ഞാൻ മുടിയിൽ പിടിച്ച് വലിച്ച വേദനയിൽ എന്റെ കൈ തട്ടി മാറ്റിയ അവൻ സീറ്റിൽ വീണ്ടും അമർന്നിരുന്നിട്ട്:
“ഓ അത് ഞാനങ്ങ് സഹിച്ചു നീ നേരെ നോക്കി വണ്ടിയോടിക്കെടർക്കാ …
അവനോട് സൗമ്യയുടെ കാര്യം ചോദിക്കാൻ തീരുമാനിച്ചുറപ്പിച്ച ഞാൻ: “
അതേ നീ സൗമ്യയായിട്ട് ഒട്ടി നടക്കുന്നത് കണ്ടല്ലോ?
എന്താ ലൈൻ വലിക്കാൻ വല്യ ഉദ്ദേശമുണ്ടോ?
“ഒന്ന് പോ മൈരേ എല്ലാരും നിന്നെ പോലെ അല്ല”. അവൻ ഞാൻ പറഞ്ഞതിനെ തള്ളി.
“എന്നിട്ട് നീ അവളുടെ നമ്പർ ചോദിച്ചു വാങ്ങുന്നത് കണ്ടല്ലോ ഞാൻ ”
“ഞാനോ നമ്പർ വാങ്ങിച്ചെന്നോ നിനക്ക് തോന്നിയതാകും ഞാൻ ഒന്നും വാങ്ങിച്ചിട്ടില്ല”. അവൻ പിന്നെയും അത് നിഷേധിച്ചു.
“വാങ്ങിച്ചെടാ ഞാൻ കണ്ടതാ” അത്രേം നേരം പുറകിലെ സീറ്റിൽ കിടന്നിരുന്ന നിയാസ് ചാടി എഴുന്നേറ്റാണ് അതിന് മറുപടി പറഞ്ഞത്.
“എന്റെളിയാ നീ അവളെ നോക്കുന്നെങ്കിൽ നോക്കിക്കോ നമ്മളെക്കാൾ 5 വയസ്സിന് മൂത്തതാണെന്നേ ഉള്ളൂ പക്ഷേ അതിന്റെ ഒരു പക്വതയൊന്നും കക്ഷിയ്ക്ക് ഇല്ല. പിന്നെ കാണാനും കൊള്ളാം” ഞാൻ വണ്ടിയുടെ റിയർവ്യൂ മിറർ അഡ്ജസ്റ്റ് ചെയ്യുന്നതിനിടെ പറഞ്ഞു.
“നീയിത് എന്ത് ഉദ്ദേശിച്ചാ ഈ പറയുന്നെ ഞാൻ ചുമ്മാ നമ്പർ വാങ്ങിയതാ” അമൃത് ഞാൻ പറഞ്ഞത് സമ്മതിക്കാൻ കൂട്ടാക്കാതെ പറഞ്ഞു.
“ഞാനും പറഞ്ഞെന്നേ ഉള്ളൂ. നീ ഇന്നവളുടെ പുറകെ ഒട്ടി നടക്കുന്നതും നിങ്ങള് രണ്ടാളും മാത്രം സെൽഫി ഒക്കെ എടുക്കുന്നത് ഞാനും കണ്ടായിരുന്നു. പിന്നെ ഈ കാര്യത്തിൽ എനിക്ക് നിന്നെക്കാൾ എക്സ്പീരിയൻസ് ഉണ്ടെന്ന് അറിയാലോ നിനക്ക്.
ഞാൻ സ്വല്പം വെയ്റ്റിട്ട് പറഞ്ഞു.
“അറിയാമേ അത് കൊണ്ടാണല്ലോ മൊട്ടേന്ന് വിരിയാത്ത പ്രായത്തിൽ പോയി രെജിസ്ട്രാർ മാര്യേജ് ചെയ്ത് ദാ ഇപ്പോ ഇതുപോലെ ടെൻഷനടിച്ച് നടക്കുന്നെ” അമൃത് എനിക്കിട്ടൊന്ന് താങ്ങി പറഞ്ഞു.
വായ്ത്താളം അടിച്ച് ജയിക്കുന്ന കാര്യത്തിൽ അവനേ കഴിഞ്ഞെ വേറെ ആൾ ഉളളൂ അതോണ്ട് പിന്നെ ഞാൻ അധികം മിണ്ടാൻ പോയില്ല.
അങ്ങനെ ഫോർട്ട് കൊച്ചി ബീച്ചിനടുത്തുള്ള പാർക്കിംഗ് ഏരിയയിൽ വണ്ടി നിർത്തി ഞങ്ങൾ മൂന്നാളും ഇറങ്ങി. വാച്ചിൽ നോക്കിയപ്പോ സമയം 3 മണി കഴിഞ്ഞതേ ഉള്ളൂ വെയിൽ മങ്ങിയിട്ടുണ്ട് എന്നാലും ടൈൽ വിരിച്ച ബീച്ചിലോട്ടുള്ള നടപ്പാതയിലൂടെ നടക്കുമ്പോൾ കണ്ണിൽ വെയിലിന്റെ പ്രകാശം കുത്തിയടിച്ചു കൊണ്ടിരുന്നു. കുറച്ചു നടന്നപ്പോൾ ക്ഷീണിച്ച ഞങ്ങൾ നടപ്പാതയുടെ വശത്തുള്ള ഒരു ഇരുമ്പിന്റെ ഇരുപ്പിടത്തിൽ പോയി ഇരുപ്പായി. നടപാതയോട് ചേർന്ന് പന്തലിച്ച് ഒരു ആൽ മരം നിൽക്കുന്ന കാരണം അതിന്റെ ചില്ലകൾ ഞങ്ങൾക്ക് തണലായി.
അങ്ങനെ കുറേ നേരം അവിടെ ഇരുന്നു ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. അന്ന് ഒരു ഇട ദിവസം ആയത് കൊണ്ട് ബീച്ചിൽ കാര്യമായ തിരക്കൊന്നുമുണ്ടായിരുന്നില്ല. ക്ലാസ്സ് കട്ട് ചെയ്ത് കറങ്ങാനിറങ്ങിയ +2