വൈകുന്നേരം എല്ലാവരും പോകാനായി പുറത്തേക്കിറങ്ങി ……. അന്ന ഒരു കൂട്ടുകാരിയോടൊപ്പം നടന്ന് പോകുന്നത് അലക്സ് കണ്ടു ………
വീണ്ടും ഒരു മാസം കൂടി കടന്നുപോയി …….
അലെക്സിന് ആ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാൻ പറ്റുന്നുണ്ടായിരുന്നില്ല …….. ആകപ്പാടെ മൂഡോഫ് … സുല്ഫിയും ഇപ്പോൾ അലെക്സിനെ കാണാൻ കൂട്ടാക്കുന്നില്ല ……. സുൽഫി ഇപ്പോൾ താമസിച്ചേ വരൂ ……. കാരണം അലെക്സിനെ ഒഴിവാക്കാൻ വേണ്ടി മാത്രം …….. നമ്മുടെ പിള്ളേർ എന്നും അന്നയെ വിളിക്കും ….ആയിഷയുടെ ഹോസ്പിറ്റലിലാണ് ചെക്കപ്പ് നടത്തുന്നത് ………
ഒരു ദിവസം രാവിലെ അന്ന വിസ ക്യാൻസലേഷനായി അപ്ലിക്കേഷൻ നൽകി ….. അതറിഞ്ഞു അലക്സ് ഞട്ടി ……
അലക്സ് അന്നയെ ക്യാബിനിലേക്ക് വിളിച്ചു ……. ഒന്ന് സൈറ്റിൽ പോകണം …… റെഡിയായിക്കോളൂ ……..
അന്ന റെഡിയായി …… അലെക്സിനോടൊപ്പം പുറത്തേക്കിറങ്ങി ……… കാറിൽ യാത്ര ചെയ്യുമ്പോൾ
അലക്സ് …….. ഈ കുഞ്ഞ് എന്റേതല്ലേ ?
അന്ന …… അല്ല …… എന്തെങ്കിലും സംശയം ഉണ്ടോ ?
അലക്സ് …….. ഉണ്ട് …….
അന്ന ……… അത് വേറെ വല്ലവളുമാരുടെ വയറ്റിൽ ആയിരിക്കും …….. ഇത് എന്തായാലും അലക്സിന്റേതല്ല …
വളരെ പുഞ്ചിരിച്ചുകൊണ്ടാണ് അവൾ മറുപടി പറഞ്ഞത് …….
അലക്സ് …….. ഓക്കേ …… നമ്മുടെ മത്സരം തീർന്നിട്ടില്ല ……. അതൊന്ന് റീ സ്റ്റാർട്ട് ചെയ്യണം …… യെന്ത പേടിയുണ്ടോ ?
അന്ന ……. ആ ചിരിക്കുന്ന മുഖം കാണാനാണ് ഞാൻ അവിടെ നിന്നും ഒഴിവായി തന്നത് ……. അലക്സ് സാർ ഒന്ന് ചിരിക്ക് ……. എനിക്ക് അതിനൊന്നും താല്പര്യം ഇല്ല …… നാട്ടിൽ പോയി എന്റെ കുഞ്ഞിനെ പ്രസവിച്ച് അവനെ നോക്കി ഇനിയുള്ള കാലം കഴിച്ചു കൂട്ടണം ……. ഇവിടെ വേറെയും പെൺകുട്ടികൾ ഉണ്ടല്ലോ ആ വഴിക്ക് ഒന്ന് നോക്കിക്കൂടെ ……. അവരോടെങ്കിലും മത്സരിച്ചു ജയിക്കണം …….. ഈ മത്സരത്തിൽ ജയിച്ചത് ഞാനാണ് ……. അല്ലെ ?
അലക്സ് …… നീ ഇവിടെ പ്രസവിച്ച് എന്റെ കുഞ്ഞിനെ എനിക്ക് തരണം ……… ഞാനാണ് അതിന്റെ അവകാശി ?