2 ദിവസം മുൻപാണ് എന്റെയും അനുവിന്റെയും രജിസ്ട്രർ മാര്യേജ് നടന്നത്. അത് എല്ലാവരും അറിഞ്ഞപ്പോഴാണ് ഈ കോലാഹലങ്ങൾ ഒക്കെ തുടങ്ങിയത്.
ആ റെജിസ്ട്രർ മാര്യേജ് നടന്ന ദിവസത്തെ കുറിച്ച് പറയാം ഞാൻ.
……….*………..*……….*………..*…….
വീടിനടുത്ത പള്ളിയിലെ ബാങ്ക് വിളി ശബ്ദം കേട്ട് ഞാൻ പതിവ് പോലെ എഴുന്നേറ്റു. ഇങ്ങനെ എഴുന്നേൽക്കൽ ഒരു ശീലമായിട്ട് 3 വർഷമായി കാണും. ഡിഗ്രി ഒന്നാം വർഷം തൊട്ടാണ് ജിമ്മിൽ പോകുന്നത് ശീലമായത്. കട്ടിലിൽ നിന്ന് എഴുന്നേറ്റ് ബാത് റൂമിലെ വാഷ് ബേസിനിലെ സ്റ്റാന്റിൽ വച്ചിരുന്ന ടൂത്ത് ബ്രഷെടുത്ത് പല്ല് തേച്ച് പ്രഭാത കൃത്യങ്ങൾ ഒക്കെ തീർത്ത് പുറത്തിറങ്ങി. ട്രാക്ക് പാന്റും ടീ-ഷർട്ടും എടുത്തിട്ട് ഞാൻ മുകളിലത്തെ റൂമിൽ നിന്ന് താഴേയ്ക്ക് ഇറങ്ങി. വീട്ടിൽ ആരും എഴുന്നേറ്റിട്ടില്ല എല്ലാരും നല്ല ഉറക്കത്തിൽ തന്നെയാ. വാതിൽ തുറന്ന് പുറത്തിറങ്ങിയ ഞാൻ എന്റെ നീല CBR 250 യുമെടുത്ത് ജിമ്മിലേയ്ക്ക് തിരിച്ചു. നേരം വെളുക്കുന്നതല്ലേ ഉള്ളൂ. ചുറ്റിലും ഇരുട്ട് തന്നെ. രാവിലെ ആയതോണ്ട് തണുപ്പടിച്ചിട്ട് താടി കൂട്ടിയിടിച്ച് പോയി അത്രയ്ക്ക് തണുപ്പ്. ഒരു വിധം ഞാൻ ജിമ്മിൽ എത്തി. വീട്ടിൽ നിന്ന് ജിമ്മിലേയ്ക്ക് 10 മിനിറ്റ് ദൂരമേയുള്ളൂ. ബൈക്ക് താഴെയുള്ള കടമുറിയുടെ ഓരം ചേർത്ത് വച്ചിട്ട് ഞാൻ മുകളിലേയ്ക്ക് സ്റ്റെയർ വഴി കയറാൻ തുടങ്ങി രണ്ടാം നിലയിലാണ് ഞങ്ങളുടെ ജിം പ്രവർത്തിക്കുന്നത്. ഒരു വിധം ഞാൻ പടിക്കെട്ടുകൾ കയറി അവിടെ എത്തിപ്പെട്ടു.
ജിമ്മിൽ പതിവ് പോലെ അന്നും ഞാൻ തന്നെയാണ് ആദ്യം എത്തിയത്. ചെരുപ്പ് വയ്ക്കുന്ന സ്റ്റാന്റിൽ പതിവ് പോലെ വച്ച താക്കോൽ എടുത്ത് ഡോർ തുറന്ന് അകത്ത് കേറി. ട്യൂബ് ലൈറ്റിന്റെ സ്വിച്ചമർത്തി അവ ഓൺ ചെയ്ത ശേഷം ഞാനെന്റ പതിവ് വ്യായാമങ്ങളിലേയ്ക്ക് കടന്നു. ഒരു 30 മിനിറ്റ് കഴിഞ്ഞാണ് നിയാസ് ജിമ്മിലേയ്ക്ക് എത്തിയത്. പതിവ് പോലെ കക്ഷി പള്ളിയിൽ പോയിട്ടാണ്നേരെ ജിമ്മിലോട്ട് വന്നത്. അങ്ങനെ ഞങൾ 2 ആളും പതിവ് പോലെ ഭാരം എടുത്തുള്ള എക്സർസൈസുകളിലേയ്ക്ക് കടന്നു. കുറച്ച് കഴിഞ്ഞപ്പോൾ അമൃതും ഞങ്ങളോടൊപ്പം ചേർന്നു.
ഇന്നാണ് എന്റെയും അനൂന്റെയും രെജിസ്ട്രർ മാര്യേജ്. അതിനുള്ള എല്ലാ ഒരുക്കങ്ങളും നിയാസും അമൃതും നേരത്തെ ചെയ്ത് വച്ചിട്ടുണ്ട്. അതിന്റെ കാര്യങ്ങൾ ഒരിക്കൽ കൂടി സംസാരിക്കാൻ ഞങ്ങൾ 3 പേരും ഒരു സൈഡിലോട്ട് മാറി നിന്നു. പിന്നെ അതിനെ കുറിച്ചായി ചർച്ച. മറ്റാളുകൾ ശ്രദ്ധിക്കാതെ ഇരിക്കാൻ ഞങ്ങൾ പതിയെ ശബ്ദം താഴ്ത്തിയാണ് സംസാരിച്ച് കൊണ്ടിരുന്നത്. 9.30 യ്ക്ക് അവരെ കൂട്ടാൻ ഞാൻ ജംഗ്ഷനിൽ എത്തിക്കോളാമെന്ന് തീരുമാനിച്ച ശേഷം 8 മണി ആയപ്പോൾ ഞങ്ങൾ 3 ആളും വീട്ടിലോട്ട് മടങ്ങി.
വീട്ടിലെത്തി കുളി കഴിഞ്ഞിറങ്ങിയ ഞാൻ റൂമിലെ തട്ടിൽ ഐയേൺ ചെയ്ത് വച്ച ചുവന്ന ഷർട്ടും വെള്ള കസവു മുണ്ടുമാണ് ഇട്ടത്. എന്റെ പതിവിൽ കൂടുതലായ ഒരുക്കം കണ്ട് സംശയം തോന്നിയ അമ്മ മുറിയിലേയ്ക്ക് വന്ന് വാതിന്റെ അവിടെ എത്തി നോക്കിയിട്ട്: “ഇന്നെങ്ങോട്ടാ രാവിലെ തന്നെ കുളിച്ചൊരുങ്ങി?” ഓ ഒരു കല്യാണം ഉണ്ടമ്മ എന്റെ സീനിയർ ആയിരുന്ന വിദ്യ ചേച്ചിയുടെ” വായിൽ അപ്പോ വന്ന കള്ളം ഞാനങ്ങ് കാച്ചി. “വേറെ ആരൊക്കെയാ നിന്റെ കൂടെ വരുന്നെ?സത്യം പറ നീ” അമ്മ എന്റെ റൂമിൽ വന്ന് എന്റെ മുഷിഞ്ഞ