അന്ന …… നാണമില്ലേ ഇങ്ങിനെ എന്നോട് പറയാൻ ? അവനൊരു അച്ഛൻ ഉണ്ട് ………
അലക്സ് …… അതെനിക്ക് അറിയാം അവന്റെ അച്ഛനെ .?
അന്ന …… നമ്മൾ ഇപ്പോൾ ഓഫിസിലെ രണ്ട് സ്റ്റാഫുകൾ മാത്രമാണ് …. സാർ എന്റെ സീനിയർ ഞാൻ നിങ്ങളുടെ അസിസ്റ്റന്റ് …….. എന്റെ വയറ്റിലെ കുഞ്ഞിന്റെ അച്ഛനാരെന്നുള്ള ആ ചോദ്യത്തിന് നിങ്ങളോട് ഉത്തരം പറയേണ്ട ആവശ്യം എനിക്ക് ഇല്ല …… ഇനിയും ഇങ്ങനെയുള്ള ചോദ്യങ്ങളുമായി എന്റെ അടുത്ത് വരരുത് …….. അവന് ഒരു അച്ഛൻ ഉണ്ട് …… എന്നെയും അവനെയും സ്നേഹിക്കുന്ന ഒരച്ഛൻ …….. അത് ഒരു മായികലോകത്താണെങ്കിലും …….
അലക്സ് …… മോനാണെന്ന് ഉറപ്പിച്ചോ ?
അന്ന ……. മും ……
അലക്സ് …… നമുക്ക് ഒരുമിച്ചുകൂടെ …. ഈ വാശിയെല്ലാം കളഞ്ഞിട്ട് ……..
അന്ന …… വേണ്ടാ ……… അലക്സ് ഇനി ഹാപ്പിയായി ജീവിക്കണം …… ലൈഫ് നന്നായി എന്ജോയ് ചെയ്യണം ….. എന്നെ എന്റെ പാടിന് വിട്ടേയ്ക്ക് …….. ഇനി അലെക്സിന് അലക്സിന്റെ ലൈഫ് എനിക്ക് എന്റെയും ……
അലക്സ് …… നിനക്ക് ഹാപ്പിയായി ഞാനില്ലാതെ ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ /?
അന്ന ……. ഞാനുണ്ടായിരുന്നപ്പോൾ അലെക്സും ഹാപ്പി ആയിരുന്നില്ലല്ലോ ?
അലക്സ് …….. ഇപ്പൊ ഞാൻ ഹാപ്പിയാണ് …….. വേറെ ആരെക്കാളും …….. നീ ഇന്ന് എന്നോടൊപ്പം വരണം വീട്ടിലേക്ക് ……..
അന്ന …… ഇല്ല ……. എനിക്ക് ഇനി അങ്ങോട്ടേക്ക് വരാൻ പറ്റില്ല ………
അലക്സ് …….. ഞാൻ കൊണ്ടുപോകും …… ഞാൻ എന്റെ മത്സരം തുടങ്ങി …… നീ നിന്റെ മത്സരവും …….
അന്ന ……. എനിക്ക് ഇനി ആരോടും മത്സരിക്കാൻ ഇല്ല …… കളിച്ച കളി ഞാൻ ജയിച്ചു ……..
അലക്സ് …… ഓക്കേ അത് ഞാൻ സമ്മതിക്കുന്നു …….. നീ എന്നെ തോൽപ്പിച്ചു ……. ഇനിയുള്ള കളി എന്റെ ജീവൻ വച്ചിട്ടാണ് …… അവിടെ ഒന്നുകിൽ ഞാൻ ജീവിക്കും അല്ലെങ്കിൽ ഞാൻ എന്റെ ജീവിതം ഇവിടെ അവസാനിപ്പിക്കും ………. അതിന്റെ ഒരറ്റത്ത് നീയും ഉണ്ടാകും …… നിന്നെ ഞാൻ വരുത്തും ….. ലോകത്ത് എവിടെ ആയാലും …….