അങ്ങനെ മൂന്ന് മാസം കടന്നുപോയി
അലക്സ് അത്യാവശ്യം ഒന്ന് സെറ്റ് ആയി …….. ഇവരുടെ അടുത്തുതന്നെയുള്ള ഒരു ഫ്ലാറ്റിലേക്ക് മാറി ……. മിക്കവാറും സുൽഫിയെ കാണാൻ അലക്സ് ഇങ്ങോട്ടേക്ക് വരാറുണ്ട് ……… ആയിഷയും എമിലിയും അലക്സിന്റെ ഓഫീസിനടുത്താണ് ജോലി ചെയ്യുന്നത് ……. ജന സുൽഫിയുടെ ഓഫീസിനടുത്തും ….. അലെക്സിനും സുൽഫിക്കും കാർ ഉള്ളതുകൊണ്ട് അയിഷയും എമിലിയും അലെക്സിനോടൊപ്പവും … ജന സുൽഫിയോടൊപ്പവുമാണ് ഓഫിസിൽ പോകുന്നത് ……….
അങ്ങനെ ഓഫീസിൽ പോകുന്ന വഴിക്ക് ജനക്ക് എന്തോ വാങ്ങാനുണ്ടെന്ന് പറഞ്ഞു …….. സുൽഫി ഒരു കടയുടെ മുന്നിൽ വണ്ടി നിർത്തി ……എന്തോ ഓർത്ത് കൊണ്ടവൻ കടയിലേക്ക് നോക്കി ……സ്വപ്നത്തിൽ കണ്ട അതെ കട … ഞാൻ ജോലിക്കാരനായി നിന്ന അതെ കട ……. സുൽഫി കാറിൽ നിന്നും ഇറങ്ങി കടക്കുള്ളിലേക്ക് കയറി …….. അതെ ആ കട തന്നെയാണിത് ………. സാധനങ്ങൾ വരെ അതുപോലെ അടുക്കി വച്ചിരിക്കുന്നു ……….. സുൽഫിക്ക് എന്തോപോലെ തോന്നി …….. ഭഗവാനെ …… യെന്ത ഞാൻ ഇ കാണുന്നത് ……….. അവന്റെ ശരീരം വിറക്കാൻ തുടങ്ങി ……… എന്റെ സ്വപ്നം എങ്ങാനും ഫലിച്ചാൽ ???
അവർ കാറിലേക്ക് കയറി …….
ജന …… നമ്മുടെ എമിലിക്ക് അലെക്സിനെ ചെറിയ നോട്ടമൊക്കെ ഉണ്ട് …… ഇക്ക അത് ശ്രെധിച്ചായിരുന്നോ
സുൽഫി ഒന്നുകൂടി ഞെട്ടി …….. ഇനി ഇവരായിരിക്കുമോ ഒന്നിക്കുന്നത് …… അപ്പോൾ അലക്സ് ?? …. സ്വപ്നത്തിൽ എമിലി ആയിരുന്നു ഡോക്ടർ ……. റിയൽ ലൈഫിൽ അയിഷയും ………
ജന സുൽഫിയുടെ മുഖത്തേക്ക് നോക്കി ……… ഇല്ല ഞാൻ ശ്രെധിച്ചില്ല …..
ജന …… ഒന്ന് ശ്രെദ്ധിക്ക് …….. വേറെ പ്രെശ്നം ഒന്നും ഇല്ലല്ലോ ? അല്ലെ ?
സുൽഫി ….. എന്ത് പ്രെശ്നം ….. അവർ ഒരേ മതക്കാരല്ലേ ? ഏയ് പ്രെശ്നം ഒന്നും ഇല്ല …….. തനിക്കും അവനെ ഇഷ്ടമല്ലേ ?
ജന …… ഇഷ്ടമൊക്കെയാണ് ….. ഞങ്ങളുടെ മതം ……..
സുൽഫി ……. ഇപ്പൊ ഏതെക്കെ ആരാ നോക്കുന്നത് …….. നമ്മളുടെ റൂമിൽ തന്നെ എല്ലാ മതക്കാരും ഇല്ലേ ?