‘ഐ’ സിനിമയിലെ “പൂക്കളെ സട്ര ഓയ് വിടുംങ്കൾ അവൾ വന്ത് നിന്താൾ അവൾ തന്ത് നിന്താൾ” പാട്ട് കേട്ട് തുടങ്ങിയപ്പോൾ മനസ്സ് ഒന്ന് സെറ്റായി തുടങ്ങി. എന്റെ ഡ്രൈവിംഗ് പഠിത്തവും ഞാൻ ഓടിച്ച് തെളിഞ്ഞതും സാൻട്രോയിലായതോണ്ട് ഈ വണ്ടിയോട് എനിക്കൊരു പ്രത്യേക അറ്റാച്മെന്റാണ്. അതോണ്ടാണല്ലൊ അന്ന് അച്ഛൻ പുതിയ ഹോണ്ട സിറ്റി കാറ് എടുത്തപ്പോൾ
വിൽക്കാൻ വെച്ച ഈ വണ്ടി അമ്മയെ കൊണ്ട് അച്ഛനോട് പറയിപ്പിച്ച് ഞാൻ എന്റെ കസ്‌റ്റഡിയിലാക്കിയത്. അങ്ങനെ ലൈസൻസ് ഒക്കെ എടുത്തപ്പോൾ മുതൽ എന്റെ ഒപ്പം സാൻട്രോ കുട്ടനും ഉണ്ട്.
രജിസ്ട്രർ മാര്യേജ് ദൂരേ ഒരു രജിസ്ട്രർ ഓഫീസിൽ വെച്ച് ചെയ്യാനുള്ള ഒരുക്കങ്ങളൊക്കെ നിയാസും അമൃതും ചെയ്ത് വച്ചിട്ടുണ്ട്. അനുവിന്റെ വീട്ടിൽ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന വാർത്ത അറിഞ്ഞ പിടിവാശിക്കാരനായ അവളുടെ അച്ഛൻ ഗോപാലൻ നായർ അവളെ പുള്ളിയുടെ അനിയന്റെ വീട്ടിലോട്ട് മാറ്റി. അവിടെ നിന്ന് അവളെ ചാടിക്കുന്ന ഉത്തരവാദിത്തം ഏറ്റത് അവളുടെ രണ്ട് ഉറ്റ കൂട്ടുകാരികളായ കൃഷ്ണയും, സൗമ്യയും ആണ്. ഇവർ മൂന്നാളും കൊച്ചി ഇൻഫോ പാർക്കിൽ ആണ് ഒരുമിച്ച് വർക്ക് ചെയ്യുന്നത്. ഓഫീസിൽ പോകാൻ വിളിക്കാൻ വന്നതാണെന്ന് കൊചഛനെയും വീട്ടുകാരെയും വിശ്വസിപിച്ച് അവർ അവളെ അവിടെ നിന്ന് ഒരു വിധം ചാടിച്ചു. അങ്ങനെ കൃഷ്ണയുടെ കാറിൽ ആണ് അവർ മൂന്നുപേരും രജിസ്ട്രാർ ഓഫീസിലേയ്ക്ക് യാത്ര തിരിച്ചത്. കാറിൽ കേറിയ ഉടനെ തന്നെ സാമ്യ എനിയ്ക്ക് വിളിച്ചിട്ട്
“ആദി മിഷൻ Success ഞങ്ങൾ അവളെ ഒരു വിധം ചാടിച്ചൂട്ടോ. ഓഫീസിലേക്കാണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. നീ ഇപ്പോ എവിടെയാ?”
ഞാൻ: ഞാനും വീട്ടീന്ന് ഇറങ്ങി ഇപ്പോ ജംഗ്ഷനിലാ അവന്മാര് വരാൻ വേണ്ടി കാത്ത് നിൽക്കാ. എവിടെ നമ്മുടെ ആള്?
സൗമ്യ: ദാ ഇവിടെ ണ്ട് ഫോൺ തരാൻ പറഞ്ഞ് കൈ നീട്ടി കൊണ്ട് ഇരിക്കാണ്.
ഇപ്പോ കൊടുക്കാം.
ഞാൻ: ഹലോ അനു ഒരു വിധം വേലി ചാടിയല്ലെ ടീ കള്ളീ
അനു: ദേ ചെക്കാ എന്നെ കൊണ്ടൊന്നും പറയിക്കണ്ടാ ട്ടോ . മനുഷ്യൻ ഇവിടെ ടെൻഷനടിച് ഒരു പരുവം ആയിരിക്കുമ്പോഴാ അവന്റെ ഒരു കോമഡി.
ഞാൻ: പിന്നെ ഞാൻ ഇവിടെ കൂള് ആയി ഇരിക്കാണല്ലോ. ഒന്ന് പേ പെണ്ണ ചുമ്മാ ജാഡ ഇടാതെ.
അനു: സംഗീത് വീട്ടിലുണ്ടായിരുന്നില്ല ആ സമയത്ത് ഇവര് വന്നത് നമ്മുടെ ഭാഗ്യം അല്ലേൽ ഇപ്പോ ഒരു പാട് വരാൻ പറ്റിയേനെ.
“അവന്മാര് എത്തിയോ നിന്റെ 2 വേതാളങ്ങള്?”