് വിളിച്ചാൽ മതി ട്ടോ .. ഞങളിപ്പോ ഡ്രസ്സ് എടുക്കാനായിട്ട് ചാരുതയിൽ കേറയിരിക്കുവാ. ഞാൻ വേണ്ടാന്ന് പറഞ്ഞതാ കൃഷ്ണ സമ്മതിക്കണില്ല അങ്ങനെ കേറിയതാ.
ഞാൻ: ഓ ഞങ്ങളൊക്കെ വയസ്സിനു മൂത്തവരെ ചേച്ചീ ന്നാ വിളിക്കണെ.
ദേ അനു 11 മണിക്കാണ് ട്ടോ നമ്മുക്ക് സമയം തന്നിരിക്കുന്നത്. ഡ്രസ്സ് ഒക്കെ എടുത്ത് വരുമ്പോ ഇന്നത്തെ ദിവസം കഴിയും വേഗം വരാൻ നോക്ക്യേ വെറുതെ രാവിലെ തന്നെ എന്നെ ദേഷ്യം പിടിപ്പിക്കല്ലെ.
അനു: നേരം ഒന്ന് എടുക്കത്തില്ല കുട്ടാ ഞങ്ങൾ കറക്ട് ടൈമിൽ അങ് എത്തിയേക്കാം പോരെ. ഒരു സാരി എടുക്കണം അത് മാത്രമേയുള്ളൂ.
ഞാൻ: സാരി മാത്രേ ഉള്ളൂ? അടിയിലിടണ ഐറ്റംസ് ഒന്നും എടുക്കണില്ലെ?
അനു: ശ്ശെ നാണമില്ലാത്തത് ഇതിനിടയിലും നിനക്ക് ഇത് പറയേണന് ഒരു കുറവും ഇല്ലാ.
ഞാൻ: ഞാൻ വേറെ ആരോടുമല്ലാലോ എന്റെ പെണ്ണിനോടല്ലെ പറഞ്ഞെ മുത്തെ. അവന്മാർ എത്തി നിങ്ങള് വേഗം എത്തണെ ഞാൻ അവിടെ ചെന്നിട്ട് ലൊക്കേഷൻ അയക്കാം.
അനു: ശരി കുട്ടാ ലവ് യു….
ഞാൻ: ലവ് യു ടൂ ഉമ്മാ….!
കാറിലെ ഫ്രണ്ട് സീറ്റിൽ അമൃതാണ് കയറി ഇരുന്നത്. നിയാസ് പിറകിലെ സീറ്റിലും കയറി ഇരുന്നു.
“എന്താണ് കല്യാണ ചെക്കാ അനുവായിട്ട് ഇതുവരെ പഞ്ചാരയടിച്ച് കഴിഞ്ഞില്ലേ?
അമൃത് എന്റെ തുടയിൽ പിടിച്ച് പിച്ചിയിട്ട് നമ്മുക്കിട്ട് ഒന്ന് താങ്ങി.
“ഒന്ന് പോ മൈരേ അവളോട് ഒന്ന് മിണ്ടിയിട്ട് എത്ര ദിവസായെന്നറിയോ? അവളുടെ തന്തപടി ഫോൺ വാങ്ങി വച്ചിട്ട് ഇപ്പോ ഒരാഴ്ചയായി, പോരാത്തതിന് ആ പന്നി സംഗീതിന്റെ വീട്ടിൽ അല്ലേ അവൾ നിന്നിരുന്നത്.ഇനി അവളെ കണ്ടാൽ കാലു വെട്ടുമെന്നാണ് ആ നായിന്റെ മോന്റെ ഒരു കൊണച്ച ഭീഷണി”.
ഞാൻ പല്ല് ഞെരിച്ചു കൊണ്ട് സംഗീതിനോടുള്ള ദേഷ്യം അമൃതിന്റെ കൈയ്യിൽ പിടിച്ച് പിച്ചി കൊണ്ടാണ് തീർത്തത്.
അമൃത്: ഊ……. വിടെടാ മൈ*
അവനോട് ദേഷ്യം ഉണ്ടെങ്കിൽ ആ മൈരനോട് തീർത്താൽ പോരെ അതിന് എന്റെ കൈയിലെ തൊലി പറിച്ചെടുക്കുന്നതെന്തിനാ നീ?
നിയാസ്: മച്ചാനെ ആദി നീ വന്ന് പുറകെ കയറ് വണ്ടി ഞാനെടുക്കാം. ഇന്ന് നല്ലൊരു ദിവസായിട്ട് രണ്ടും കൂടി ഒടക്കുണ്ടാക്കല്ലെ.
അവൻ ഡോർ തുറന്ന് ഞാനിരുന്ന ഡ്രൈവർ സീറ്റിന്റെ അടുത്തെത്തി.
പതിയെ ഞാൻ ഡ്രൈവർ സീറ്റിൽ നിന്ന് ഡോർ തുറന്നിറങ്ങി ബാക്ക് സീറ്റിൽ കയറി ഇരുന്നു.
നിയാസ് ഡ്രൈവർ സീറ്റിൽ കയറി ഇരുന്ന് സീറ്റ് ബെൽറ്റ് ഇട്ട് കൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു. പതിയെ വണ്ടി മുന്നോട്ടെടുത്തു. കുറച്ചു നേരത്തേയ്ക്ക് കാറിൽ ആരും ഒന്നും മിണ്ടിയില്ല.
ബോർ അടിച്ചപ്പോൾ ഞാൻ അമൃതിനോട് പറഞ്ഞു: “മച്ചാനെ ആ മ്യൂസിക്ക് സിസ്റ്റത്തിന്റെ റിമോർട്ട് ഒന്നെടുത്തെ ഒരു പാട്ട് ഇടട്ടെ” ….