അന്ന ലില്ലിയെ അടുത്തേക്ക് വിളിച്ചു …… അവരുടെ കല്യാണം ഉറപ്പിച്ച കാര്യം അവളോട് പറഞ്ഞു …… ഇനി ഇവിട കണ്ടുപോകരുതെന്നുകൂടി പറഞ്ഞവളെ വിരട്ടി …….. ലില്ലി പ്രാണനും കൊണ്ട് ഓടി ………..
അലക്സ് ഞെട്ടി അന്നയെ നോക്കിയിരുന്നു ……..
പിറ്റേന്ന് അന്ന രാവിലെ എഴുന്നേറ്റ് ആഹാരം ഉണ്ടാക്കി രണ്ട് പത്രങ്ങളിലായി വച്ച് അവർ ഓഫീസിലേക്ക് പോയി …….. ATM കാർഡ് അവന്റെ പോക്കെറ്റിൽ നിന്നും എടുത്ത് മാറ്റി ……
അന്ന ……… ഈ കളയുന്ന കാശ് മുഴുവൻ എനിക്കും എന്റെ പിള്ളേർക്കും അവകാശപ്പെട്ടതാ ……. എന്ത് വേണമെങ്കിലും എന്നോട് ചോദിച്ചിട്ട് ഇനി ഉണ്ടാക്കിയാൽ മതി …….. ഞാനും കൂടെ കാണും …… ഞാനില്ലാതെ ഒരിടത്തും പോയി ഉണ്ടാക്കാൻ നിൽക്കേണ്ട ……..
അവർ ഓഫീസിലെത്തി എല്ലാവരും അവരെ അഭിനന്ദിച്ചു ……. അന്ന വളരെ ഹാപ്പിയായിരുന്നു ……. അലെക്സും നല്ലമൂഡിലൊന്നും ആയിരുന്നില്ല …….. ഒരു സൈറ്റിൽ പോയിട്ട് അവർ തിരികെ എത്തി ….. ഉച്ചയായി …… അന്ന എല്ലാവരുടെയും മുന്നിൽ വച്ച് അലെക്സിനെ കഴിക്കാനായി വിളിച്ചു ……… അലക്സ് ആദ്യം മൈൻഡ് ചെയ്തില്ല …… പിന്നെ അന്ന ഇവിടെക്കിടന്ന് പ്രെശ്നം ഉണ്ടാക്കിയാൽ നാണക്കേടാണെന്ന് മനസിൽ വിചാരിച്ച് അവൻ കഴിക്കാനായി പാൻട്രിയിലേക്ക് ചെന്നു ……… അവൾ വേണമെങ്കിൽ അങ്ങിനെയും ചെയ്യും അത് അലെക്സിന് അറിയാമായിരുന്നു ……. ഇവൾക്ക് ചെറിയ വട്ടുണ്ടോന്ന് ഒരു സംശയം …….
അങ്ങിനെ മൂന്നഴ്ച അകഴിഞ്ഞു സുല്ഫിയും ടീമും തിരികെയെത്തി ……… അലക്സ് ഉണ്ടായ കാര്യങ്ങൾ സുൽഫിയെ അറിയിച്ചു …….. ഇപ്പൊ ശരിയാക്കിത്തരാമെന്ന് പറഞ്ഞു സുൽഫി അലക്സിന്റെ റൂമിലെത്തി ……. അന്നയെ വിളിച്ചു …….. സുൽഫി സമാധാനപരമായി രണ്ടുപേരോടും സംസാരിച്ചു …….. എല്ലാം കേട്ടിരുന്നിട്ട് അന്ന സുൽഫിയോട് ചോദിച്ചു …… എന്നോട് ഇങ്ങനെയൊക്കെ പറയാൻ താൻ ആരെടോ …… ഞാൻ തന്റെ പെങ്ങൾ ആണോ ബന്ധുവാണോ …….. ഇനി മേലാൽ ഇതുപോലുള്ള സംസാരവുമായി ഞങ്ങളുടെ മുന്നിൽ വരരുത് ,,,,,,,,,, എന്തുണ്ടെങ്കിലും ഞങ്ങൾ സംസാരിച്ചു തീർക്കും …….. പിന്നെ ഇനി അലക്സ് തന്റെ റൂമിൽ വരരുത് …….. വന്നാൽ അറിയാമല്ലോ എന്നെ ……. തൻ അവിടെ മൂന്ന് പെൺപിള്ളേരെ വച്ച് പെൺവാണിഭം നടത്തുകയാണെന്ന് എല്ലാവരോടും ഞാൻ പറയും ……. എന്റെ ഭീക്ഷണി ആണെന്ന് കൂട്ടിക്കോ ….. സ്വന്തം കൂട്ടുകാരനെ താൻ യെപ്പോയെങ്കിലും താൻ സ്നേഹിച്ചിട്ടുണ്ടോ …….. നല്ലത് പറഞ്ഞു കൊടുക്കുന്നതിന് പകരം അയാളെ സപ്പോർട്ട് ചെയ്ത പുകയ്ത്തി കണ്ട കൂത്തിച്ചികളോടൊപ്പം അഴിഞ്ഞാടാൻ വിടുന്ന ഒരു പന്നൻ അല്ലെടോ താൻ ,,,,,,,, അങ്ങിനെയുള്ള താനാണോ എന്നെ ഉപദേശിക്കാൻ വരുന്നത് …….. ഇറങ്ങിപോടോ പുറത്ത് ….. സുൽഫി തിരികെ റൂമിലെത്തി …….. സ്വപ്നത്തിൽ നടന്നത് തന്നെ അങ്ങ് നടന്നാൽ മതിയായിരുന്നു …… അത് ഒറ്റയടിക്ക് ചാകും ഇത് ഇഞ്ചിഞ്ചായി ചാകും ……. ഏതായാലും അവന്റെ മരണം ഉറപ്പായി …….. അല്ല ഞാൻ അവനെ നന്നാക്കാൻ യെപ്പോയെങ്കിലും ശ്രെമിച്ചിട്ടുണ്ടോ ? അവൾ പറഞ്ഞതും ശരിയാണ് …… അവൻ കളിക്കാൻ പോയിട്ട് വന്ന് അവൻപറയുന്ന കേട്ട് ഞാൻ എപ്പോയും ചിരിച്ചുകൊണ്ട് നിന്നിട്ടേ ഉള്ളു …… യെന്ത എനിക്കവനെ ഇഷ്ടമല്ലേ ? പക്ഷെ സുൽഫിമനസ്സിൽ ചിരിച്ചു ……. ഇവനെ നേരെയാക്കാൻ ഇവളെകൊണ്ടേ പറ്റു ……