നിറഞ്ഞ കാടിനുള്ളിൽ ഇയാൾക്ക് കൃഷിയാണത്രെ ..മൈസൂര്കാരനാണെങ്കിലും മലയാളവും തമിഴും സംസാരിക്കും ..കോട മഞ്ഞു അവിടവിടെയായി കൂടി നിന്നിരുന്നു ..അയാളെ കാത്തിരുന്ന പണിക്കാർക്ക് പൈസയും കൊടുത്തു വീട്ടു . ഞങ്ങൾ വീട്ടിലേക്കു കയറി .. ആകെ ഒരു റൂം ..അതിന്റെ ഒരു മൂലകൾ ഒരു അടുപ്പ് …ഒരു സൈഡിൽ ഒരു കട്ടില് ..വേറൊരു മൂലയ്ക്കൽ കുറെ മദ്യ കുപ്പികളും …ഞാൻ കയ്യിലെ ബാഗ് ഒരു ആണിയിൽ കൊളുത്താൻ റൂമിന്റെ മൂലയിലേക്ക് നടന്നു ..അപ്പോൾ അയാൾ ശബ്ദം താഴ്ത്തി ഉമ്മയോട് പറയുന്നത് ഞാൻ കേട്ടു …”വേഗം കുളിച്ചു അത്തറു പുരട്ടി വാ ..മ്മടെ ആദ്യ രാത്രിയല്ലേ ? കത്ത് നിക്കാൻ നേരമില്ല “…പടച്ചോനെ ആദ്യ രാത്രിയാണെന്നും പറഞ്ഞു ഇവര് എന്നെ പിടിച്ചു പുറത്താക്കുമോ …വിറയ്ക്കുന്ന മഞ്ഞത്തു ഞാൻ മരവിച്ചു പോവില്ലേ .. വല്ല പുലിയോ കുറുക്കനോ എന്നെ ശാപ്പാടാക്കില്ലെ ? എന്നൊക്കെ ഞാൻ ചിന്തിച്ചു കൂട്ടി ..
രാത്രി കുളിയെല്ലാം കഴിഞ്ഞു കഞ്ഞി കുടിക്കുമ്പോൾ തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു .. എനിക്ക് പുതയ്ക്കാൻ ഒരു കട്ടിയുള്ള കമ്പിളി പുതപ്പു അയാള് തന്നു …റൂമിൻറെ ഒരു സൈഡിൽ പായയും വിരിച്ചു തന്നു ഒരു തലയിണയും തന്നു “നന്നായി മൂടി പുതച്ചു വേഗം ഉറങ്ങിക്കോ ..