എന്നാൽ ഉമ്മേടെ ആങ്ങളമാര് ഒരു തീരുമാനമെടുത്തു ഉപ്പ രണ്ടാമത് കെട്ടുന്നതിന് മുൻപ് ഉമ്മയെ ആരെക്കൊണ്ടെങ്കിലും കെട്ടിക്കണം എന്ന് ..എന്റെ ഉമ്മ ഒരു പാവമാണ് അന്നും, ഇന്നും ..”….”ഉമ്മേടെ പേരെന്താ ?, ഫോട്ടോ ഉണ്ടോ”.. അവൻ പോക്കറ്റിലെ പേഴ്സിൽ നിന്നും ഒരു ഫോട്ടോ എടുത്തു കാണിച്ചു ..നല്ല സുറുമയൊക്കെ എഴുതി,തട്ടമൊക്കെ ഇട്ട് .. വെളുത്ത ചുവന്ന് , നീണ്ട കൺപീലിയും ഒക്കെ ആയി ഒരു സുന്ദരി ….പഴയ നടി പാർവതിയെ പോലെ തോന്നി എനിക്ക് …ഇപ്പോൾ ഒരു മുപ്പത്താറു വയസ്സായിക്കാണും …ഭർത്താവുപേക്ഷിക്കുമ്പോൾ 30 വയസ്സായിരിക്കും ..ഞാൻ ഊഹിച്ചു ..”ഉമ്മേടെ പേര് മൻസൂറ” …”എന്നിട്ട് ?”…ഉമ്മടെ ആങ്ങളമാര് പെട്ടന്ന് തന്നെ ഒരു ആളെ കണ്ടെത്തി ..ഒരു മൈസൂരുകാരൻ പേര് കാദിരി ..ഞാൻ അന്ന്ആറാം ക്ളാസിൽ പഠിക്കുന്നു … ഉമ്മാടെ കല്യാണമാണ്.. അത് കഴിഞ്ഞാൽ പിന്നെ താമസം മൈസൂര്‍ ..എനിക്ക് ഭയങ്കര സന്തോഷമായിരുന്നു …കൂടെ പഠിക്കുന്ന കുട്ട്യോൾ അഞ്ഞൂറും ആയിരവും കൊടുത്തു ഒന്നോ രണ്ടോ ദിവസം മൈസൂര്‍ നിക്കാൻ പോവുമ്പോ എനിക്കസൂയ തോന്നാറുണ്ടായിരുന്നു … ഇപ്പോ അവർക്കെന്നോട് അസ്സൂയ തോന്നി …