ഞങ്ങൾ റൂമിന് പുറത്ത് ഇറങ്ങിയപ്പോൾ വിഷ്ണു തിണ്ണയിൽ ഇരിക്കുന്നു.. എന്നെ നോക്കി…
” ഇതിനായിരുന്നോ അത്യാവശ്യം എന്ന് പറഞ്ഞു വിളിച്ചെ…?”
വിനു ” എടാ… എടാ.. വാ പോകാം…”
വിഷ്ണു ” ദേ ചേച്ചിക്ക് ചേട്ടനെ അറിയാഞ്ഞിട്ടാ… ”
ഞാൻ ” എനിക്ക് അറിയാടാ… നിന്റെ ചേട്ടനെ…”
വിനു അവന്റെ ചെവിക്ക് പിടിച്ചു…
വിഷ്ണു ” അഹ് വിട് ചേട്ടാ…”
വിഷ്ണു ഓടി ബൈക്കിന്റെ അടുത്തേക്ക് പോയിട്ട് പറഞ്ഞു..
” ചേച്ചി എന്റെ അറിവിൽ ഇത് ചേട്ടന്റെ ആറാമത്തെ ആണ്…”
വിനു ” എടാ നാറി… നീ ഇങ്ങു വന്നേ…”
ഞാൻ ” ആറോ… ഞാൻ ഏഴാമത്തെ അല്ലെ…?”
വിനു ” നീ ഒന്നു പോയേ ഇവന് വട്ടാ…”
അതും പറഞ്ഞു അവർ രണ്ടുപേരും പോയി… ഇങ്ങനെ ആണ് വിഷ്ണു അറിഞ്ഞത്…
തുടരും….