ഒളിച്ചോട്ടം [KAVIN P.S]

Posted by

ഡ്രസ്സുകൾ ഇട്ടിരുന്ന ബാസ്ക്കറ്റിൽ നിന്ന് എടുക്കുന്നതിനിടെ ചോദിച്ചു” എന്റെ കൂടെ നിയാസും അമൃതും വരുന്നുണ്ട്. അവരുള്ളോണ്ട് കാറിന് പോകാന്ന് വച്ചു”.

“ശരി, നോക്കി പോണെ”. അമ്മ പതിവ് പല്ലവി പറഞ്ഞു.അങ്ങനെ അമ്മയോട് യാത്ര പറഞ്ഞ് എന്റെ മുകളിലുള്ള ബെഡ് റൂമിൽ നിന്ന് താഴെ ഹാളിലേയ്ക്ക് ഇറങ്ങിയപ്പോ എന്റെ പെങ്ങൾ അഞ്ജു അവിടെ ഇരുന്നു ടീവി കാണുന്നുണ്ട്. പെണ്ണ് അപ്പോ ഒരു ടീ-ഷർട്ടും പാവാടയും ആണ് ഇട്ടിരുന്നത്. എന്നെ കണ്ട അവൾ “രാവിലെ തന്നെ ചേട്ട എങ്ങോട്ടാ? ഇന്ന് പതിവിലും സ്റ്റൈൽ ആണല്ലോ കസവ് മുണ്ടൊക്കെ ഉടുത്താണല്ലോ പോക്ക്. “ഓ എന്റെ സീനിയർ ആയിരുന്ന വിദ്യ ചേച്ചിയുടെ കല്യാണമാ അതിനൊന്ന് പോവ്വാ” ഷർട്ടിന്റെ കൈ തെറുത്ത് കയറ്റുന്നതിനിടയിൽ ഞാനവൾക്ക് മറുപടി കൊടുത്തു.

“ഇന്ന് നിനക്ക് ക്ലാസ്സില്ലേടി അഞ്ജു? രാവിലെ തന്നെ ടീവിടെ മുൻപിലാണല്ലൊ?”

“ഞങ്ങളുടെ സ്കൂളിൽ വച്ചല്ലെ ഉപ ജില്ലാ കലോത്സവം നടക്കുന്നെ അതോണ്ട് ഇനി രണ്ട് മൂന്ന് ദിവസം ഞാൻ വീട്ടിൽ തന്നെ കാണും”.
രാവിലത്തെ ഭക്ഷണം സോഫയിൽ കൊണ്ട് വന്ന് വച്ച് കഴിക്കുന്നതിനിടയിലാണ് അവൾ എന്നോട് സംസാരിച്ചത്.

ഉമ്മറത്തെത്തിയപ്പോ അവിടെ ഇരുന്ന് എന്റെ പിതാശ്രീ പത്രം വായിച്ചു പഠിക്കുന്നുണ്ടായിരുന്നു.

“നീയിത് ഒരുങ്ങി കെട്ടി എങ്ങോട്ടാ? എന്നെ കണ്ടതും പുള്ളിയുടെ വക ചോദ്യം.

“ഞാനൊരു കല്യാണത്തിനു പോവാ എന്റെ കോളെജിൽ പഠിച്ച ഒരു ചേച്ചിയുടെ കല്യാണമാ”
ഞാൻ പുള്ളിയുടെ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു.

“അല്ല നിന്റെ ഒരുങ്ങി കെട്ടിയുള്ള നിൽപ്പ് കണ്ടാൽ നിന്റെ കല്യാണമാണെന്ന് തോന്നുമല്ലോ ഡാ അച്ഛൻ നമ്മുക്കിട്ടൊന്ന് താങ്ങി.

പെട്ടെന്ന് അച്ഛൻ അങ്ങനെ പറഞ്ഞപ്പോ ഞാനൊന്ന് ഞെട്ടി. പുള്ളി പറഞ്ഞത് പോലെ ഞാൻ കെട്ടാൻ തന്നെയാണല്ലോ പോകുന്നത്. ഞാനൊരു ചമ്മിയ ചിരിയും ചിരിച്ചു ഉമ്മറത്തെ തിണ്ണയിലിരുന്ന് ഹാഫ് ഷൂ ടൈപ്പിലുള്ള ചെരുപ് കാലിൽ കേറ്റി ഇടുന്നതിനിടെ അച്ഛൻ വീണ്ടും പറഞ്ഞു തുടങ്ങി

” പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ ആദിക്ക്? അനുവിന്റെ കാര്യം നടക്കില്ല ഒന്നാമത് നീ പഠിച്ചോണ്ടിരിക്കാ പിന്നെ അവൾ നിന്നെക്കാളും അഞ്ചാറ് വയസ്സിന് മൂത്തതും ആണ്. കല്യാണം കഴിക്കാനുള്ള പ്രായമൊന്നും എന്റെ മോന് ആയിട്ടില്ല സമയമാകുമ്പോൾ പറ്റിയ ഒരാളെ ഞങ്ങൾ നിനക്ക് കണ്ട് പിടിച്ച് തരുന്നുണ്ട്. എന്നാ മോൻ ചെല്ല് തിരിച്ചു വരുമ്പോൾ നിനക്കൊരു സർപ്രൈസ് ഉണ്ട്”.

അങ്ങനെ അച്ഛന്റെ ഉപദേശം കേട്ട് ബോറടിച്ചു വഴിക്കായ ഞാൻ പോർച്ചിൽ കിടന്നിരുന്ന എന്റെ മറ്റൊരു സന്തത സഹചാരിയായ വെള്ള സാൻട്രോ സ്വിംഗ് കാറിന്റെ അടുത്തേയ്ക്ക് നീങ്ങി കൈയിലെ ചാവിയോടൊപമുള്ള കീ ലെസ്സ് എൻട്രീ റിമോട്ടിൽ കൈ അമർത്തിയപ്പോൾ അവിടെ കി… കി… ശബ്ദം പരന്നു. ഡോർ തുറന്നു ഞാൻ വണ്ടിക്കകത്ത് കേറി സീറ്റ് ബെൽറ്റ് ഇട്ട് സ്റ്റീയറിംഗിൽ തൊട്ട് ഒന്ന് പ്രാർത്ഥിച്ച ശേഷം ഞാൻ വണ്ടി സ്റ്റാർട്ടാക്കി പതിയെ എടുത്ത് വീടിന്റെ പുറത്തെത്തി. അവിടെ പതിയെ ഒന്ന് നിർത്തി കാറിലെ മ്യൂസിക്ക് സിസ്റ്റം ഓൺ ചെയ്ത് എന്റെ ഇഷ്ട പാട്ട് പരതി കൊണ്ടിരുന്നു. ഒടുവിൽ പാട്ട് കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *