നോട്ടുനിരോധനം കൊണ്ടുവന്ന സൗഭാഗ്യം
Notunirodhanam Konduvanna Saubhagyam | Author : Aadhi
എന്റെ ‘ഒരു വിഷുക്കാലത്തെ ട്രെയിൻ യാത്ര‘ എന്ന ലേഖനത്തിനു നിങ്ങൾ തന്ന സപ്പോർട്ട് ആണ് എനിക്ക് ഇത് എഴുതാൻ പ്രചോദനമായത്. ആദ്യം തന്നെ ഞാൻ അതിനു ഒരു നന്ദി അറിയിക്കുന്നു. അത് അന്ന് പറഞ്ഞ പോലെ തന്നെ അല്പം എരിവും പുളിയും ചേർത്ത ഒരു യാത്രാ വിവരണമായിരുന്നെങ്കിൽ, ഇത് തികച്ചും സങ്കല്പികമായ ഒരു കഥയാണ്. റിയലിസ്റ്റിക് കഥകളോടാണ് എനിക്ക് താല്പര്യം. അതുകൊണ്ടുതന്നെ ഞാൻ പരമാവധി റിയലിസ്റ്റിക് ആക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്തെങ്കിലും തെറ്റുകുറ്റങ്ങളുണ്ടെങ്കിൽ കമന്റ്ബോക്സിൽ എഴുതണം. നല്ല പിന്തുണ കിട്ടുവാണെങ്കിൽ തുടർന്നും എഴുതാൻ ശ്രമിക്കുന്നതാണ്. ഇതിന്റെ തുടക്കം കുറച്ച് ദീർഘിപ്പിക്കുന്നആമുഖം ആണ്. അതുകൊണ്ടുതന്നെ കൂടുതൽ ദീർഘിപ്പിക്കുന്നില്ല, നമുക്ക് കഥയിലേക്ക് കടക്കാം.
ഇത് വിഷ്ണുവിന്റെ കഥയാണ്. കഥ നടക്കുന്നത് 2016 നവംബറിലാണ്.
ആദ്യംതന്നെ അവനെപറ്റി ഒരു ചെറുവിവരണം തരാം.
വിഷ്ണു.
അവനൊരു മിഡിൽ ക്ലാസ്സ് കുടുംബത്തിൽ പിറന്നു വളർന്ന ഒരു ചെറുപ്പക്കാരൻ. 23 വയസ്സ്. കാണാൻ തെരക്കേടില്ല. ഒരു നിഷ്കളങ്കത്വം നിറഞ്ഞ മുഖവും സംസാരവും. ഡിപ്ലോമ സിവിൽ കഴിഞ്ഞ് ഒരു ചെറിയ കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്നു. അധികം ശമ്പളമൊന്നുമില്ല. പിന്നെ എക്സ്പീരിയൻസ് ആണല്ലോ എല്ലാം. അതുകൊണ്ട് പിടിച്ചു നിൽക്കുന്നു എന്ന് മാത്രം. ശമ്പളം കുറവാണെങ്കിലും അവരുടെ ഓഫീസിലെ സ്റ്റാഫുകളിൽ അവനായിരുന്നു ചെയ്യുന്ന ജോലി നല്ല ആത്മാർത്ഥമായി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ അവന്റെ സാറിന് അവനെ നല്ല വിശ്വാസമായിരുന്നു. ട്രെയിനിങ്ങിനു വന്ന രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയും പിന്നെ ഒരു സീനിയർ സ്റ്റാഫുമായിരുന്നു അവൻ കൂടാതെ ആ ഓഫീസിൽ ഉണ്ടായിരുന്നത്.
അധികനേരവും അവൻ അവന്റെ വർക്ക്സൈറ്റിലാവും. രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ സൈറ്റിലൊക്കെപോയി ഒരു 1:30 – 2 മണിയൊക്കെ ആയാലേ അവൻ ഓഫീസിലെത്തുമായിരുന്നുള്ളൂ. അവനു ഒരു വില്ല പ്രോജക്ടിന്റെ ചുമതലയാണ് സാറു നൽകിയിരുന്നത്. 18 വില്ലകളടങ്ങിയ അവരുടെ നാട്ടിലെ ഒരു സ്വപ്നതുല്യമായ ഒരു പ്രോജക്ടായിരുന്നു അത്. സൂപ്പർവൈസർ എന്ന പദവിയിലായിരുന്നെങ്കിലും ഒരു ജൂനിയർ എഞ്ചിനീയറുടെ എല്ലാ ജോലിയും അവൻ ചെയ്തിരുന്നു. അവരുടെ ഓഫീസ് നിന്നിരുന്ന കെട്ടിടം 3