ഞങ്ങളുടെ അമ്മയായി മാറിയ കുഞ്ഞമ്മ [Athirakutti]

Posted by

അതിനു ശേഷം മൂന്നു മാസം ഡോക്ടറെ പോയി കാണാനും അടുക്കളയിലെ കാര്യങ്ങളുമൊക്കെ ഞാനും അശ്വിനും കൂടെയാണ് ചെയ്തത്. ഒരു കുടുംബംപോലെ എന്നെ തോന്നൽ അന്നേരമാണ് ഉള്ളിൽ വന്നത്. അപ്പോഴേക്കും കുഞ്ഞയുടെ വയറൊക്കെ വീർത്തു വന്നു തുടങ്ങി. കെട്ടിയോൻ ദുബായിലാണെന്നാണ് ഞങ്ങൾ അയല്പക്കത്തു ചോദിച്ചവരോടൊക്കെ പറഞ്ഞത്. തമ്മിൽ പിണങ്ങി മാറി നിൽക്കുന്നു എന്നതായിരുന്നു പുറത്തറിയിച്ച കഥ. കുഞ്ഞ അപ്പോഴേക്കും കുഞ്ഞിനെ വരവേൽക്കാനായി മാനസിക തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. ഞങ്ങൾക്ക് ഒരു കുഞ്ഞുവാവയെ കൂടെ അനിയനോ അനിയത്തിയായോ കിട്ടാൻ പോകുന്നതിനിടെ സന്തോഷമായിരുന്നു.

പക്ഷെ ആ സന്തോഷമെല്ലാം തകരാൻ അധികസമയം വേണ്ടി വന്നില്ല. ഒരു മാസം കൂടി കഴിഞ്ഞപ്പോഴേക്കും കുഞ്ഞക്ക് വേദനവന്നതും ഞങ്ങൾ ആശുപതിയിൽ എത്തിച്ചു. ഡേറ്റിനു മുന്നേ വേദന വന്നത് ഞങ്ങളെ പേടിപ്പിച്ചു. പക്ഷെ പേടിച്ചത് പോലെ തന്നെ അതിൽ ഞങ്ങൾക്ക് ആ വാവയെ നഷ്ടമായി.

എല്ലാവരും ആകെ വിഷമത്തിലായിരുന്നു. തിരികെ വീട്ടിൽ വന്നിട്ട് കുഞ്ഞ ഒരാഴ്ച മുറിയിൽ തന്നെ അടച്ചിരിപ്പായിരുന്നു. എന്നാലും ഞാൻ തന്നെ എല്ലാം ചെയ്‌തു കൊടുത്തു. നിർബന്ധിച്ചു കൊണ്ടുപോയി കുളിപ്പിക്കും. ഇല്ലെങ്കിൽ അങ്ങനെ തന്നെ അങ്ങ് ഇരിക്കും. നിർബന്ധിച്ചു ആഹാരവും മരുന്നും കഴിപ്പിക്കും. ഒരാഴ്ച ആയപ്പോഴേക്കും ഞാൻ തളർന്നു.

വാവക്കായി വാങ്ങിയ തുണികളും കളിപ്പാട്ടങ്ങളും ഒക്കെ ഞങ്ങൾ അടുത്തുള്ള ഒരനാഥാലയത്തിൽ കൊടുത്തു. അതിൻ്റെ അടുത്ത് ശനിയാഴ്ച അശ്വിനോട് പറഞ്ഞിട്ട് കുഞ്ഞയെയും കൊണ്ട് ഞങ്ങൾ ഊട്ടിയിലേക്ക് പോയി. ഒരു കൂട്ടുകാരൻ്റെ ടാക്സി കാറിൽ ഞങ്ങൾ കുഞ്ഞയെ നിർബന്ധിച്ചു കൊണ്ട് പോയി. അവിടെ രണ്ടു ദിവസം കറങ്ങി നടന്നു… തണുപ്പും കാലാവസ്ഥാ വെത്യാസവുമൊക്കെ ആയപ്പോഴേക്കും കുഞ്ഞയും ഒന്ന് മിണ്ടി തുടങ്ങി.

രണ്ടാമത്തെ ദിവസം അവൻ രണ്ടു ബിയർ ഒപ്പിച്ചുകൊണ്ടു വന്നു. ആദ്യമായാണ് ഞാൻ ബിയർ കുടിക്കാൻ പോകുന്നത്. അതിൻ്റെ ഒരു ഉത്സാഹവും പേടിയും ഒക്കെയുണ്ട്. രണ്ടു മുറിയുള്ള ഒരു കോട്ടജ് ആണ് എടുത്തിട്ടുള്ളത്. അതുകൊണ്ടു തന്നെ കുഞ്ഞ പോയി കിട്ടുന്നതിന് ശേഷമായിരുന്നു നമ്മുടെ ബിയർ പരിപാടി.

ആദ്യത്തെ കുപ്പി പൊട്ടിച്ചു അവിടെയുണ്ടായിരുന്ന രണ്ടു ചായ ഗ്ലാസ്സിലേക്കാക്കി അവൻ ചിയേർസ് പറഞ്ഞു മുട്ടിച്ചിട്ടു പട പടാന്നു കുടിച്ചു തീർത്തു. ഞാൻ ആദ്യം രുചിച്ചു നോക്കി. ഇഷ്ടമായില്ലെങ്കിൽ കൂടി അത് കുടിച്ചു. അവൻ കുടിച്ച പോലെ ഒറ്റ പിടിത്തം.

Leave a Reply

Your email address will not be published. Required fields are marked *