വൈകിട്ടത്തെ ആഹാരം കഴിഞ്ഞു, എന്റെ മുന്നിൽ, അവൾ റൂമിലേയ്ക്ക് വേഗം നടന്നു. റൂമിൽ കയറി വാതിലടയ്ക്കുന്നതും, തൊട്ടു പിന്നിൽ വേഗത്തിൽ ഓടി, വാതിൽ ചെറുത്തു കൊണ്ട്, “സുറുമി” എന്ന് ഞാൻ നീട്ടി വിളിച്ചു.
“വാതിലടയ്ക്കരുത്.”
“എന്താ വേണ്ടത് ?” വാതിലിനു പിന്നിൽ പാതി മറഞ്ഞു നിന്ന് ഗൗരവം വിടാതെ അവൾ ചോദിച്ചു.
“നീയെന്താ എന്നോട് മിണ്ടാത്തത് ?”
” എന്താണെന്നറിയില്ലേ?”
“ഇല്ല……… എനിക്കറിയില്ല”
“അറിയാത്ത ആളെ എനിക്ക് പറഞ്ഞു മനസ്സിലാക്കാനറിയില്ല.” അവൾ പറഞ്ഞു.
“അതിനു വേണ്ടി മാത്രം ഞാനെന്താ ചെയ്തത് ?”
” ഞാനൊരു ഭാര്യയാണ്.”
“എനിക്കറിയാത്തതല്ലല്ലോ, ഞാനൊരു ഭർത്താവുമാണ്.”
“അപ്പോ അറിയാം. എന്നിട്ടാണ് നിങ്ങൾ വേണ്ടാതീനം കാണിക്കുന്നത്
അല്ലേ ?” അവളുടെ സ്വരത്തിൽ ഒരു മയവുമില്ല.
“എടോ, എനിക്ക് തന്നെ ഇഷ്ടമാണ്. മനസ്സിനെ നിയന്തിക്കാനാവുന്നില്ല. എനെറെ ഓരോ ശ്വാസത്തിലും നിന്നോടുള്ള ഇഷ്ടമാണ്.” എന്റെ സ്വരത്തിൽ ഒരേ സമയം ആർദ്രതയും ആവേശവും നിറഞ്ഞു.