ഒളിച്ചോട്ടം [KAVIN P.S]

Posted by

പ്രായത്തിലൊക്കെ കുറച്ച് കുട്ടികളെ യൂണ്ണിഫോമിട്ട് അവിടെ ബീച്ചിൽ കറങ്ങി നടക്കുന്നത് കണ്ടു. പിന്നെ കുറച് പുതിയതായി കല്യാണം കഴിഞ്ഞ കപ്പിൾസ് ബീച്ചിൽ തിരമാല അടിച്ചു കയറുന്ന ഭാഗത്ത് ഇറങ്ങി നിന്ന് കാല് നനക്കുന്നതും തിരമാല വരുപോൾ അവറ്റകൾ ഓടി മാറുന്നതും ഒക്കെ കണ്ടു.
വെയിൽ മങ്ങി തുടങ്ങിയപ്പോൾ ഞങ്ങളും ബീച്ചിലോട്ട് ഇറങ്ങി സെൽഫികളും ഞങ്ങളുടെ ഓരോരുത്തരുടെ സിംഗിൾ പിക്‌ചേഴ്സ് ഒക്കെ എടുത്ത് നേരം കളഞ്ഞു.

 

 

കടലിൽ അന്നിറങ്ങി കുളിക്കാൻ ആർക്കും ഒരു മൂഡിലാത്തോണ്ട് വെറുതെ തിരമാലയിൽ കാല് മാത്രം നനച്ചു ഞങ്ങൾ പതിയെ ബീചിന്റെ പരിസരത്ത് നിന്ന് കാർ പാർക്ക് ചെയ്ത ഭാഗത്തേയ്ക്ക് തിരിച്ചു നടന്നു.

അപ്പോഴെയ്ക്കും ഇരുട്ടി തുടങ്ങിയിരുന്നു സമയം 6.30 ഒക്കെ ആയിരുന്നു. പിന്നെ ഞങ്ങൾ അവിടെ നിന്ന് തിരിച്ചു. തിരിച്ചു വണ്ടിയുടെ സാരഥി നിയാസായിരുന്നു. ഞാൻ അപ്പോൾ വണ്ടിയുടെ പിറകിലെ സീറ്റിൽ പോയി കിടപ്പായി എന്തോ നല്ല ക്ഷീണം തോന്നിയത് കൊണ്ട് ഞാൻ കിടന്ന് ഒന്ന് മയങ്ങി.
ആലുവയിൽ എത്താറായപ്പോഴാണ് ഞാൻ പിന്നെ എഴുന്നേറ്റത്. അവിടെ പെട്രോൾ പമ്പിൽ കയറി വണ്ടിയ്ക്ക് പെട്രോൾ അടിച്ച ശേഷം പിന്നെ വണ്ടി ഞാൻ തന്നെയാണ് ഓടിച്ചത്. രാവിലെ അമൃതും നിയാസും ബൈക്ക് പാർക്ക് ചെയ്തത് ജംഗഷനിൽ ആയത് കാരണം അവൻമാരെ ജംഗ്ഷനിൽ ഇറക്കിയ ശേഷം ഞാൻ വീട്ടിലോട്ട് തിരിച്ചു. വീട്ടിൽ ഞാൻ വൈകിയെത്തുമെന്നത് അറിയാവുന്നത് കൊണ്ട് ഗേറ്റ് അടച്ചിരുന്നില്ല. എന്റെ വീട് ഒരു പഴയ നാല് കെട്ട് മോഡലിൽ ആണ് പണിതിരിക്കുന്നത്. വീടിന് മുന്നിലേയ്ക്ക് ഒരു പാട് മുറ്റമുള്ളതോണ്ട് ഗേറ്റ് മുതൽ ടൈൽ വിരിച്ചിട്ടുണ്ട്.
ടൈൽ വിരിച്ച മുറ്റത്തു കൂടെ പതിയെ കടന്ന് ചെന്ന് കാർ പോർച്ചിൽ നോക്കിയപ്പോൾ അച്ഛന്റെ ഫോർഡ് എൻഡവറിന്റെ അടുത്ത് എന്റെ കാർ ഇടുന്ന സ്ഥലത്ത് ഒരു ചുവന്ന വോക്സ് വാഗൺ പോളോ
ജീ.റ്റി കിടക്കുന്നത് കണ്ടു.

ശ്ശെടാ അരാത് നമ്മുടെ വണ്ടിയുടെ സ്ഥാനം കൈയ്യടക്കി വെച്ചത് എനിയ്ക്ക് പെട്ടെന്ന് അത് ആരാന്നറിയാൻ ആകാംക്ഷ ആയി. ഞാൻ കാറിൽ നിന്നും ഡോർ തുറന്ന് ഇറങ്ങി കാർ പോർച്ചിൽ പോളോ കിടക്കുന്ന ഭാഗത്തേയ്ക്ക് ചെന്നു. നമ്പർ പ്ലേറ്റ് നോക്കിയപ്പോൾ കാണുന്നില്ല. അങ്ങനെ കാറിൽ ഒന്ന് കണ്ണോടിച്ചപ്പോൾ മുന്നിലെ വിന്റ് ഷീൽഡിൽ ഫോർ റെജിസ്ട്രേഡ് സ്റ്റിക്കർ കണ്ടു. എന്നാലും ആരായിരിക്കും വന്നിട്ടുണ്ടാവുക? ഞാൻ വീണ്ടും ആലോചിച്ചു നിൽപ്പായി.

“ഇത് നിനക്ക് വേണ്ടി എടുത്ത വണ്ടിയാ ഡാ”

എന്റെ പിറകിൽ നിന്ന് അച്ഛനാണത് പറഞ്ഞത്.

“എന്നാലും ഇതെപ്പോ?” ഉള്ളിലെ സന്തോഷം മറച്ചു വെക്കാതെ ഞാൻ പറഞ്ഞു.

“നിനക്കൊരു സർപ്രൈസ് ഉണ്ടന്ന് ഞാൻ പറഞ്ഞില്ലേ അതിതായിരുന്നു. നീ ഡിഗ്രിയൊക്കെ പാസ്സ് ആയില്ലേ ഇനി ആ പഴയ കാറിന് നടക്കണ്ട ഈ പുതിയത് ഓടിച്ചാൽ മതി. ദാ ഈ താക്കോല് പിടിയ്ക്ക്”
അച്ഛൻ താക്കോല് എന്റെ നേരെ നീട്ടി കൊണ്ടു പറഞ്ഞു.

അച്ഛൻ സംസാരിക്കുന്ന ശബ്ദം കേട്ട് അമ്മയും അഞ്ജുവും ഈ സമയം ഉമ്മറത്തെത്തിയിരുന്നു.

“ചേട്ടന്റെ സമയം നോക്കമ്മേ രണ്ട് കാറായി ഒരെണ്ണം പുതിയതും വേറൊന്ന് പഴയതും, ആ പഴയ വണ്ടി എനിയ്ക്ക് തരാമോ ഏട്ടാ?” അഞ്ജു എന്റെ അടുത്ത് വന്ന് നിന്ന് കൈയ്യിൽ പിടിച്ച് കുലുക്കി കൊണ്ട് ചോദിച്ചു.

“നീ ലൈസൻസ് എടുക്കണ പ്രായം ആകട്ടെ അപ്പോ നമ്മുക്ക് ആലോചിക്കാം” പഴയ വണ്ടി കൈവിടാനുള്ള മടി കൊണ്ട് ഞാൻ അവളെ ഒരു വിധം പറഞ്ഞ് മെരുക്കി.

Leave a Reply

Your email address will not be published. Required fields are marked *