ഒളിച്ചോട്ടം [KAVIN P.S]

Posted by

കുറച്ചു നേരം അവളുടെ മുഖത്തേയ്ക്ക് നോക്കി ഇരുന്ന ഞാൻ പതിയെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് കുനിഞ്ഞ് അവളുടെ നെറ്റിയിൽ ഒരു ചുടു ചുംബനം കൊടുത്തു. പെണ്ണ് ഉറക്കത്തിൽ ഒന്ന് ചിണുങ്ങി കൊണ്ട് “ചുമ്മാതിരി ആദിയെന്ന്” പറഞ്ഞ് തിരിഞ്ഞു കിടന്നു. പാവം ഉറങ്ങിക്കോട്ടെ ഇന്നലെ രാത്രി വൈകിയല്ലെ വന്ന് കിടന്നത്. ഞാൻ റൂമിന്റെ മൂലയിൽ കിടക്കുന്ന കുഷ്യൻ സോഫയിൽ പോയി ഇരുന്നു. സോഫയുടെ മൃദുവായ കുഷ്യനിൽ അമർന്നിരുന്നപ്പോൾ വീണ്ടും എന്നെ നിദ്ര ദേവത കൂട്ടി കൊണ്ടു പോവാൻ തുടങ്ങി.

ഉറക്കം ഒന്ന് പിടിച്ചു വരുമ്പോഴെയ്ക്കും “ആദി” “കുട്ടാ” എന്നൊക്കെയുള്ള പെണ്ണിന്റെ വിളികളാണ് എന്നെ ഉറക്കത്തിൽ നിന്നും വീണ്ടും എഴുന്നേപ്പിച്ചത്. (അനു കുട്ടി ഞങ്ങൾ മാത്രം ഉള്ളപ്പോൾ എന്നെ വിളിക്കുന്നത് “കുട്ടാ” എന്നാണ്. ചില സമയങ്ങളിൽ ആദി എന്ന് തന്നെ വിളിക്കും) രാവിലെ കണ്ട ദുഃസ്വപ്നം അത്രത്തോളം എന്നെ പേടിപ്പിച്ചിരുന്നു എന്നതാണ് സത്യം. അവളുടെ വിളി കേട്ട ഉടനെ സോഫയിൽ നിന്ന് ചാടിയെഴുന്നേറ്റ ഞാൻ കണ്ണ് തുറന്നപ്പോൾ കാണുന്നത് ബെഡിൽ എഴുന്നേറ്റിരുന്ന് എന്നെ തന്നെ നോക്കിയിരിക്കുന്ന അവളെയാണ്. ഞാൻ പോയി സോഫയിൽ കിടക്കുന്നത് കണ്ടാണ് പെണ്ണ് എന്നെ കട്ടിലിൽ ഇരുന്ന് വിളിച്ചത്.

 

“എന്താ അനു കുട്ടി നീ വിളിച്ചേ?” സോഫ കുഷ്യന്റെ ചാരുന്ന ഭാഗത്ത് നിന്ന് നടുനിവർത്തി എഴുന്നേറ്റിരുന്ന് കൊണ്ട് ഞാൻ ചോദിച്ചു.

“നീ എന്തിനാ സോഫയിൽ പോയി കിടന്നത്?” അഴിഞ്ഞ് വീണ മുടി ക്ലിപ്പിട്ട് നേരേയാക്കി കൊണ്ടാണ് അവളത് ചോദിച്ചത്.

“ഓ അത് ഞാൻ ബാങ്ക് വിളിക്കുന്നത് കേട്ട് എഴുന്നേറ്റതാണ്”.
“അതിന് ഇവിടെ നിനക്ക് ജിമ്മിൽ ഒന്നും പോകാനില്ലാലോ വന്ന് കിടക്കു കുട്ടാ സമയം 5:30 ആയല്ലേ ഉള്ളൂ” എന്ന് പറഞ്ഞ് അവൾ എന്നെ കൈ കാട്ടി ബെഡിലേയ്ക്ക് വിളിച്ചു.

ബാങ്ക് വിളി കേട്ടാണ് ഞാൻ വീട്ടിലായിരുന്ന സമയത്ത് എഴുന്നേൽക്കാറ് എന്നിട്ട് റെഡിയായി മുടങ്ങാതെ ജിമ്മിൽ പോകുന്ന ശീലമുണ്ടായിരുന്നു. നമ്മുടെ പരിചയക്കാർ അധികവും മുസ്ലിം സ് ആയത് കൊണ്ട് അവരൊക്കെ രാവിലെ പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് ജിമ്മിലേയ്ക്ക് എഴുന്നള്ളാറായിരുന്നു പതിവ്. അങ്ങനെ തുടങ്ങിയ ശീലമാണ് ഇങ്ങനെ നേരത്തെ എഴുന്നേൽക്കുന്നത്.

സോഫയിൽ നിന്ന് എഴുന്നേറ്റ ഞാൻ പതിയെ കട്ടിലിൽ കേറി കിടന്ന് അനു കുട്ടിയെ മുറുക്കെ കെട്ടിപിടിച്ചു. പെണ്ണ് ഒരു വശം ചരിഞ്ഞ് കിടക്കായിരുന്നു അപ്പോൾ. എന്റെ കെട്ടിപിടുത്തം മുറുകിയപ്പോൾ പെണ്ണ് “പതിയെ കെട്ടിപിടിക്ക് കുട്ടാ” എന്ന് പറഞ്ഞ് ചിണുങ്ങി. എന്നിട്ടവൾ തിരിഞ്ഞ് എന്റെ മുഖത്തോട്ട് നോക്കി തിരിഞ്ഞു കിടന്നു.

“എന്താ ഇങ്ങനെ നോക്കുന്നെ എന്നെ ഇതിനു മുൻപ് കണ്ടിട്ടില്ലേ നീ?
ഞാൻ പെണ്ണിന്റെ കവിളിൽ അമർത്തി ചുംബിച്ചു “ച്ചും” അപ്പോൾ പെണ്ണിന്റെ മുഖത്ത് ഒരു കള്ള നാണം വിരിഞ്ഞു.
“ഒന്നൂല്യ ഞാനെന്റ കെട്ടിയോനെ ഒന്ന് കണ്ണ് നിറച്ച് നോക്കിയതാ. ഇന്നലെ ഉണ്ടായ പ്രശ്നങ്ങൾ കണ്ടപ്പോ ഞാനോർത്തതല്ല നമ്മുക്കിങ്ങനെ ഒരുമിച്ച് കിടക്കാൻ പറ്റുമെന്ന്. അനു കുട്ടി ഒരു നെടുവീർപ്പോടെ പറഞ്ഞു.

“അതേ, ഞാനും വിചാരിച്ചതല്ല ഇങ്ങനെ നമ്മുക്കൊരുമിക്കാൻ പറ്റുമോന്ന്. അനു കുട്ടി നീ ആ വിഷയം വിട്. പിന്നെ ഞാൻ ഇപ്പോ നിന്റെ ഹസ്ബന്റാ എനിക്കിനി കുറച്ച് റെസ്പക്ട് ഒക്കെ ഇനി തരണം പഴയ പോലെ ഇനി എടാ പോടാന്നൊക്കെ വിളിച്ചാ എന്റെ വിധം മാറും” ഞാൻ അല്പം വെയ്റ്റിട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *