അപ്പോഴേക്കും എന്റെ കയ്യിലെ ഫോൺ വേടിച്ച് അവള് തന്നെ അഞ്ചു എന്നൊരു പുതിയ കോൺടാക്റ്റ് ആട് ചെയ്തു. എന്നെ ഇക്ക ഇനി വിളിക്കരുത് ഞാൻ വിളിച്ചോലാം. അത് പോലെ എന്തേലും അറിയണം എങ്കിൽ ഇതിൽ വിളിച്ച് പറഞ്ഞ മതി അവൾക്ക് എപ്പോ വേണേലും എന്നെ വിളിക്കാം. ഇപ്പൊ ഒരുവിധം പിടി കിട്ടിയല്ലോ….
ഞാൻ തലയാട്ടി കിട്ടി എന്നപോലെ കാണിച്ചു. എന്നിട്ട് വന്ന ഒരു ഓട്ടോക്ക് കൈകാണിച്ച് ഞങ്ങൾ അതിൽ കയറി ബൈക്ക് ഇരിക്കുന്ന മാളിലേക്ക് പോയി. ഓട്ടോയിൽ നിന്നും ഇറങ്ങി. ഞാൻ പൈസയും കൊടുത്ത് എന്റെ ബൈക്ക് എടുത്ത് കൊണ്ട് വന്നപ്പോ… സ്ഥിരം കാമുകി മാരുടെ ക്ലീഷെ വാക്കുകൾ പറയാനോ ജാഡ ഇറക്കാനോ നിൽക്കാതെ സ്വന്തം ഭാര്യയുടെ അധികാരത്തിൽ എന്റെ വണ്ടിയുടെ പിന്നിൽ കയറി എന്റെ വയറ്റിലൂടെ കയ്യിട്ട് എന്നോട് ചേർന്നിരുന്ന്. വൻ സൈഡ് ആണ് രമ്യ ഇരുന്നത്..
അപ്പോ എനിക്ക് തോന്നിയത്… ഇപ്പൊ ദുനിയാവിലെ തന്നെ ഏറ്റവും സന്തോഷ മുള്ളവൻ ഞാൻ മാത്രം ആണെന്ന്. ബൈക്ക് പതിയെ ഞാൻ മുന്നോട്ട് എടുത്തു സൈഡ് മിററിലൂടെ അവളെയും നോക്കി ബൈക്കൊരു 40 സ്പീഡിൽ പോകുമ്പോ അവളുടെ പാറി പറക്കുന്ന മുടിയിഴകൾ അവളുടെ സുന്ദരമായ മുഖത്തിന്റെ മാറ്റ് കൂട്ടി. എന്റെയും രമ്യയുടെയും കണ്ണുകൾ കൂട്ടി മുട്ടി കൊണ്ടിരുന്നു. അവ പരസ്പരം പ്രണയം കൈമാറുക ആയിരുന്നു. അവളുടെ എന്റെ ഇടുപ്പിൽ ഉള്ള പിടിക്ക് ശക്തി കൂടിയത് ഞാൻ അറിഞ്ഞു. ഒപ്പം അവളുടെ മിഴിയിണകൾ ഈറൻ അണിയുന്നത് ഞാൻ കണ്ടൂ.
ഞാൻ ബൈക്ക് പിന്നെയും സ്ലോ ചെയ്ത് കൊണ്ട് “എന്താടി മുത്തെ എന്ത് പറ്റി എന്ന് ചോദിച്ചു….”