എന്താടാ മൈരേ ഈ പാതിരാത്രി വിട്ടിൽ കേറിവന്നേക്കുന്നത്
എന്നെ വിട്ടിൽ നിന്ന് ഇറക്കിവിട്ടു അല്ല ഞാൻ വീട്ടീന്ന് ഇറങ്ങി,,,, ഞാൻ ഇത്തിരി വിക്കി പറഞ്ഞു
എന്ത് മൈരിനാടാ നിന്നെ വീട്ടീന്ന് ഇറക്കിയത്
ആ ദിവ്യയെ കേറി പിടിച്ചതിനു ഞാൻ കൂളായിട്ട് പറഞ്ഞു
കേട്ടപാതി ഒരാടിയായിരുന്നു അവന്റെ കയ്യിൽ നിന്നും
ഒരു പണിയും ചെയ്യൂല്ലെങ്കിലും ജിമ്മിൽ പോയി തഴമ്പ് വച്ച കയ്യ് അത് കൊണ്ട് ഒരടി ഓഹ് സ്വർഗം കണ്ടു
അടി കിട്ടിയടുത്ത നിമിഷം ഞാൻ ആ റൂമിൽ നിന്ന് ഇറങ്ങി
ഈ മൈരൻ എങ്കിലും പറയുന്നത് മുഴുവൻ കേൾക്കും എന്നാണ് ഞാൻ ഓർത്തത് ഇപ്പൊ എനിക്ക് മനസിലായി എല്ലാരുടെ മനസ്സിൽ ഞാൻ വെറും മൈരൻ ആയിരുന്നു എന്ന്
ഞാൻ അവന്റെ വീടിന്റെ വാതിലും തുറന്ന് പുറത്തിറങ്ങി പയ്യെ നടന്നു 3 മണി ആയിക്കാണും
ഇനി എവിടെ പോകും താമസിക്കാൻ
പിന്നെയും മരണം എന്നാ ചിന്ത മനസിലേക്ക് വരുന്നു
എങ്ങനെ എങ്കിലും മരിച്ചാമതിയെന്നായി
നേരെ നടന്നു ചെന്ന് കേറിയത് മെയിൻ റോഡിൽ
എന്തോരം ബസും കാറും ഓടിപ്പോകുന്നു
എനിക്ക് മരിക്കാൻ കൊതിയാവുന്നു
പയ്യെ കയ്യിന്റെയും കാലിന്റെയും സ്പീഡ് കൂടുന്നു
ഓടി തുടങ്ങി
എതിരെ വരുന്ന ബസിന്റെ പേര് നെയിംബോർഡിലെ ലൈറ്റ് വെച്ച് ഞാൻ വായിച്ചു തൂഫാൻ
ഉഫ്ഫ് എന്നെ ഇടിച്ചു തൂഫാൻ ആക്കാൻ പറ്റുന്ന നല്ല പൊളപ്പൻ വണ്ടി
വണ്ടിക്ക് മുന്നിലോട്ട് ഞാൻ നടന്നു തുടങ്ങി
ചൂണ്ടിൽ ഒരു ചിരി വരുത്താൻ ഞാൻ ശ്രെമിച്ചു പക്ഷെ പേടിച്ചിട്ട് കയ്യും കാലും വിറക്കുന്നതല്ലാതെ വേറെ ഒന്ന് പറ്റുന്നില്ല
ആരോ മനസ്സിൽ നിന്ന് പറയുന്നുണ്ട് ചാവല്ലേ ചാവല്ലെന്ന്
ഈ മനസ്സിൽ ഇരിക്കുന്ന മൈരൻ വന്ന് എനിക്ക് ചെലവിന് തരുവോ
വണ്ടി അടുത്തെത്തിയതും ഞാൻ എടുത്ത് വണ്ടിയുടെ മുന്നിലേക്ക് എടുത്ത് ചാടി
തുടരും……..