ഒളിച്ചോട്ടം 💘
Olichottam | Author-KAVIN P.S

രണ്ട് വർഷമായി ഞാൻ കമ്പി കഥ സൈറ്റിലെ സ്ഥിരം വായനക്കാരനാണ്. ഒരു കഥ എഴുതി നോക്കി കൂടെയെന്ന പ്രിയ ഫേസ്ബുക് ഫ്രണ്ട് ആദിത്യൻ ആദിയുടെ ചോദ്യത്തിൽ നിന്നാണ് ഈ കഥയുടെ ഉത്‌ഭവം. ആദ്യമായിട്ട് ഒരു കഥ എഴുതി നോക്കിയതാണ് പോരായ്മകൾ ഒട്ടേറെ കാണുമെന്നും അറിയാം. എന്തായാലും വായനക്കാർ വായിച്ച് അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു…!!
അനു കുട്ടിയുടെ കൈയ്യും പിടിച്ച് കാട്ടിലൂടെ ഓടുകയാണ് ഞാൻ പിറകെ ഞങ്ങളെ പിൻതുടർന്ന് ആരോക്കെയോ ഉണ്ട് അവരുടെ കൈയ്യിൽ കത്തിയും വടിവാളും ഒക്കെയായി മാരക ആയുധങ്ങളും ഉണ്ട്. ഓടി തളർന്ന അനു എന്റെ കൈ പിടിച്ച് “എനിക്കിനി ഓടാൻ വയ്യ കുട്ടാ” എന്ന് പറഞ്ഞ് നിന്നതും ആരോ അവളെ പിറകിൽ നിന്ന് വെട്ടി “അയ്യോ ആാ” എന്ന അലർച്ചയോടെ അവൾ വെട്ടിയിട്ട പോലെ മുന്നിൽ വീണു കിടന്ന് പിടയുന്നത് ഒരു മരവിപ്പോടെ നോക്കി നിൽക്കാനെ എനിക്ക് പറ്റിയുള്ളൂ.
“അവള് തീർന്നു ഇനി അവനെ കൂടി തീർത്തേക്കെന്ന്” ആരോ അവ്യക്തമായി പറഞ്ഞത് ഞാൻ കേൾക്കുന്നുണ്ട് വടി വാളിനുള്ള ഒരു വെട്ട് എന്റെ കഴുത്തിന് പിറകു വശത്ത് തന്നെ കിട്ടി വേദന കൊണ്ട് പിടഞ്ഞ ഞാൻ ചോരയിൽ കുളിച്ച് മരണ വെപ്രാളത്തിൽ പിടയുന്ന എന്റെ പാതി ജീവനായ അനു കുട്ടിയുടെ അടുത്ത് തന്നെ വീണു പതിയെ ഞാൻ എന്റെ കൈ അവളുടെ കൈതലം ചേർത്ത് പിടിച്ചു. ആ കൈകളിലെ ചൂട് ഇപ്പോഴും വിട്ടു പോയിട്ടില്ല എന്റെ കൈ അവൾ അമർത്തി പിടിച്ചിട്ടുണ്ട്. അവളുടെ കണ്ണിൽ നിന്ന് ചുടു കണ്ണീര് ഒഴുകുന്നത് ഒരു മങ്ങിയ കാഴ്ചയോടെ ഞാൻ നോക്കി ചോരയിൽ കുളിച്ച് കിടക്കുന്ന ഞാൻ സ്വന്തം രക്തത്തിന്റെ ചൂട് ശരീരത്തിൽ ചുട്ട് പൊളിക്കുന്ന പോലെ തോന്നി. അവൾ വേദന കൊണ്ട് പുളയുന്ന ശബ്ദം അവ്യക്തമായിട്ടാണെങ്കിലും എനിക്ക് കേൾക്കാൻ പറ്റുന്നുണ്ട്.പതിയെ എന്റെ കാഴ്ച മറയുന്ന പോലെ തോന്നി. ഇപ്പോ ചുറ്റും ഇരുട്ട് മാത്രം ഒന്നും കാണുന്നില്ല”
ഏതോ പള്ളിയിലെ ബാങ്ക് വിളി ശബ്ദം ആണ് ആ നശിച്ച സ്വപ്നത്തിൽ നിന്ന് എന്നെ എഴുന്നേൽപ്പിച്ചത്. പിടഞ്ഞെഴുന്നേറ്റ ഞാൻ കട്ടിലിന് അടുത്തു ലൈറ്റിടാൻ സ്വിച്ച് തെരഞ്ഞപ്പോഴാ ഇന്നലെ കിടന്നുറങ്ങിയത് റെയ്മണ്ട് റിസോർട്ടിലാണെന്ന ഓർമ്മ വന്നത്. ഒടുവിൽ കട്ടിലിന്റെ അടുത്ത് ഉള്ള സ്വിച്ച് ബോർഡിൽ കൈയമർന്നപ്പോൾ വെള്ള നിറത്തിൽ മുകളിലെ ഫാൾസ് സീലിംഗിലുള്ള LED ബൾബുകൾ പ്രകാശിച്ചപ്പോഴാണ് ശരിക്കും റൂമിലെ കാഴ്ച തെളിഞ്ഞത്. കട്ടിലിലേയ്ക്ക് നോക്കിയപ്പോൾ കമ്പിളി പുതച്ച് ചുരുണ്ട് കൂടി എന്റെ തൊട്ടടുത്ത് ഞാൻ എഴുന്നേറ്റതൊന്നും അറിയാതെ കിടന്നുറങ്ങുണ്ട് എന്റെ സുന്ദരി “അനു കുട്ടി” എന്റെ ഭാര്യ. അവളുടെ ആ സുന്ദരമായ മുഖം കണ്ടപ്പോഴാണ് എന്റെ ശ്വാസം ഒന്ന് നേരെ ആയത്. കുറച്ചു നേരം അവളുടെ ആ ചുരുണ്ട് കൂടിയുള്ള കിടത്തം ഞാൻ അങ്ങനെ നോക്കിയിരുന്നു. നല്ല വട്ട മുഖവും നല്ല ഭംഗിയൊത്ത കുഞ്ഞ് മിഴികളുമാണ് അനുവിന് ഒറ്റ നോട്ടത്തിൽ തെലുങ്ക് നടി “രാശ്മിക മന്ദാന” യുടെ ഒരു ലൈറ്റ് വേർഷനാണ് അവൾ. അവളുടെ ആ തക്കാളി ചുണ്ടുകളും പാൽ പല്ല് കാണിച്ചുള്ള ആ ചിരിയാണ് എന്നെ മയക്കി അവളിലേയ്ക്ക് അടുപ്പിച്ചത്.