അപ്പോ പെണ്ണിന്റെ മുഖത്ത് നിറഞ്ഞ നാണം അതിൽ ചിരിതൂകി വിടർന്ന മുഖം എന്റെ റബ്ബേ …. അതൊന്നും പറഞ്ഞു കൊണ്ടോ എഴുതി കൊണ്ടോ വിവരിക്കാൻ എന്നില് വരികളില്ല.
രമ്യ: ഇക്ക അത് എനിക്ക് വീട്ടിൽ നല്ല കലിപ്പ് ആണ്. ചിലപ്പോ ഞാൻ ഇക്കായെ വിളിച്ചു എന്ന് അറിഞ്ഞാൽ ആകെ സീൻ ആയാലോ… അപ്പോ അഞ്ചു ആവുമ്പോ എപ്പൊ വേണേലും വിളിക്കാം അല്ലോ… അവൾക്ക് വീട്ടിലും വരാം ഇക്കാക് വിവരം അറിയുകയും ചെയ്യാം….
ഞാൻ: ആയിക്കോട്ടെ…. പിന്നെ ബായോ നമുക്ക് വെറുതെ തേര പാര നടന്ന് കൊണ്ട് പ്രണയിക്കാം….
രമ്യ: അയ്യെട.., ആരെങ്കിലും കണ്ടാലോ…. ഇക്കാ ആണ് ആളെന്ന് ഇതുവരെ വീട്ടിൽ പറഞ്ഞിട്ടില്ല. പേടി കൊണ്ടൊന്നും അല്ല ഒരു പറ്റിയ അവസരം വരുമ്പോ പറയാം എന്നാണ് കരുതുന്നത് അതികം വൈകാതെ….
അപ്പോഴേക്കും അവളുടെ വലത് കരങ്ങൾ എന്റെ ഇടതു കരങ്ങളിൽ കോർത്ത് കഴിഞ്ഞിരുന്നു. പതിയെ മുന്നോട്ട് നടന്ന് കൊണ്ട് ഞങ്ങൾ സംസാരം തുടങ്ങി…
എന്താ ഒരു ഫീൽ നെഞ്ചിടിപ്പ് എത്രയോ അധികരിച്ച് കഴിഞ്ഞു എല്ലാംകൂടി വല്ല അറ്റാക്ക് വന്നാലും വരും. എന്ന് എനിക്ക് തോന്നി.
രമ്യ: ഇന്ന് എന്തോ നമ്മുടെ ഭാഗ്യം ആണ്. വാവയും അഞ്ചുവും വീട്ടിൽ വന്നത്. അൻസിയുടെ engagement ആണ് എന്ന് പറഞ്ഞ് അവർ രണ്ടും അച്ഛനെയും അമ്മയെയും കയ്യിലെടുത്തു. എന്തോ ഭാഗ്യം വീട്ടിലെ സീൻ ഒന്നും അവരെ അറിയിച്ചില്ല.