കഴിച്ച് എഴുന്നേൽക്കുന്നതിന് മുൻപ് തന്നെ ഞങ്ങൾ റെജിസ്ട്രർ മാര്യേജ് ചെയ്ത കാര്യം ആരും തല്ക്കാലം അറിയാതെ ഇരിക്കാൻ ശ്രദ്ധിക്കണമെന്ന് കൃഷ്ണയും സൗമ്യയും ഒക്കെ പറഞ്ഞു.
അതിനെ നിയാസും അമൃതും പിന്താങ്ങി. വീട്ടിൽ റെജിസ്ട്രർ മാര്യേജ് കഴിഞ്ഞെന്ന കാര്യം പതിയെ അവതരിപ്പിച്ച് വീട്ടുകാരെ സമ്മതിപ്പിച്ചെടുക്കണമെന്ന കാര്യം പറഞ്ഞത് കൃഷ്ണയാണ്.
ഞാൻ റെജിസ്ട്രർ ഓഫീസിൽ വന്നപ്പോ തൊട്ട് ശ്രദ്ധിച്ച ഒരു കാര്യമുണ്ട് അമൃതിന് സൗമ്യയോടെന്തോ ഒരു ക്രഷ് പോലെ. കൃഷ്ണയുടെ കല്യാണം കഴിഞ്ഞതാണ്. സൗമ്യ ഇപ്പോഴും സിംഗിൾ തന്നെയാ. അത് അറിഞ്ഞപോ തൊട്ട് കക്ഷി സൗമ്യയായിട്ട് വല്യ കൂട്ട്. സൗമ്യയും അനു കുട്ടിയും ഒരു പ്രായം തന്നെയാ കൃഷ്ണ ഇവരേക്കാൾ ഒരു വയസ്സിന് ഇളയതാണ് കക്ഷിയുടെ ഹസ്ബന്റ് ബാങ്ക് മാനേജരാണ്.
എന്തായാലും ഈ കാര്യം പോകുന്ന വഴി പതിയെ അവനോട് ചോദിക്കാമെന്ന് കരുതി.
അങ്ങനെ ഭക്ഷണം കഴിച്ച് ബില്ല് കൊടുക്കാൻ ഒരുങ്ങിയപോൾ അവിടെ ചെറിയൊരു തർക്കം. ബില്ല് കൊടുക്കാൻ ഒരുങ്ങിയ എന്റെ കൈയിൽ കയറി പിടിച്ച് ഇത് അവർ കൊടുത്തോളാംന്ന് പറഞ്ഞ് സൗമ്യയും കൃഷ്ണയും ഒരൊറ്റ നിൽപ് അവസാനം അവരുടെ വാശിയ്ക്ക് മുൻപിൽ തോറ്റ് കൊടുത്ത് ബില്ല് അവർ രണ്ടാളും തന്നെ കൊടുത്തു.
പുറത്തിറങ്ങിയ അനു കുട്ടി അവരോടൊപ്പം തന്നെ മടങ്ങി.
ഞാനും നിയാസും അമൃതും ഒന്ന് കറങ്ങി പതിയെ വീട്ടിൽ പോകാമെന്ന തീരുമാനത്തിൽ ഞങ്ങൾ വണ്ടി നേരെ ഫോർട്ട് കൊച്ചിയ്ക്ക് വിട്ടു. അവിടെ ബീച്ചിലൊക്കെ ഒന്ന് കറങ്ങി പതിയെ വീട്ടിൽ പോകാമെന്ന പ്ലാനിൽ ഞങ്ങൾ വണ്ടി അങ്ങോട്ടെയ്ക്ക് വിട്ടു.
ഞാൻ തന്നെയായിരുന്നു അപ്പോ വണ്ടിയുടെ സാരഥി. ഇന്നത്തെ കാര്യം എല്ലാം വല്യ കുഴപ്പം കൂടാതെ നടന്ന സന്തോഷത്തിൽ ഞാൻ സാൻട്രോ കുട്ടനെ ടോപ്പ് ഗിയറിൽ ഇട്ട് കത്തിച്ചു വിട്ടു.
അപ്പോൾ മൈൻഡ് ഒരു ഹാപ്പി മൂഡിൽ ആയതോണ്ട് കാറിലെ മ്യൂസിക്ക് സിസ്റ്റ്ത്തിൽ തട്ടുപൊളിപ്പൻ ഡി.ജെ മ്യൂസിക്ക് ഒക്കെയാണ് ഇട്ടിരുന്നത്.
ഉച്ച സമയത്തെ ഫുഡടിയൊക്കെ കഴിഞ്ഞതോടെ നിയാസ് കാറിന്റെ ബാക്ക് സീറ്റിൽ ചുരുണ്ടു കൂടി കിടപ്പായി. അമൃത് കാറിന്റെ സീറ്റ് പുറകോട്ട് പരമാവധി ചായ്ച്ച് വെച്ച് കാലെടുത്ത് ഡാഷ് ബോർഡിൽ പൊക്കി വച്ച് കണ്ണടച്ച് കിടപ്പുണ്ട്.
ഞാനവനെ കുലുക്കി വിളിച്ചു.
“അളിയാ നീ ഉറങ്ങിയോ?”
ഒന്ന് ഉറക്കം പിടിച്ചു വന്നിരുന്ന അവൻ ഞാൻ വിളിച്ചുണർത്തിയ ദേഷ്യത്തിൽ:
“എന്തെടാ കോപ്പേ ഒന്നുറങ്ങാനും സമ്മതിക്കില്ലേ നീ”
അവന്റെ ദേഷ്യം കണ്ട് ചിരി വന്ന ഞാൻ അവന്റെ തല മുടിയിൽ പിടിച്ച് വലിച്ചിട്ട് പറഞ്ഞു: “നീയേ രാത്രി ഉറങ്ങിയാൽ മതി ഉച്ച സമയത്ത് ഉറങ്ങുന്നതേ ബോഡിയ്ക്ക് നല്ലതല്ല.