ഞങ്ങളുടെ രണ്ടാളുടെയും അപ്പുറവും ഇപ്പുറവുമായി നിയാസും അമൃതും നിൽക്കുമ്പോൾ കൃഷ്ണ അവന്റെ ഫോൺ വാങ്ങിച്ച് ഫോട്ടോയെടുത്തു കൊടുത്തു. അവസാനം എല്ലാരും കൂടെ നിന്ന് ഒരു സെൽഫി നിയാസ് എടുത്തതോടെ
ഫോട്ടോയെടുക്കൽ പരിപാടി അവസാനിച്ചു.
ഞങൾ എല്ലാരും ഒരുമിച് ഭക്ഷണം കഴിക്കാൻ ടൗണിൽ തന്നെയുള്ള 5 സ്റ്റാർ ഹോട്ടലായ ക്ലൗഡിലോട്ട് പോകാമെന്ന് രജിസ്ട്രാഫീസിന്റെ മുറ്റത്ത് നിന്ന് തന്നെ തീരുമാനിച്ചുറപ്പിച്ചു.
അങ്ങനെ രണ്ട് കാറുകളിലായി ഞങ്ങൾ ഹോട്ടലിലോട്ട് തിരിച്ചു.
മുൻപിൽ ഞങ്ങളുടെ സാൻട്രോയിൽ ഞാനും അനുവും നിയാസും അമൃതും,
ഞാനും അനുവും ബാക്ക് സീറ്റിലാ ഇരുന്നിരുന്നത്. വണ്ടി അപ്പോ ഡ്രൈവ് ചെയ്തത് അമൃതാണ്. നിയാസ് മുന്നിൽ ഇടത്ത് വശത്താണ് ഇരുന്നത്.
ഞങ്ങളുടെ കാറിന്റെ തൊട്ടുപിറകിൽ കാറിലായി സൗമ്യയും കൃഷ്ണയും ഉണ്ട്. അവർക്ക് ഹോട്ടലിലേക്കുള്ള വഴിയറിയില്ലാന്ന് പറഞ്ഞ് ഞങ്ങളോട് മുന്നിൽ പോവാൻ പറഞ്ഞു.
ഹോട്ടലിന്റെ ഫ്രണ്ടിലുള്ള ഡോറിൽ കാർ നിർത്തിയ അമൃത് കാറിന്റെ കീ സെക്യൂരിറ്റിയെ ഏൽപ്പിച്ചു. അയാൾ കാർ പാർക്കിംഗ് ഏരിയയിലേയ്ക്ക് കൊണ്ടുപോയി. കാറിൽ നിന്നിറങ്ങിയ ഞങ്ങൾ നാലാളും അമൃതയും കൃഷ്ണയും വരാൻ വേണ്ടി കാത്തു നിന്നു. അധികം വൈകാതെ അവരും ഹോട്ടലിന്റെ മുന്നിലെത്തി.
അവരുടെ വണ്ടിയും സെക്യൂരിറ്റി പാർക്കിങ്ങിലോട്ട് കൊണ്ടുപോയി. ഒരുമിച്ച് ഹോട്ടലിനു അകത്തു കയറിയ ഞങ്ങളെ കണ്ട ഹോട്ടലിലെ വെയ്റ്റർ വന്ന് ഫാമിലി പോർഷനിൽ ആണോ നോർമൽ സ്യൂട്ടിലാണോ ഇരിക്കുന്നതെന്ന് ചോദിച്ചു?
ഫാമിലി സ്യൂട്ട് മതിയെന്ന് പറഞ്ഞപ്പോൾ അയാൾ ഞങ്ങളെ രണ്ടാം നിലയിലേയ്ക്ക് ലിഫ്റ്റിൽ കൂട്ടി കൊണ്ടുപോയി അവിടെ ഫാമിലി സ്യൂട്ടിൽ ഞങ്ങൾ 6 പേർക്ക് ഇരിക്കാനുള്ള വിധത്തിൽ കസേരകളൊക്കെ ഞങ്ങൾ കൈ കഴുകാൻ പോയ സമയത്ത് അവർ അറേഞ്ച് ചെയ്തിരുന്നു.
ഫാമിലി സ്യൂട്ട് റൂമിന്റെ ഉൾവശം ആകെ ഒരു ഇരുണ്ട നിറത്തിൽ ഉള്ളതാണ്. മൊത്തം വുഡൻ ഫർണീഷ്ഡ് ആയിട്ടുള്ള ഇന്റീരിയർ ആണ് അവിടെ.
റൂമിലെ ലൈറ്റുകളും ഇരുണ്ട നിറത്തിലാണ് ഉള്ളത്. ചെയറിൽ ഇരുന്ന ഞങ്ങൾ എല്ലാവരും പരസ്പരം സംസാരിക്കുന്നതിനിടെ വെയ്റ്റർ വന്ന് എന്താ കഴിക്കേണ്ടതെന്ന് ചോദിച്ചപ്പോൾ എല്ലാവർക്കും ഹൈദ്രബാദി ചിക്കൻ ബിരിയാണി മതിയെന്ന് പറഞ്ഞു. അത് കഴിക്കുന്നതിനിടെ അനു കുട്ടി അവളുടെ പ്ലേറ്റിലെ ചോറ് വാരി എന്റെ വായിൽ വെച്ച് തന്നു.
ഇത് അമൃതും നിയാസും കൃഷ്ണയും സൗമ്യയുമൊക്കെ നോക്കുന്നത് കണ്ടപ്പോൾ എനിയ്ക്ക് ചെറുതായിട്ട് നാണം തോന്നി. അവൾ തന്നത് കഴിച് കഴിഞ്ഞപ്പോൾ ഞാൻ അവൾക്കും വായിൽ വെച്ച് കൊടുക്കണമെന്ന് കൃഷ്ണയും സൗമ്യയും നിർബന്ധം പറഞ്ഞപ്പോൾ വേറെ വഴിയില്ലാതായപോൾ ഞാനും അനു കുട്ടിയക്ക് ബിരിയാറി റൈസ് ഉരുളയാക്കി വായിൽ വച്ച് കൊടുത്തു.