മാമലക്കണ്ടത്തെ മാസ്മരിക നിബിഡ വനത്തിലൂടെ ഞാനും എൻ്റെ പാത്തുവും | Author : Mr Dude
സുഹൃത്തുക്കളെ, ഇത് ഒരു കമ്പി കഥയൊന്നും അല്ല.ഞാൻ ഒരു സ്ഥാലം വരെ പോയി.. അവിടെ കണ്ട കാര്യങ്ങളെ കുറിച്ച് ചെറിയ വിവരണം ആണ് ഞാൻ എഴുതുന്നത്..എനിക്ക് കഴിയാവുന്ന രീതിയിൽ അവിടെ കണ്ട കാര്യങ്ങൾ നിങ്ങളോട് പറയാൻ ഞാൻ ശ്രെമിച്ചിട്ടുണ്ട്..
എല്ലാവരും വായിക്കാൻ ശ്രെമിക്കുമല്ലോ..
എന്ന് നിങ്ങളുടെ സ്വന്തം., Mr Dude
“ഭൂമിയിലുള്ള ഓരോ പ്രദേശങ്ങളും അരിച്ചു പെറുക്കുന്ന ഗൂഗിളിന്റെ ചാരക്കണ്ണുകൾക്ക് ഒപ്പിയെടുക്കാൻ കഴിയാത്ത ഒരു #സ്ഥലം, സൂര്യന്റെ കിരണങ്ങൾ പോലും കടന്ന് വരാൻ മടിക്കുന്ന ഒരു #കാട്. ഇന്നും ലോകമറിയാത്ത ഒരു ’30’ കിലോമീറ്റർ കൊടും വനപ്രദേശം. അതിലെ തന്നെ പത്ത് കിലോമീറ്റർ ചുറ്റളവിൽ 50- തിലധികം കാട്ടാനകൾ,, നിഴലിനെ പോലും വന്ന് കടിച്ച് കുടഞ്ഞെറിയാൻ നിൽക്കുന്ന ഇഴ ജന്തുക്കൾ, രാജവെമ്പാലകൾ… പേരറിയാത്ത മറ്റ് ജന്തു ജീവജാലങ്ങൾ. വനം വകുപ്പിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇത്രയേറെ ആനക്കൊമ്പന്മാർ അഴിഞ്ഞാടുന്ന അപകടകരമായ ഒരു പ്രദേശം വേറെയില്ല.
“ഡൈഞ്ചറസ്, ദി മോസ്റ്റ് ഡൈഞ്ചറസ് ഡെസ്റ്റിനേഷൻ” – അത്ഭുതപ്പെടേണ്ട, ഈ സഥലം ആഫ്രിക്കയിലോ ആമസോണിലോ അല്ല. ഇവിടെ നമ്മുടെ കേരളത്തിൽ, രണ്ട് ജില്ലകളിലായി,, മലകളുടെ മടിത്തട്ടിലിൽ. ഇടുക്കിയുടെയും എറണാകുളത്തിന്റെയും അതിർത്തി പങ്കിടുന്ന ഒരു പ്രദേശം.
പണ്ട് പ്രാദേശിക രാജാക്കന്മാർ അപ്രതീക്ഷിത യുദ്ധങ്ങളിൽ തോൽവിക്ക് മുൻപ് ജീവൻ രക്ഷിക്കാൻ മാത്രം ഉപയോഗിച്ചിരുന്ന രാജപാത. കൊച്ചി – കോതമംഗലത്ത് നിന്നും തട്ടേക്കാട് – ഭൂതത്താൻ കെട്ട് വഴി മൂന്നാറിലേക്കും അതുവഴി കൊടൈക്കനാലിലേക്കും, മൈസൂരിലേക്കും മദ്രാസിലേക്കുമൊക്കെ കടന്നിരുന്ന ഈ #മരണപാത’ ഇന്ന് പക്ഷേ അടച്ചിട്ടിരിക്കുകയാണ്. “മറ്റൊന്നുമല്ല, ഓരോ പൗരന്റെയും ജീവന്റെ വില സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്.”