ഞാൻ: ഇതൊക്കെ എങ്ങനെ അവസാനിക്കും എന്റെ മുത്തെ…. ഓർത്തിട്ട് തന്നെ തല പെരുക്കുന്നു. നമുക്ക് രജിസ്റ്റർ മാര്യേജ് ചെയ്താലോ…. ഇല്ലെങ്കിൽ ഒളിച്ചോടാം.
രമ്യ: അതൊന്നും വേണ്ടിക്കു, എല്ലാത്തിനും ഞാൻ ഒരു ഐഡിയ കണ്ട് വെച്ചിട്ടുണ്ട്. അതിൽ നമ്മുടെ എല്ലാ പ്രശ്നവും തീരും എനിക്ക് ഉറപ്പുണ്ട്.
ഞാൻ: എനിക്ക് ഒന്നും അറിയില്ല എല്ലാം ഒന്ന് ശുഭം ആയാല് മതി ആയിരുന്നു.
രമ്യ: റെഡി ആവും ഇക്ക. ഇനിയും ഇങ്ങനെ സംസാരിച്ച് നടന്നാലേ വീട്ടിൽ പോകുമ്പോ എനിക്ക് പുതിയ പണി വല്ലതും കിട്ടും. എത്രയൊക്കെ ആരൊക്കെ വാക്ക് കൊണ്ട് എന്നെ കുറ്റം പറഞ്ഞാലും. അതിൽ ഞാൻ എത്ര തന്നെ സങ്കട പെട്ടാലും ഇക്കാടെ മോളൂസെ എന്നൊരു വിളിയിൽ തീരുന്ന വേദനകളെ എനിക്ക് ഉണ്ടാവു…..
ഞാൻ: ഒരു പാട് സെന്റി അടിക്കല്ലെ മോളൂസെ പ്ലീസ്….
ഞാൻ അത് പറഞ്ഞതും ഞങ്ങൾ രണ്ടും പരസ്പരം കണ്ണോട് കണ്ണ് നോക്കി ചിരിച്ച് കൊണ്ട് വീണ്ടും നടന്നു കൊണ്ടിരുന്നു. സത്യത്തിൽ രണ്ടുപേരും പരിസരം പോലും മറന്നു എന്നത് മനസ്സിലാക്കിയത് ഒരു കിലോമീറ്റർ കഴിഞ്ഞ് വീണ്ടും ബസ്സ്റ്റാൻഡ് എത്തിയപ്പോ ആണ്.