ഉപ്പയെ എങ്ങനെ എങ്കിലും പറഞ്ഞു നികാഹ് ഇന് സമ്മതിപ്പിക്കാം എന്ന എന്റെ കണക്കു കൂട്ടലിന് ഏറ്റ വലിയ തിരിച്ചടി ആയിരുന്നു അത്. ഫാസിൽ ഇക്കയെ എന്തെങ്കിലും ചെയ്യും എന്നുള്ള പേടിയിൽ ആ പദ്ധതി യെ കുറിച്ചു ഞാൻ പിന്നീട് ചിന്തിച്ചു പോലും നോക്കിയില്ല. അങ്ങനെ ആരും അറിയാതെ എന്റെ പ്രണയം ഞാൻ കാത്തു സൂക്ഷിച്ചു. പതിനെട്ടു കഴിഞ്ഞത് മുതൽ തന്നെ എനിക്ക് കല്യാണ ആലോചനകൾ വന്നു തുടങ്ങി.
പലതും പറഞ്ഞു സംശയം ഒന്നുഎം ഇല്ലാത്ത രീതിയിൽ കുറെ ഒക്കെ ഞാൻ ഒഴിവാക്കി. പിന്നെ ഒഴിവാക്കാൻ വയ്യാതെ വന്നപ്പോൾ ഞങ്ങൾ ഒളിച്ചോടാൻ തീരുമാനം എടുത്തു. ഫാസിൽ ഇക്കാക് ഇപ്പോൾ ജോലി ഒക്കെ ആയി എറണാകുളം ഇൻഫോ പാർക്കിൽ ഇക്കാക്ക് ജോലി കിട്ടി. ഇനിയും നീട്ടികൊണ്ട് പോയാൽ ഞങ്ങളുടെ പ്രണയം തകരും എന്നു മനസിലാക്കി ഞങ്ങൾ എത്രയും പെട്ടെന്ന് ഒളിച്ചോടാൻ തീരുമാനിച്ചു.
ഇക്കയുടെ എറണാകുളതു ഉള്ള കൂട്ടുകാരും ഇക്കയും കൂടെ അവിടെ വെച്ച് രജിസ്റ്റർ മാര്യേജ് ചെയ്യാൻ ഉള്ള പ്ലാൻ ഉണ്ടാക്കി. അങ്ങനെ അവസരം നോക്കി ഇരുന്ന ഞങ്ങൾ ഒരു അവസരം കിട്ടിയപ്പോൾ അത് മുതലാക്കി. ഞാൻ ഇക്കയുടെ കൂടെ നാടും വീണ്ടും പഠിപ്പും പാതി വഴിയിൽ ഉപേക്ഷിച്ചു എറണാകുളത്തേക്ക് യാത്ര ആയി. ഇക്കയുടെ കൂട്ടുകാർ എല്ലാം ശേരിയാക്കിയിരുന്നു. ഒരു മാസം മുന്നേ നോട്ടീസ് ബോർഡിൽ ഇട്ടു രജിസ്റ്റർ ചെയ്യാൻ ഉള്ള സമയം വന്നപ്പോൾ ആണ് കൃത്യം ആയി ഞങ്ങൾ ഒളിച്ചോടിയത്.
എല്ലാം പ്ലാൻ പോലെ തന്നെ വിജയകരമായി പൂർത്തീകരിച്ചു. ഉപ്പ എന്നെ കാണാൻ ഇല്ല എന്ന് കംപ്ലയിന്റ് കൊടുത്തു. ഞങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ പ്രേസേന്റ് ആവേണ്ടി വന്നു എന്നാൽ പാർട്ടിയിൽ ഒക്കെ പിടിപാട് ഉള്ള ഇക്കയുടെ കൂട്ടുകാർ കൂടെ ഉണ്ടായിരുന്നത് കൊണ്ട് പ്രശ്നം ഒന്നും ഇല്ലാതെ ഉപ്പയും മറ്റു ബന്ധുക്കളും മടങ്ങി. എന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉപ്പയുടെ കണ്ണിൽ ഞാൻ കണ്ടു. ഞാൻ ഇക്കയുടെ ഒപ്പം പോയാൽ മതി എന്നുള്ള ഉറച്ച തീരുമാനം പറഞ്ഞപ്പോൾ പോലീസ് കാർ ഞങ്ങൾക്ക് ഒപ്പം നിന്നു. അങ്ങനെ പ്രേശ്നങ്ങൾ ഒന്നും തല്ക്കാലം കാര്യങ്ങൾ അവസാനിച്ചു.