നിരങ്ങി നീങ്ങുന്ന വൂo… വൂo ശബ്ദം എന്റെ ഉറക്കം വീണ്ടും കളഞ്ഞത് പതിയെ കണ്ണ് തിരുമി ഡിസ്പ്ലേയിലേക്ക് നോക്കിയപ്പോൾ പേര് കണ്ട് എന്റെ മുഖം ശരിക്കുമൊന്ന് തെളിഞ്ഞു “നിയാസ് (ചങ്ക്)” ഫോൺ എടുത്ത ഉടനെ
അവൻ: എടാ മൈരേ അവിടെ എവിടെത്തിയപ്പോ നിനക്കൊന്ന് വിളിച്ചുടായിരുന്നോ?
ഞാൻ: ഇന്നലെ എത്തിയപ്പോ വൈകിയെടാ അതാ വിളിക്കാഞ്ഞെ.
നിയാസ്: വിനോദ് ഏട്ടൻ ഉണ്ടായിരുന്നോ അവിടെ…? ഞാൻ നിങ്ങള് വരുമെന്ന കാര്യം വിളിച്ച് പറഞ്ഞിരുന്നു.
ഞാൻ: ഇന്നലെ റിസപ്ഷനിൽ ചെന്ന് വിനോദ് ഏട്ടനെ അന്വേഷിച്ചപ്പോൾ തന്നെ അവിടെ ഇരുന്ന കക്ഷിയ്ക്ക് ഞങ്ങളെ പിടി കിട്ടി ഉടനെ തന്നെ റൂമിന്റെ കീ എടുത്തു തന്നു. വിനോദ് വീട്ടിലേക്ക് പോയെന്ന് പറയാൻ പറഞ്ഞു. നാളെ വന്ന് കണ്ടോളാം ന്ന് പറഞ്ഞു.
നിയാസ്: നീ പേടിക്കേണ്ട താമസിക്കാനുള്ള വീടൊക്കെ പുള്ളി സെറ്റാക്കിയിട്ടുണ്ട്. രണ്ട് ദിവസം കൂടി നിങ്ങൾ അവിടെ തങ്ങ്. പിന്നെ അളിയാ ഇന്നലെ രാത്രി സംഗീതും പിന്നെ അവന്റെ ഗ്യാങിലെ രണ്ടു മൂന്നു അവന്മാരു ആയിട്ട് ചെറുതായിട്ടൊന്ന് കോർത്തു. നിങ്ങളുടെ രജിസ്റ്റർ മാര്യേജിന് എല്ലാം റെഡിയാക്കിയത് ഞാനാണെന്ന് പറഞ്ഞായിരുന്നു അവൻ റോഡിൽ വച്ച് സീനാക്കിയത് എന്റെ കോളറിന് കുത്തി പിടിച്ച് തള്ളി. ഞാൻ ബൈക്കിൽ നിന്ന് വീണു റോഡിൽ. എന്റെ കൂടെ നമ്മുടെ അമൃത് ഉണ്ടായിരുന്നോണ്ട് ഞാനായിട്ട് ഒന്നും കൊടുക്കേണ്ടി വന്നില്ല. അവൻ നല്ല കണക്കിന് കൊടുത്തു വിട്ടിട്ടുണ്ട് അവനും അവന്റെ ഏറാ മൂളികൾക്കും.
ഞാൻ: അളിയാ എന്തേലും പറ്റിയോടാ നിനക്ക് ?
(പറയാൻ വിട്ടു പോയതാണ് സംഗീത് അനുവിന്റെ കൊച്ചഛന്റെ മോനാണ്. കക്ഷി കള്ളും കഞ്ചാവുമൊക്കെയാണ്. ഞാനും നിയാസും അമൃതും ഒക്കെ ആയിട്ട് പല കാര്യങ്ങൾക്കും മുട്ടി നോക്കി തോറ്റതിന്റെ കലിപ്പും കക്ഷിയ്ക്കുണ്ട്)
നിയാസ്: പോടാ ചെക്കാ …. അവന്റെ തോണ്ടല്ലൊന്നും നമ്മടെ ഈ സ്റ്റീൽ ബോഡിയിൽ ഏൽക്കില്ല. ഞാൻ കൊടുത്തേനെ ആ മൈരനിട്ട് നല്ലത് അപ്പോഴെയ്ക്കും നമ്മുടെ അമൃത് ചൂടോടെ നല്ലത് കൊടുത്തു. ചെക്കന്റെ കൈയൊക്കെ അവൻ പിടിച്ചു തിരിച്ചു വിട്ടിട്ടുണ്ട് ഒടിഞ്ഞോ ആവോ? കൂടെ വന്നവൻമാർക്കിട്ട് ഞാനും കണക്കിന് കൊടുത്തിട്ടുണ്ട്.
ഹ ഹ ഹ ….
ഞാൻ: ഇന്നലെ എന്റെ വീട്ടു മുറ്റത്ത് അവൻ അവന്റെ തൊലിഞ്ഞ ഗ്യാങ്ങുമായി വന്ന് ഷോ കാണിച്ചില്ലേ ആ ടൈമിൽ നീയും അമൃതും പിന്നെ നമ്മുടെ പിള്ളേരും ഒക്കെ അവൻമാരെ ഉന്തി തള്ളി പറഞ്ഞ് വിട്ടില്ലേ അതിന്റെ കലിപ്പ് തീർക്കാൻ നോക്കിയതായിരിക്കും ആ ചെറ്റ.
നിയാസ്: അത് മാത്രമല്ല അളിയാ കഴിഞ്ഞ വർഷം നമ്മുടെ ക്ലബിന്റെ ആർട്ട്സ് ഡേയുടെ അന്ന് അവനും അവന്റെ ആ കൂതറ ഗ്യാങ്ങും കൂവി അലമ്പു കാണിച്ചപ്പോ നമ്മൾ അന്ന് അവന്മാർക്കിട്ട് നല്ല ഇടി കൊടുത്തില്ലേ അതിന്റെ ഒക്കെ കലിപ്പിലാ അവൻമാർ.
ഞാൻ: ആ സംഗീത് മൈരനെ ഞാനിന്നലെ കൊന്നേനെ അവന്റെ ഒരു കൊണച്ച ഷോ നീയൊക്കെ പിടിച്ച് മാറ്റിയത് അവന്റെ ഭാഗ്യം.
നിയാസ്: നീ ആ വിഷയം ഓർത്ത് ടെൻഷൻ ആകണ്ട അവന്റെ കാര്യം ഞങ്ങൾ നോക്കിക്കോളാം. പിന്നെ
അനു രാധയോട് അന്വേഷണം പറയണം ട്ടോ ഇവിടെ സൗണ്ട് കാരണം ക്ലിയറാക്കുന്നില്ലാ ടാ …..!