ഒളിച്ചോട്ടം [KAVIN P.S]

Posted by

“ആദി ഡോ ടെൻഷനടിക്കണ്ട തന്റെ കക്ഷി ബാക്ക് സീറ്റിൽ ഉണ്ട്. ആദ്യായിട്ടാ സാരിയുടുത്തെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങാൻ പുള്ളിക്കാരിക്ക് നാണം. ഞങ്ങൾ വിളിച്ചിട്ട് പുറത്തേക്കിറങ്ങാൻ കൂട്ടാക്കുന്നില്ല. താൻ തന്നെ വന്ന് വിളിയ്ക്ക് തന്റെ കക്ഷിയെ”
ഞാൻ പതിയെ കാറിന്റെ അടുത്തെത്തിയതും പെണ്ണ് ഡോറ് തുറന്ന് പുറത്തേക്കിറങ്ങി.

ഒരു നിമിഷം ഞാനവളെ നോക്കി നിന്നു പോയി അത്രയ്ക്ക് ഭംഗിയിൽ ഞാൻ അവളെ ആദ്യായിട്ടാ കാണുന്നെ. മജന്ത ഗോൾഡൻ വർക്കുള്ള ഡിസൈനർ വെഡിംഗ് സാരിയുടുത്ത് അനു പതിവിലും കൂടുതൽ സുന്ദരിയായിരിക്കുന്നു കഴുത്തിൽ ഒരു വലിയ സ്വർണ്ണ മാലയും കാതിൽ നല്ലൊരു റൗണ്ട് റിംഗും ഇട്ടിട്ടുണ്ട്. മുടി നല്ല ഭംഗിയിൽ ഒതുക്കി മുന്നോട്ട് ഇട്ടിട്ടുണ്ട്. ഞാൻ അവളെ തന്നെ അങ്ങനെ അന്തം വിട്ട് നോക്കി നിൽക്കുന്നത് കണ്ട പെണ്ണ് എന്റെ നേരെ വിരൽ ഞൊടിച്ചപ്പോഴാണ് ഞാൻ നോട്ടം അവസാനിപ്പിച്ചത്.

“അതേ നീ എന്നെ ഇതിനെ മുൻപ് കണ്ടിട്ടില്ലേ?”
പെണ്ണ് എന്റെ വലത്തെ കൈയ്യിലൂടെ അവളുടെ ഇടത്തെ കൈയിട്ട് ചേർന്നു നിന്നു ചോദിച്ചു.

“ഇത്രേം ലുക്കിൽ ആദ്യായിട്ടാ ഞാൻ അനൂസിനെ കാണുന്നെ”
ഞാൻ അപോൾ തന്നെ അവൾക്ക് മറുപടി കൊടുത്തു.

“അതിന്റെ മൊത്തം ക്രെഡിറ്റും ഇവളുമാർക്കാ”
സൗമ്യയുടെയും കൃഷ്ണയുടെയും നേരെ നോക്കി കൊണ്ട് അനു പറഞ്ഞു.

“എന്തായാലും പൊളി ലുക്കിലാ ഇന്ന് അനു കുട്ടി” ഞാനവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

“എന്റെ ആദി കുട്ടനും സൂപ്പറായിട്ടുണ്ട്” അവൾ എന്റെ ഡ്രെസ്സിംഗിനെ പുകഴ്ത്താനും മറന്നില്ല.

“അതേ രണ്ടു പേരുടെയും കിന്നാരം കഴിഞ്ഞെങ്കിൽ ഇങ്ങ് പോരെ സമയമായിട്ടുണ്ട്”
രജിസ്ട്രാർ ഓഫീസിൽ നിന്ന് ഞങ്ങളെ വിളിക്കാനായി ഇറങ്ങി വന്ന നിയാസ് ഞങ്ങളോടായി പറഞ്ഞു.

നിയാസ് മുൻപിലും എന്റെ കൈ പിടിച്ച് അനുവും കൂടെ അവളുടെ കൂട്ടുകാരികളായ സൗമ്യയും കൃഷ്ണയും കൂടി ഓഫീസിന്റെ വാതിക്കൽ അകത്തേയ്ക്ക് വിളിക്കുന്നതിനായി കാത്തു നിന്നു.

ഓഫീസിന്റെ വരാന്തയിൽ ഞങ്ങളെ പോലെ തന്നെ രജിസ്ട്രർ മാര്യേജ് നടത്താനായിട്ട് വന്നിട്ടുള്ള കുറേ കക്ഷികളെ കണ്ടു. അവരൊക്കെ തന്നെ ഞങ്ങളെ പോലെ തന്നെ സാക്ഷികളായിട്ട് കൊണ്ടു വന്നിരിക്കുന്നത് സുഹൃത്തുക്കളെ തന്നെയാണ്.
വരാന്തയിൽ കല്യാണത്തിനു സാക്ഷികളായി ചെക്കന്റെ കൂടെ വന്നതാണെന്ന് തോന്നുന്നു ചില അവൻമാർ അനുവിനെ തന്നെ തുറിച്ച് നോക്കുന്നുണ്ട്. അത് കണ്ട് കലി കയറിയ ഞാൻ മെല്ലെ അനുവിനോട് സ്വകാര്യം പോലെ പറഞ്ഞു

” ഈ മറ്റവന്മാര് എന്താ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ? അവൻമാര് നിന്നെ അങ്ങനെ തുറിച്ച് നോക്കുന്നത് എനിയ്ക്കങ്‌ട് പിടിക്കണില്ലാ ട്ടോ”

എന്റെ അടുത്തേയ്ക്ക് കുറച്ചു കൂടെ ചേർന്നു നിന്ന് കൊണ്ട് അനു:
“അതേ നല്ല ഗ്ലാമറുള്ള പെൺ പിള്ളേരെ ആമ്പിള്ളേര് നോക്കും അത് സർവ സാധാരണയാ” അനു സ്വല്പ്പം വെയ്റ്റിട്ടു കൊണ്ട് ചിരിച്ചിട്ട് പറഞ്ഞു.

“ഉവ്വ, വല്യ ഐശ്വര്യ റായ് ആണെന്നാ വിചാരം കൂടി വന്നാൽ ഒരു രാശ്മിക മന്ദാന അതിന് ഇങ്ങനെ സ്വയം പൊന്തല്ലെ തല ചെന്ന് സീലിംഗിലിടിക്കും” ഞാൻ പുള്ളിക്കാരത്തിയെ ഒന്ന് കുടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *