Old port rum [Pudge]

Posted by

Old port rum

Author : Pudge

State highway 11
ഇനി രണ്ട് കിലോമീറ്റർ കൂടി കഴിഞ്ഞാൽ ഹൈവേ തീരും ഏകദേശം പതിനൊന്ന് കിലോമീറ്റർ തീർന്നത് അറിഞ്ഞില്ല സമയം ഏകദേശം 12 മണി ആയിക്കാണും,, വിട്ടിൽ നിന്ന് ഇറങ്ങിയിട്ട് പത്ത് മണിക്കൂർ ആയി നല്ല വിശപ്പുണ്ട് ഈ നേരം വരെ ഒന്നും കഴിച്ചിട്ടില്ല വിട്ടിൽ ഒരിക്കൽ പോലും പട്ടിണി കിടക്കാനുള്ള വഴി ഉണ്ടായിട്ടില്ല എന്നതാണ് സത്യം

ഓരോന്ന് ആലോചിച്ചോണ്ടിരുന്നപ്പോളാണ് മീറ്ററിൽ ശ്രെദ്ധിക്കുന്നത് 102 ഇത് വരെ 60km സ്പീഡിൽ കൂടുതൽ വണ്ടി ഓടിക്കാത്ത ഞാൻ 100 എത്തിച്ചു
എതിരെ ഒരു വണ്ടി വരുന്ന കണ്ടപ്പോഴാണ് മനസിലേക്ക് ആത്മഹത്യാ എന്നാ ചിന്ത വരുന്നത്

”മൈര് ആത്മഹത്യാ കുറിപ്പ് എഴുതിയില്ലല്ല ഒരണ്ണം നേരത്തെ എഴുതാരുന്നു ”

ഞാൻ NS ഒരു ചെറിയ റോഡിലോട്ട് തിരിച്ചു എന്തോ ചാവാനൊള്ള ത്വരാ കാരണം ഒറ്റ വളക്കൽ ആയിരുന്നു
പക്ഷെ കൃത്യമായിട്ട് വളഞ്ഞു,, പണ്ട് ഇങ്ങനെ വളക്കാൻ നോക്കി വണ്ടി മറിഞ്ഞത് ഓർമ വന്നു

ഇതേ സ്പീഡിൽ പോയ എതിരെ വരുന്ന വണ്ടിക്ക് വട്ടം വെച്ചാമതി സുഖ മരണം ഞാൻ മനസ് കൊണ്ട് ഓർത്തു

എല്ലാവരും എന്നെ ഓർത്തു കരയണം
”ചെയ്യാത്ത തെറ്റിന് എന്നെ തള്ളിപ്പറഞ്ഞ തല്ലിയ അമ്മ ”

“ഇത് വരെ ഒരു നോട്ടം കൊണ്ട് പോലും സ്നേഹിക്കാതെ വളർത്തിയ തന്ത ”

“ഇതുവരെ ഒന്ന് മോശമായി പോലും ഞാൻ നോക്കാത്ത ദിവ്യ പോലും എനിക്കെതിരെ കള്ളം പറഞ്ഞപ്പോ ഞാൻ തകർന്ന് പോയിന്ന് പറഞ്ഞാമതി”

എന്റെ മരണം കണ്ട് എല്ലാരും കരയണം
കരയാൻ പാകത്തിന് തലയോട്ടിയും എല്ലും എല്ലാം തകരാൻ പാകത്തിന് വീഴണം
എതിരെ ഒരു വണ്ടിയുടെ വെളിച്ചം കണ്ട് തുടങ്ങി
അടുത്ത് വരും തോറും അത് ഒരു ടിപ്പർ ലോറി ആണ് എന്ന് മനസിലായി ദൈവമേ ഞാൻ അങ്ങോട്ട് വരുവാന്ന് പറഞ്ഞു ആക്‌സിലേറ്റർ വീണ്ടും തീരിച്ചു

ഒരു നിമിഷത്തേക്ക് ഞാൻ കണ്ണടച്ചു
ആ ഒരു നിമിഷം എന്റെ കണ്മുൻപിൽ വന്ന രൂപം
അവളുടേതാരുന്നു എന്റെ ശവത്തിന് മുൻപിൽ ചിരിച്ചിക്കൊണ്ട് നിൽക്കുന്ന

“ദിവ്യടെ”

ആ ഒറ്റ നിമിഷം കൊണ്ട് ഞാൻ വണ്ടി വെട്ടിച്ചു
എന്റെ ആക്‌സിലേറ്ററിലെ പിടി അഴഞ്ഞു കുറച്ചു ദൂരം മാറി ഒരു കടയുടെ മുന്നിൽ ഞാൻ വണ്ടി നിർത്തി
സ്റ്റാൻഡിൽ ഇട്ടു ഞാൻ ഇറങ്ങി

Leave a Reply

Your email address will not be published. Required fields are marked *