രമ്യ: അത്, എനിക്ക് ആദ്യം ഒരു പണി കിട്ടിയപ്പോൾ ഒരുപാട് കരഞ്ഞു, എല്ലാ അവന്മാർക്കും വേണ്ടത് പ്രണയം എന്ന പേരിൽ കാമം ആണ് എന്ന് വിശ്വസിച്ചു.
ഞാൻ: ഇതിപ്പോ നി കണ്ട പശു കറുപ്പ് ആണ് അത് കൊണ്ട് എല്ലാ പശുവും കറുപ്പ് ആണ് എന്ന് വാശിപിടിക്കും പോലെ ഉണ്ട്. തെറ്റ് എന്ന് തോന്നിയാൽ അംഗീകരിക്കുക അത് നീ ചെയ്താലും ഞാൻ ചെയ്താലും. പിന്നെ ന്യായങ്ങളും ന്യായി കരണങ്ങളും അവസരത്തിന്റെ ഒഴിഞ്ഞ് മാറലുകൾക്ക് ഉപയോഗിക്കുന്ന ഒന്ന് മാത്രം. അത്രയേ അതിന് വിലയുള്ളു ചാർളിക്ക്.
രമ്യ: ഹും, വേണ്ടായിരുന്നു എന്നൊരു തോന്നൽ. ഒരാളെ പലതും കാട്ടി കൊതിപ്പിച്ച് അവരെ നോക്കി കളിയാക്കി ചിരിക്കുമ്പോൾ ഒരു രസം. പിന്നെ അത് ഒരു ഹരം ആയി സൈക്കോ എന്നൊക്കെ പറയും പോലെ. ഇതൊക്കെ ഇനി ആരോട് പറയാൻ ആണ്. ആര് കേൾക്കാൻ….
ഞാൻ: എന്നോട് പറഞ്ഞോ തന്റെ ഒരു നല്ല സുഹുർത്ത് ആയി ചാർളി ഉണ്ടാവും. ശിക്ഷിക്കാൻ മാത്രം അല്ലെടോ കൂടെ കൂട്ടാനും എനിക്ക് അറിയാം.
രമ്യ: നിന്നെ ഞാൻ ശരിക്കും പ്രണയിച്ചിരുന്നു.