അമ്യത് റിമോർട്ട് എടുത്ത് സെറ്റ് ഓണാക്കിയപ്പോൾ വന്ന പാട്ട് “മധു പോലെ പെയ്ത മഴയെ മനസ്സാകെ അഴകായ് നനയെ ഇണയായ ശലഭം പോലെ നീയും ഞാനും മാത്രം” ഡിയർ കോമ്രേഡ് സിനിമയിലെ ഈ പാട്ട് എന്റെ ഇഷ്ട ഗാനം ആയോണ്ട് ഞാൻ അവനോട് പറഞ്ഞു:
“ഈ പാട്ട് മതി, മാറ്റല്ലെ ട്ടോ”
അപ്പോ നിയാസ്: അമൃതേ ചെക്കൻ രാവിലെ തന്നെ റൊമാന്റിക്കിൽ മൂഡിലാണല്ലോ ദേ സീറ്റിൽ ഇരിക്കുന്ന ഇരുപ്പ് നോക്കിയെ. ഡ്രൈവിംഗിനിടെ കാറിലെ റിയർവ്യൂ മിററിൽ നോക്കി നിയാസിന്റെ വക കമന്റ്.
ഫ്രണ്ട് സീറ്റിൽ ഇരുന്ന അമൃത് ചിരിച്ചു കൊണ്ട് :-
“ചെക്കൻ നല്ല റൊമാന്റിക്ക് മൂഡിലാടാ നിയാസ് മോനെ”. “ഇന്നത്തെ ഈ രജിസ്ട്രർ മാര്യേജ് കഴിഞ്ഞാൽ പിന്നെ എന്താ നിന്റെ പ്ലാൻ ആദി. വീട്ടിൽ നീ പറഞ്ഞോളൂ ലോ? നോട്ടീസ് ബോർഡിൽ ഇട്ട് കഴിഞ്ഞാൽ 30 ദിവസത്തിനുള്ളിൽ ആരേലും തടസ്സം പറഞ്ഞ് വന്നാൽ പുലിവാലാണ്”.
” അമ്മയോടും അഞ്ജൂനോടും പറയണം ആദ്യം. അച്ഛനോട് പറയാൻ ഒരു ധൈര്യ കുറവുണ്ട് എന്തായാലും പറയണം. എന്താകുമോ എന്തോ?”
ഞാൻ സീറ്റിൽ അമർന്നിരുന്നു പറഞ്ഞു.
അപ്പോഴെയ്ക്കും ഞങ്ങളുടെ വണ്ടി രജിസ്ട്രാർ ഓഫിസിന്റെ കവാടം കടന്ന് അകത്തെത്തിയിരുന്നു. വണ്ടിയിൽ നിന്ന് ഞങ്ങൾ മൂന്നാളും ഒരുമിച്ചിറങ്ങി. അപ്പോഴാണ് എത്തിയ ഉടനെ ലൊക്കേഷൻ അയച്ചു കൊടുക്കാമെന്ന കാര്യം ഓർത്തത് ഉടനെ ഞാൻ വാട്ട്സ് അപ്പിൽ സൗമ്യയുടെ നമ്പറിലോട്ട് രജിസ്ട്രർ ഓഫീസിന്റെ ലൊക്കേഷൻ അയച്ചു കൊടുത്തു. ഉടനെ തന്നെ റിപ്ലെയും കിട്ടി.
“നിങൾ അവിടെ എത്തിയോന്ന് ചോദിച്ച്”…..?
എത്തിയെന്ന് പറഞ്ഞ് ഞാൻ റിപ്ലെ അയച്ചു.
“ഞങ്ങൾ ഇപ്പോ അങ്കമാലി ടൗണിലെ സിഗ്നലിൽ ആണെന്ന് പറഞ്ഞ് സൗമ്യ റിപ്ലെ അയച്ചു”.
സമയം നോക്കിയപ്പോൾ 10.30 ആയതേയുള്ളൂ കുഴപ്പമില്ല കുറച്ചു നേരം, അവർ വന്നാൽ സംസാരിച്ചിരിക്കാലോ ഞാൻ മനസ്സിൽ ഓർത്തു.
ഞാൻ ഫോണിൽ നിർത്താതെ ടൈപ്പ് ചെയ്യുന്നത് കണ്ട് അമൃത് :
“ലോക്കെഷൻ അയച്ചു കൊടുത്തോ അളിയാ?”
“ആ കൊടുത്തു. അവർ ഇപ്പോ അങ്കമാലി സിഗ്നലിൽ എത്തി”
ഞാൻ അമൃതിനോട് ഫോണിൽ നിന്ന് മുഖമുയർത്താതെ മറുപടി പറഞ്ഞു.
അങ്ങനെ കുറച്ച് നേരം അമൃതിനോടും നിയാസിനോടും തമാശ പറഞ്ഞ് കൊണ്ട് നിൽക്കുന്നതിനിടെ ഫോർ റെജിസ്ട്രേഡ് സ്റ്റിക്കർ പതിച്ച നീല കളർ സ്വിഫ്റ്റ് ഞങ്ങളുടെ അടുത്ത് കൊണ്ട് വന്ന് നിറുത്തി.
അതിലെ ഡ്രൈവിംഗ് സീറ്റിലേയ്ക്ക് നോക്കിയപ്പോൾ അനുവിന്റെ കൂട്ടുകാരി കൃഷ്ണയാണ്.
കക്ഷി സീറ്റ് ബെൽറ്റ് ഊരി പുറത്തോട്ട് ഡോർ തുറന്ന് ഇറങ്ങി വന്നു. വെള്ളയിൽ ചുവന്ന പുള്ളികളുള്ള ചുരിദാറാണ് വേഷം ഷാൾ കഴുത്തിൽ ഇട്ടിട്ടുണ്ട്.
മുൻപിലെ സീറ്റിൽ നിന്ന് സൗമ്യയും പുറത്തിറങ്ങി പുള്ളിക്കാരത്തിയും ചുരിദാർ തന്നെയാ ഇട്ടിരിക്കുന്നെ. ഇവർ രണ്ടു പേരും മാത്രം കാറിന് പുറത്തിറങ്ങി കണ്ടപ്പോൾ ഞാൻ നോക്കിയത് എന്റെ പെണ്ണെവിടെയാന്നാ. എന്റെ മുഖത്തെ ടെൻഷൻ കണ്ട് ചിരി വന്ന കൃഷ്ണ