ഞാൻ: ശരിക്കും എന്റെ കൂടെ ഫോണിൽ സംസാരിച്ചത് ആരാണ്… ഇക്കുവിനോട് ഇനി എങ്കിലും സത്യം പറയുവോ….?..
രമ്യ: ഇക്ക എന്താ എന്നെ പറ്റി കരുതിയത്…. ഞാൻ ഇക്കയോട് ഇത് വരെ ഒരു കള്ളവും പറഞ്ഞിട്ടില്ല. എനിക്ക് അതിന് പറ്റുകയും ഇല്ല… ഇക്കാക്ക് വാവയുമായി സംസാരിച്ച കാര്യങ്ങളിൽ എങ്ങനെ ഞങ്ങൾ അറിഞ്ഞു എന്ന് അറിയണം…
ഞാൻ: അതെ അറിയണം കാരണം ഫോണിലൂടെ പറയാവുന്നതും അതിന് അപ്പുറവും ഞാൻ അവളാണ് എന്ന് കരുതി പറഞ്ഞിട്ടുണ്ട് എനിക്ക് അതൊക്കെ ഇനി അറിയണം.
എന്നും പറഞ്ഞ് വണ്ടി ഞാൻ സൈഡ് ഒതുക്കി. അതികം തിരക്കില്ലാത്ത ഒരു പ്രദേശത്ത്.
എന്നിട്ട് ഞാനും രമ്യയും ബൈക്കിൽ ചാരി നിന്ന് കൈകൾ തമ്മിൽ കോർത്ത് പിടിച്ച് പരസ്പരം നോക്കി. പ്രണയാർദ്രമായ നിമിഷങ്ങൾ ഇനി ഒരിക്കലും തിരികെ കിട്ടില്ല എന്ന് ആയിരം മടങ്ങ് ഉറപ്പുള്ള. നിമിഷങ്ങൾ ആണ് ഞങ്ങളുടെ ഇടയിലൂടെ കടന്ന് പോകുന്നത്. ഇനിയും ഇത് പോലെ നിൽക്കും ആയിരിക്കും പക്ഷേ ഇതുപോലൊരു ഫീൽ ഉണ്ടാവില്ല എന്നത് മാറ്റമില്ലാത്ത സത്യം ആണ്.
രമ്യ: ഇക്കാ….,
ഞാൻ: എന്താടി….,
ഒത്തിരി പതിയെ എന്നാലും നീട്ടി ആണ് ഞങ്ങൾ ഇത് പറഞ്ഞത്… ഒരു പാട് സ്നേഹത്തോടെ സന്തോഷത്തോടെ….
രമ്യ: ഞാൻ പറയാം ഇക്ക കേട്ടോ..?..