ഞാൻ കല്യാണക്കാര്യങ്ങൾ തന്നെയാ മോനെ പറയുന്നത് നമുക്ക് അവരെ കെട്ടിച്ചു അയക്കണം
അത് നമുക്ക് അയക്കാം ഉമ്മ കുറച്ചു കഴിയട്ടെ.
ഞങ്ങൾ ഉറങ്ങി
പിറ്റേദിവസം ഉമ്മാക്ക് ഒരു നെഞ്ച് വേദന വന്നു ഞാനും ജാമിയും കൂടി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി മറ്റവർ ക്ലാസ്സിലേക്ക് പോയിട്ട് വന്നിട്ടില്ല.
ഡോക്ടർ പറഞ്ഞു അഡ്മിറ്റ് ആക്കാൻ ഒരാഴ്ച കിടക്കട്ടെ മരുന്ന് കൊടുത്താൽ നേരത്തിനു കഴിക്കില്ലല്ലോ പിന്നെ പോരാത്തതിന് ടെന്ഷനടിക്കും ബിപി കൂടുന്നതാ
ജമ്‌നാ എന്നെ വിളിച്ചു ഞാൻ പറഞ്ഞു ഹോസ്പിറ്റലിൽ ആണ് ഒരു ഓട്ടോ പിടിച്ചു രണ്ടാളും ഇവിടേക്ക് വാ അവര് അരമണിക്കൂർ കഴിഞ്ഞപ്പോ എത്തി.
രാത്രി ഒരു 9 മണിയായപ്പോ ഉമ്മ പറഞ്ഞു. എന്തിനാ എല്ലാവരും ഇവിടെ വട്ടം കൂടി നിൽക്കുന്നെ വീട്ടിലേക്ക് പൊക്കോ ആരെങ്കിലും ഒരാൾ നിന്നാപ്പോരേ ജുമന അവനേം വിളിച്ചു പൊയ്ക്കോ ജാമി പറഞ്ഞു ഞാൻ നിന്നോളം നിങ്ങൾ പൊയ്ക്കോ .
ഞാൻ പറഞ്ഞു നിങ്ങൾ ആരും പോണില്ലേൽ പിന്നെ ഞാനും പോണില്ല.
ഉമ്മ പറഞ്ഞു നിങ്ങൾ ആരും നിൽക്കണ്ട ഇവിടെ നഴ്സും ഡോക്ടറൊക്കെ ഇല്ലേ എല്ലാം പൊക്കോ ഇവിടുന്നു ഉമ്മാക്ക് ദേശ്യം വന്നു അല്ലെങ്കിൽ ഡിസ്ചാർജ് ചെയ്യ് എല്ലാർക്കുംകൂടി പോകാം.
എന്ന നീ വാടാ ജുവാ നമുക്ക് മൂന്നാൾക്കും പോകാം അവര് ജമ്‌നാ ഇവിടെ നിക്കട്ടെ നാളെ രാവിലെ ഞാൻ വന്നോളാം എന്ന് ജാമി പറഞ്ഞു.
വീട് എത്തുന്നതിനുമുമ്പ് തന്നെ ജുവ ഉറങ്ങി അവളെ വിളിച്ചു എഴുനേൽപ്പിച്ചു കിട്ടിലിൽ കൊണ്ട് കിടത്തി. ജാമി കുളിക്കാൻ കേറി എന്നോട് ഇപ്പൊ വരുന്നു പറഞ്ഞു. ഞാൻ അടുക്കളയിൽ പോയി കഴിക്കാൻ എന്തെങ്കിലും ഉണ്ടോന്നു നോക്കി അവിടെ ഒന്നുമില്ല ഇനി ജാമി കുളിച്ചു വന്നു എന്തെങ്കിലും ഉണ്ടാക്കിക്കണം സമയം 10.30 ആയി നല്ല മഴയും ഉണ്ട്.