രമ്യ: ഏയ്, ഒന്നൂല്ല ഇക്ക…. അത് സന്തോഷം കൊണ്ടാണ്…
ഇപ്പൊ രമ്യ ആണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി… ഇക്കാ ഇങ്ങളടുത്ത് ഇതിനും മാത്രം എന്താണ് ഉള്ളത്. സ്നേഹിക്കുന്നവർക്ക് നിങ്ങളെ ഒരിക്കലും മിസ്സ് ചെയ്യാൻ പറ്റില്ല…..
ഞാൻ: അത് മോളൂസെ നിനക്ക് എന്നോട് പ്രേമം മൂത്ത് വട്ടായത് കൊണ്ട് തോന്നുന്നതാണ്. അത് പോലെ എനിക്ക് കുറച്ച് ചീത്ത സ്വാഭവമോക്കെ ഉണ്ട്. സ്മോക്ക് ചെയ്യും പിന്നെ പെട്ടെന്ന് ദേഷ്യം വരും…
രമ്യ: ഇക്ക എത്ര വലിയ കൂതറ ആണെങ്കിലും ഇങ്ങളെ മനസ്സിലാക്കുന്നവർക്ക് നിങ്ങള് ഒരു നല്ല ഖൽബിന്റെ ഉടമ മാത്രം ആയിരിക്കും…. അതുപോലെ ഇക്കാക്ക് പെട്ടെന്ന് കലി ഇളകുന്നത് സങ്കടം വരുമ്പോഴല്ലെ… സങ്കടം ദേഷ്യം ആയി പുറത്ത് വരും… അത് മനസ്സിലാക്കിയത് ചുരുക്കം ചിലർ മാത്രം ആയിരിക്കും…. എന്നെ പോലെ… അവരുടെ മനസ്സിൽ ഇക്കാക്ക് പകരം ഇക്ക മാത്രേ കാണൂ….
എന്റെ ഒരു സ്വഭാവ രീതി വാവയോടുള്ള എന്റെ ഇടപെടലിൽ നിന്നും രമ്യ മനസ്സിലാക്കി. വിധിച്ചത് എന്നായാലും നമ്മെ തേടി വരും, അത് പോലെ കൊതിച്ചത് നേടിയവർ ചുരുക്കം ആയിരിക്കും.