ഞാൻ: നീ ജിമ്മിൽ എത്തിയോടാ?
അവിടെ ഇപ്പോ ആരൊക്കെയുണ്ട്?
നിയാസ്: ഞാനും ജോജോ ചേട്ടനും ഉണ്ട്. ഞാൻ വാം അപ്പ് തുടങ്ങി. അമൃതിന് വിളിച്ചിരുന്നു അവൻ ഇപ്പോ വീട്ടിൽ നിന്ന് ഇറങ്ങി 10 മിനിട്ടിനുളളിൽ എത്താമെന്ന് പറഞ്ഞു. അവന്റെ 10 മിനിട്ട് 30 മിനിറ്റാണെന്ന് നമ്മുക്കല്ലെ അറിയു. നീയൊന്ന് അമൃതിന് വിളിച്ചേയ്ക്ക് അവൻ നീ പോകുന്ന നേരം വിളിച്ചില്ലാന്ന് പറഞ്ഞ് എന്നോട് ചൂടായി.
ഞാൻ: ഇന്നലെ ഇറങ്ങുന്ന സമയം അവനെ വിളിച്ചതാ ലൈൻ ബിസി ആയതോണ്ട് കോൾ കണക്ടായില്ല. പിന്നെ വിളിക്കാൻ വിട്ടു പോയി. ഇന്ന് വിളിക്കുന്നുണ്ട് അവനെ.
മച്ചാനെ നിങ്ങളെയൊക്കെ മിസ് ചെയ്യുന്നുണ്ടെടാ. ഇനി എന്നാ നമ്മൾ പഴയ പോലെയൊക്കെ കൂടുന്നെ?
നിയാസ്: നീ സെന്റി ആകല്ലേ ബ്രോ നിങ്ങളുടെ വീട് റെഡിയായാൽ ഞാനും അമൃതും അങ്ങോട്ടേയ്ക്ക് വരുന്നുണ്ട്. പോരെ …?
എന്ന നീ ഫോൺ വെച്ചോ ഞാൻ വിളിക്കാം നിന്നെ.
പിന്നെ ഇന്നലത്തെ ഫസ്റ്റ് നൈറ്റ് എങ്ങനെ ഉണ്ടായിരുന്ന?
ഞാൻ: പോ പന്നി
ഒന്നും നടന്നില്ല ഇന്നലെ വന്ന് റൂമിൽ എത്തിയ പാടെ ഞാനും അവളും ഒറ്റ കിടപ്പ് പിന്നെ ഇപ്പോ രാവിലെയാ കണ്ണ് തുറക്കുന്നെ
നിയാസ്: എന്ന ശരി ഡാ ഞാൻ വിളിയ്ക്കാം.
ഞാൻ: ഓക്കെ മുത്തെ…
………….. …. …… ……..
ഇപ്പോ നിങ്ങള് വിചാരിക്കുന്നുണ്ടാകും ഞാനാരാണെന്ന് പറയാതെ ഇതൊക്കെ നിങ്ങളോട് പറഞ്ഞിട്ട് എന്ത് കാര്യമെന്ന്?
“ഞാൻ ആദിത്യൻ ‘പൊന്നില്ലം’ വീട്ടിലെ പ്രതാപന്റെയും രാഗിണിയുടെയും 2 മക്കളിൽ മൂത്തയാൾ ഇപ്പോ ഡിഗ്രി കഴിഞ്ഞ് നിൽക്കുന്നു. എന്റെ ഇളയത് അഞ്ജലി ഞങ്ങൾ വീട്ടിൽ അവളെ അഞ്ജൂന്നാ വിളിക്കുന്നെ. അവൾ ഇപ്പോ +1 ൽ ആണ്”
ഇന്നലെ രാത്രിയാണ് ഞാനും അനുവും കൂടി ഞങ്ങളുടെ നാടായ ആലുവയിൽ നിന്ന് പാലാക്കാട് ടൗണിലുള്ള ‘റെയ്മണ്ട് റെസിഡൻസിയിൽ’ എത്തിയത്.
അതെ ഇതൊരു ഒളിച്ചോട്ടം തന്നെയാണ്. അയൽപക്കത്ത് ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നതാണ് എന്റെയും അനുവിന്റെയും കുടുംബങ്ങൾ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് അറിഞ്ഞതോടെയാണ് കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞത്. അവരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ അവരെ തെറ്റുപറയാനും പറ്റില്ല. സ്വന്തം മോളെക്കാൾ 5 വയസ് കുറവായ ഒരുത്തനെ ഭർത്താവായി അംഗീകരിക്കാൻ അവളുടെ മാതാപിതാക്കൾ ഒരുക്കമല്ല പോരാത്തതിന് ചെക്കന് പ്രത്യേകിച്ച് ജോലിയൊന്നുമില്ലാ ലോ പിന്നെ ആകെ പറയാൻ ഉള്ളത് കുടുംബപരമായി കിട്ടിയ തറവാട്ട് മഹിമയും കുടുംബ സ്വത്തുക്കളും ആണ്. എന്റെ വീട്ടിലും ഞങ്ങൾ രണ്ടാളും ഇഷ്ടത്തിലാണെന്ന് അറിഞ്ഞപ്പോൾ ഒരു ഭൂകമ്പം തന്നെയാണ് ഉണ്ടായതും.
അങ്ങനെ വേറെ ഒരു വഴിയും ഇല്ലാതായപ്പോഴാണ് ഞങ്ങള് രണ്ടാളും രജിസ്ട്രർ മാര്യേജ് ചെയ്തത്. അതിനു ഞങ്ങൾക്ക് എല്ലാ സഹായവും ചെയ്ത് തന്നത് എന്റെ ചങ്കുകൾ ആയ നിയാസും, അമൃതും ആണ്.