സത്യം അറിയണ്ടേ എന്റെ ഇക്കുവിന് ചതിക്കപ്പെട്ടതിന്റെ….. ചതിച്ചത് ആണ് എന്നെ എന്ന് അവൾ പറഞ്ഞതും ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. സാരമില്ല ഇക്കുവെ എന്ന് പറയാതെ പറയും പോലെ മുഖ ഭാവുകങ്ങൾ നൽകി രമ്യ തുടർന്നു.
“ഇക്ക എഫ് ബിയിൽ കിടു പോസ്റ്റോക്കെ ഇട്ട് ഒത്തിരി ആരാധകരും ആയി ഇരിക്കുന്ന സമയത്ത് ആണ് അൻസി ഇക്കാന് മെസ്സേജ് അയക്കുന്നത്, പിറ്റേന്ന് ആണ് ഇക്ക അതിന് മറുപടി കൊടുക്കുന്നത്. അന്ന് രാത്രി ഉറക്കം പോലും ഇല്ലാതെ അവൾ ഹോസ്റ്റലിന് പുറത്ത് ഇരുന്ന് 9 മണിമുതൽ വെളുപ്പിന് 6 മണിവരെ സംസാരിച്ച്, അവൾ ഇക്കാന് നമ്പറും തന്നു തിരികെ ഞങ്ങളുടെ അടുത്തേക്ക് വന്നത് ഇക്കയുടെ കാമുകി ആയിട്ട് ആണ്. പിന്നെ അടുത്ത ദിവസം നിങ്ങള് ഒരുപാട് ഫോൺ വിളിച്ച് സംസാരിച്ച് അവൾക്ക് ഇക്കയെ ഒത്തിരി ഇഷ്ടം ആയി എന്ന് ഞങ്ങളോട് പറഞ്ഞു. അവളുടെ വീട്ടിലെ രീതി ഞങ്ങൾക്ക് അറിയാവുന്നത് കൊണ്ട് ആദ്യം തന്നെ അവളോട് ഞാനും അഞ്ചുവും പറഞ്ഞു. നി ഈ കാര്യം നിന്റെ ഉമ്മയോട് പതിയെ ഒന്ന് അവതരിപ്പിക്കാന്.
അവളുടെ വീട്ടിൽ ആദ്യം തന്നെ എതിർത്തു. പിന്നെയും അവൾ കുറച്ചൊക്കെ വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു. അവൾക്ക് അതിന് കഴിഞ്ഞില്ല പിന്നെ അവളതിന് മുതിർന്നില്ല.