ആയിഷ ……. അകെ മൂഡോഫ് ആയിപ്പോയി …….
ജന ……. അന്ന ഇവിടെ വന്നതിന് ശേഷം അലക്സിനോടൊപ്പമല്ലാതെ വേറെങ്ങും പോകുന്നത് കണ്ടിട്ടില്ലല്ലോ ? പിന്നെ എങ്ങിനെ ?
എമിലി ……. ഒരു പെണ്ണ് പറയും അവളുടെ വയറ്റിലെ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് ……. അതല്ലാതെ അതിനുത്തരം ആർക്കും പറയാനാവില്ല …….. എന്ത് കൊണ്ട് അലക്സ് അപ്പോൾ മിണ്ടാതിരുന്നു ? ……
ആയിഷ …….. ഡി ഇപ്പോൾ കുറെ നാളുകൊണ്ട് രണ്ടും നല്ല ഫിറ്റായിട്ടല്ലേ റൂമിൽ പോകുന്നത് ചിലപ്പോൾ അവർക്ക് തന്നെ അറിയില്ലായിരിക്കും …….. അവളുടെ കണ്ണ് നിറഞ്ഞപ്പോൾ നെഞ്ച് തകർന്നുപോയി ….. എന്തോ നമുക്കെല്ലാം നഷ്ടപെട്ടതുപോലൊരു ഫീൽ …….. അവളിവിടെ ഉള്ളപ്പോൾ അന്ന പറയും പോലെ അലക്സിന് ഒരു സന്തോഷവും ഇല്ലായിരുന്നല്ലോ ……. ഇനി പഴയത് പോലെ ഹാപ്പിയായി നടക്കാമല്ലോ ……. ഇനി വന്നാൽ ഞാൻ മൈൻഡ് ചെയ്യത്തില്ല ……
ആയിഷ …… ഞാനും ……..
സുൽഫി ആകപ്പാടെ സങ്കടത്തോടെ റൂമിലേക്ക് പോയി ……… സ്വപ്നം വീണ്ടും തിരിച്ചു വരുന്നോ ഭഗവാനെ ?
പിറ്റേന്ന് രാവിലെ ഓഫീസിൽ …….. എല്ലാവരും അവരെ കാത്ത് ഇരിക്കുകയായിരുന്നു ……. ഒരു സുപ്രഭാതത്തിൽ കല്യാണം ഉറപ്പിച്ചെന്ന് പറയുന്നു ഇപ്പോൾ അല്ലെന്ന് പറയുന്നു ……. അന്ന ഗര്ഭിണിയാകുന്നു ….. കുഞ്ഞിന്റെ അച്ഛൻ അലക്സ് അല്ലെന്ന് പറയുന്നു ……. യെല്ലാംകൊണ്ടു ഒരു പുകമറ ……..
അലക്സ് ഓഫീസിൽ എത്തി …….. അവൻ അന്നയുടെ സീറ്റിൽ നോക്കി അവൾ എത്തിയിട്ടില്ല …….. കുറച്ചു സമയം കഴിഞ്ഞ് അന്ന അവളുടെ സീറ്റിൽ എത്തി …….. അലക്സ് ഗ്ലാസ്സിലൂടെ അത് കാണുന്നുണ്ടായിരുന്നു ……… അവൾ അലെക്സിന്റെ ക്യാബിനിലേക്ക് കയറി ……. യെന്ത സാർ ഇന്നത്തെ പരിപാടി …….
അലക്സ് …… സൈറ്റിൽ പോകണം ……. പുതിയ പ്രോജക്ടിന്റെ എസ്റ്റിമേറ്റ് ചെക്ക് ചെയ്യണം …….. ഇന്ന് ഇത്രെയും മതി ……… അവൾ പുറത്തേക്കിറങ്ങി …… അവളുടെ മുഖത്ത് ഇപ്പോൾ എപ്പോയും ഒരു പുഞ്ചരി ഉണ്ടായിട്ടുണ്ട് …..
സൈറ്റിൽ പോകാനായി അവൾ റെഡിയായി …….. അലക്സ് അവളെ കടന്ന് പുറത്തേക്ക് പോയി ….. അവൾ പിന്നാലെയും …… അലക്സ് വരേണ്ടെന്ന് കൈകാണിച്ചു …….. അവൾ തിരികെ സീറ്റിലേക്ക് പോയി ……..